കൊവിഡ് രണ്ടാം തരംഗം വിനയായി; ഏപ്രിൽ വിൽപ്പനയിൽ 4.3 ശതമാനം ഇടിവ് രേഖപ്പെടുത്തി മാരുതി

2021 ഏപ്രിലിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മൊത്തം 1,59,691 യൂണിറ്റുകൾ വിറ്റഴിച്ചു. ആഭ്യന്തര വിപണിയിൽ 1,37,151 യൂണിറ്റ് വിൽപ്പനയും 17,237 യൂണിറ്റ് കയറ്റുമതിയും ഇതിൽ ഉൾപ്പെടുന്നു.

കൊവിഡ് രണ്ടാം തരംഗം വിനയായി; ഏപ്രിൽ വിൽപ്പനയിൽ 4.3 ശതമാനം ഇടിവ് രേഖപ്പെടുത്തി മാരുതി

മറ്റ് OEM -കളിലേക്കുള്ള വിൽപ്പന കഴിഞ്ഞ മാസം 5,303 യൂണിറ്റായിരുന്നു. കൊവിഡ്-19 അനുബന്ധ തടസ്സങ്ങൾ കാരണം 2021 മാർച്ചിനെ അപേക്ഷിച്ച് ബ്രാൻഡ് വിൽപ്പനയിൽ 4.3 ശതമാനം ഇടിവ് രേഖപ്പെടുത്തി.

കൊവിഡ് രണ്ടാം തരംഗം വിനയായി; ഏപ്രിൽ വിൽപ്പനയിൽ 4.3 ശതമാനം ഇടിവ് രേഖപ്പെടുത്തി മാരുതി

പാസഞ്ചർ വാഹന വിഭാഗത്തിൽ, ആൾട്ടോ, എസ്-പ്രസ്സോ, വാഗൺ ആർ, സെലെറിയോ, സ്വിഫ്റ്റ്, ഇഗ്നിസ്, ബലേനോ, ഡിസൈർ എന്നിവ ഉൾപ്പെടുന്ന മിനി, കോംപാക്ട് വിഭാഗത്തിൽ 97,359 യൂണിറ്റ് വിൽപ്പന കമ്പനി രേഖപ്പെടുത്തി.

കൊവിഡ് രണ്ടാം തരംഗം വിനയായി; ഏപ്രിൽ വിൽപ്പനയിൽ 4.3 ശതമാനം ഇടിവ് രേഖപ്പെടുത്തി മാരുതി

ജിപ്സി, എർട്ടിഗ, എസ്-ക്രോസ്, XL6, വിറ്റാര ബ്രെസ, ഇക്കോ എന്നിവയടങ്ങുന്ന യൂട്ടിലിറ്റി വാഹനങ്ങളുടെയും വാനുകളുടെയും വിൽപ്പന 36,953 യൂണിറ്റായിരുന്നു, ഇത് 2021 മാർച്ചിൽ രേഖപ്പെടുത്തിയ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 2.0 ശതമാനം ഇടിവാണ്.

കൊവിഡ് രണ്ടാം തരംഗം വിനയായി; ഏപ്രിൽ വിൽപ്പനയിൽ 4.3 ശതമാനം ഇടിവ് രേഖപ്പെടുത്തി മാരുതി
Rank Model Apr'20
1 Maruti Wagonr 18,656
2 Maruti Swift 18,316
3 Maruti Alto 17,303
4 Maruti Baleno 16,384
5 Maruti Dzire 14,073
6 Maruti Eeco 11,469
7 Maruti Vitara Brezza 11,220
8 Maruti Ertiga 8,644
9 Maruti S-Presso 7,738
10 Maruti Ignis 4,522
11 Maruti XL6 3,373
12 Maruti S-Cross 2,247
13 Maruti Ciaz 1,567
14 Maruti Celerio 367
കൊവിഡ് രണ്ടാം തരംഗം വിനയായി; ഏപ്രിൽ വിൽപ്പനയിൽ 4.3 ശതമാനം ഇടിവ് രേഖപ്പെടുത്തി മാരുതി

അതുപോലെ, മിഡ്-സൈസ് സെഡാൻ സിയാസിന്റെ വിൽപ്പനയും 1,628 യൂണിറ്റിൽ നിന്ന് 1,567 യൂണിറ്റായി കുറഞ്ഞു. ഇന്ത്യയിൽ മൊത്തം പാസഞ്ചിർ വാഹനങ്ങളുടെ വിൽപ്പന 1,35,879 യൂണിറ്റാണ്.

കൊവിഡ് രണ്ടാം തരംഗം വിനയായി; ഏപ്രിൽ വിൽപ്പനയിൽ 4.3 ശതമാനം ഇടിവ് രേഖപ്പെടുത്തി മാരുതി

പാസഞ്ചർ വാഹനങ്ങൾക്ക് പുറമെ 1,272 യൂണിറ്റ് സൂപ്പർ ക്യാരി വാണിജ്യ വാഹനങ്ങളും മാരുതി സുസുക്കി വിറ്റു, ഈ വിഭാഗത്തിലും 61.6 ശതമാനം ഇടിവ് രേഖപ്പെടുത്തുന്നു.

കൊവിഡ് രണ്ടാം തരംഗം വിനയായി; ഏപ്രിൽ വിൽപ്പനയിൽ 4.3 ശതമാനം ഇടിവ് രേഖപ്പെടുത്തി മാരുതി

OEM -കളിലേക്കുള്ള വിൽപ്പനയിൽ 2021 ഏപ്രിലിൽ 5,303 യൂണിറ്റ് റീട്ടെയിൽ വിൽപ്പനയുണ്ടായി. വാഹന നിർമാതാക്കൾ 2021 ഏപ്രിൽ മുതൽ എല്ലാ മോഡലുകളിലും വിലവർധനവ് പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് രണ്ടാം തരംഗം വിനയായി; ഏപ്രിൽ വിൽപ്പനയിൽ 4.3 ശതമാനം ഇടിവ് രേഖപ്പെടുത്തി മാരുതി

മെഡിക്കൽ ആവശ്യങ്ങൾക്കായി രാജ്യത്ത് ഓക്സിജൻ വിതരണത്തെ സഹായിക്കുന്നതിനായി 2021 മെയ് 1 മുതൽ മെയ് 9 വരെ ഫാക്ടറികൾ അടക്കുന്നതായി മാരുതി സുസുക്കി പ്രഖ്യാപിച്ചിരുന്നു.

Most Read Articles

Malayalam
English summary
Maruti Suzuki Sales Drop By 4-3 Percent In 2021 April. Read in Malayalam.
Story first published: Tuesday, May 4, 2021, 20:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X