'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളാണ് മാരുതി സുസുക്കി. വാഹന നിരയിൽ വൈവിധ്യമാർന്ന മോഡലുകളും ബ്രാൻഡിനുണ്ട്, മാരുതിയിൽ നിന്നുള്ള മിക്കവാറും എല്ലാ ഉൽപ്പന്നങ്ങളും ഇന്ത്യൻ വിപണിയിൽ ജനപ്രിയമാണ്.

'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി

വിപണിയിൽ അവതരിപ്പിച്ചതുമുതൽ ഉപഭോക്തകാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയ അത്തരം ഒരു ഉൽപ്പന്നമാണ് ബലേനോ. സെഗ്മെന്റിലെ ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ്, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗൺ പോളോ തുടങ്ങിയ കാറുകളുമായി മത്സരിക്കുന്ന പ്രീമിയം ഹാച്ച്ബാക്കാണിത്.

'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി

ഈ വിഭാഗത്തിൽ മത്സരം ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്, പ്രീമിയം ഹാച്ച്ബാക്കിനായി മാരുതി ഇപ്പോൾ ഒരു പുതിയ പരസ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മാരുതി ബലേനോയുടെ എക്സ്-ഷോറൂം വിലകൾ 5.90 ലക്ഷം രൂപ മുതൽ 9.10 ലക്ഷം രൂപ വരെ പോകുന്നു.

MOST READ: ഇനി ഊഴം കുഞ്ഞൻ എസ്‌യുവിക്ക്; ടാറ്റ HBX ദീപാവലിക്ക് മുമ്പായി നിരത്തിലെത്തും

'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി

മാരുതി സുസുക്കി തങ്ങളുടെ നെക്സ എക്സ്പീരിയൻസ് യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കിട്ടത്. സോംഗ് ഓഫ് ദ നൈറ്റ് എന്ന പേരിൽ പങ്കുവെച്ച വീഡിയോയിൽ നെക്‌സ കാറുകളുടെ ബ്രാൻഡ് അംബാസഡർ കൂടിയായ ബോളിവുഡ് നടൻ രൺവീർ സിംഗാണ് അഭിനയിക്കുന്നത്.

'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി

മാരുതി സുസുക്കി 2015 -ലാണ് ബലേനോ ഹാച്ച്ബാക്ക് സമാരംഭിച്ചത്, അതിനുശേഷം നിർമ്മാതാക്കൾ കാറിൽ ചെറിയ സൗന്ദര്യവർധക മാറ്റങ്ങൾ വരുത്തി. മാരുതിയുടെ ബി‌എസ് VI കംപ്ലയിന്റിൽ നിന്നുള്ള ആദ്യത്തെ ഹാച്ച്ബാക്ക് കൂടിയാണ് ബലേനോ.

MOST READ: ആഢംബരത്തിന്റെ പ്രതീകം; പുതിയ C-ക്ലാസ് സെഡാൻ അവതരിപ്പിച്ച് ബെൻസ്, ഇന്ത്യയിലേക്കും ഉടൻ

'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി

ഈ ഹാച്ച്ബാക്കിന്റെ ബിഎസ് VI പതിപ്പിന് പരിവർത്തനത്തിന്റെ ഭാഗമായി കോസ്മെറ്റിക് മാറ്റങ്ങൾ ലഭിച്ചു. ഇതിന് ഇപ്പോൾ വലിയ ലോവർ ഗ്രില്ലുള്ള പുതുക്കിയ ഫ്രണ്ട് ബമ്പർ ലഭിക്കുന്നു. ഫ്രണ്ട് ഗ്രില്ലിലെ ഡിസൈനും ബിഎസ് IV മോഡലിൽ നിന്ന് വ്യത്യസ്തമാണ്.

'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി

വീഡിയോ അടിസ്ഥാനപരമായി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡി‌ആർ‌എല്ലുകൾ (ടോപ്പ് എൻഡ് ട്രിമിനൊപ്പം ലഭ്യമാണ്) ബലേനോയിലെ മറ്റ് സവിശേഷതകൾ എന്നിവ കാണിക്കുന്നു. ബലേനോ ഹാച്ച്ബാക്കിന്റെ ബോൾഡ് ലുക്കുകളിൽ വീഡിയോ ഫോക്കസ് ചെയ്യുന്നു.

MOST READ: 40,000 കടന്ന് മാഗ്നൈറ്റിന്റെ ബുക്കിംഗ്; മൂന്നാം ഷിഫ്റ്റ് ആരംഭിച്ചു, കാത്തിരിപ്പ് കാലയളവ് കുറയും

'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി

സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോൾ, ഡോർ ഹാൻഡിലുകളിൽ ക്രോം ഗാഡണിഷുണ്ട്, കൂടാതെ 16 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലുകളും സ്പോർട്ടി ആയി കാണപ്പെടുന്നു. വീഡിയോ ബലേനോയുടെ ഇന്റീരിയർ കാണിക്കുന്നില്ല.

'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി

അകത്ത്, മാരുതി ബലേനോയ്ക്ക് വളരെ വിശാലമായ ക്യാബിൻ ലഭിക്കുന്നു. ഇതിന് ഫാബ്രിക് സീറ്റുകളും അപ്ഹോൾസ്റ്ററിക്ക് ബ്ലൂ & ബ്ലാക്ക് തീമും ലഭിക്കുന്നു, അത് നെക്സ തീമിനൊപ്പം നന്നായി പോകുന്നു. മാരുതി ബലേനോ അകത്ത് മാന്യമായി ലോഡുചെയ്യുന്നു. ഇതിന് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, മധ്യത്തിൽ ഡിജിറ്റൽ MID -യുള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ലഭിക്കുന്നു.

MOST READ: ഇലക്ട്രിക് മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ച് എര്‍ത്ത് എനര്‍ജി; ഒപ്പം ആകര്‍ഷമായ ഓഫറുകളും

'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി

മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവയും ഇതിനൊപ്പം വരുന്നു. തുടക്കത്തിൽ മാരുതി ബലേനോ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമായിരുന്നു. ഫിയറ്റിൽ നിന്ന് കടംകൊണ്ട 1.3 ലിറ്റർ യൂണിറ്റാണ് ബലേനോയിൽ ഉപയോഗിച്ചിരുന്ന ഡീസൽ എഞ്ചിൻ.

'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി

ഈ എഞ്ചിൻ ബി‌എസ് VI കംപ്ലയിന്റ് ആയിരുന്നില്ല, അതിനാൽ മാരുതിക്ക് ഡീസൽ പതിപ്പ് നിർത്തേണ്ടിവന്നു. മിക്കവാറും എല്ലാ മാരുതി കാറുകളിലും ഇതേ എഞ്ചിൻ ഉപയോഗിച്ചിരുന്നു.

'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി

മാരുതി ബലേനോയുടെ പെട്രോൾ പതിപ്പിന് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് വരുന്നത്, ഇത് 82 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു. മാനുവൽ, CVT ഗിയർബോക്സ് ഓപ്ഷനുകളിൽ ഈ എഞ്ചിൻ ലഭ്യമാണ്. മൈലേജ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന സുസുക്കിയുടെ മൈൽഡ് ഹൈബ്രിഡ് സംവിധാനവും ബലേനോയിൽ ലഭ്യമാണ്.

'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി

ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ, ഹൈബ്രിഡ്, പെട്രോൾ, സി‌എൻ‌ജി ഇന്ധന ഓപ്ഷനുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മാരുതി സുസുക്കി പ്രഖ്യാപിച്ചിരുന്നു, എന്നാൽ അടുത്തിടെ എർട്ടിഗ ഡീസൽ ഇന്ത്യൻ നിരത്തുകളിൽ പരിശോധന നടത്തുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു.

പ്രാദേശികമായി വികസിപ്പിച്ച 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എർട്ടിഗയിലേക്കും സിയാസിലേക്കും മാരുതി അവതരിപ്പിക്കും. ആദ്യഘട്ടത്തിൽ തങ്ങളുടെ പ്രീമിയം മോഡലുകളിൽ ബ്രാൻഡ് ഡീസൽ എഞ്ചിൻ ഓപ്ഷൻ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
Maruti Suzuki Releases New Song Of The Night TVC For Baleno Hatchback. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X