Jimny ആകാമെന്ന് പലരും വിശ്വസിച്ചു; Maruti വെളിപ്പെടുത്തിയത് മറ്റൊരു മോഡല്‍

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ പോര്‍ട്ട്‌ഫോളിയോ പരിശോധിച്ചാല്‍, രണ്ട് വര്‍ഷത്തിലേറെയായി ഒരു പുതിയ വാഹനം പോലും കമ്പനി പുറത്തിറക്കിയിട്ടില്ലെന്ന് വേണം പറയാന്‍.

Jimny ആകാമെന്ന് പലരും വിശ്വസിച്ചു; Maruti വെളിപ്പെടുത്തിയത് മറ്റൊരു മോഡല്‍

ബ്രാന്‍ഡില്‍ നിന്നുള്ള അവസാനത്തെ അവതരണം 2019 ഒക്ടോബറില്‍ എസ്-പ്രസോ ആയിരുന്നു. അടുത്ത വലിയ അവതരണം പുതിയ തലമുറ സെലറിയോ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് മിക്കവാറും അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Jimny ആകാമെന്ന് പലരും വിശ്വസിച്ചു; Maruti വെളിപ്പെടുത്തിയത് മറ്റൊരു മോഡല്‍

അവതരണങ്ങള്‍ കുറവാണെങ്കിലും, ഇന്തോ-ജാപ്പനീസ് കാര്‍ നിര്‍മാതാവ് അതിന്റെ പുതിയ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനായി അണിയറയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. ജിംനിയുടെ 5-ഡോര്‍ പതിപ്പ് ഇതില്‍ ഉള്‍പ്പെടുന്നു.

Jimny ആകാമെന്ന് പലരും വിശ്വസിച്ചു; Maruti വെളിപ്പെടുത്തിയത് മറ്റൊരു മോഡല്‍

ഓഫ്-റോഡ് വാഹനപ്രേമികള്‍ വാഹനത്തിന്റെ അവതരണത്തിനായി കാത്തിരിക്കുകയാണ്. അതേസമയം വാഹനത്തിന്റെ അവതരണം ഇപ്പോഴും വലിയൊരു ചോദ്യ ചിഹ്നമായി തന്നെ അന്തരീക്ഷത്തില്‍ നിലനില്‍ക്കുകയുമാണ്.

Jimny ആകാമെന്ന് പലരും വിശ്വസിച്ചു; Maruti വെളിപ്പെടുത്തിയത് മറ്റൊരു മോഡല്‍

ഇതിനിടയിലാണ് കഴിഞ്ഞയാഴ്ച, മാരുതി സുസുക്കി അവരുടെ ഔദ്യോഗിക നെക്‌സ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ഒരു പുതിയ ടീസര്‍ പങ്കിട്ടത്. ചെറിയ ടീസര്‍ വീഡിയോയില്‍ 'ആരാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് ഊഹിക്കുക?' എന്ന് എഴുതുകയും ചെയ്തിരുന്നു.

മണല്‍ത്തിട്ടകളിലും ബീച്ചിലും മഞ്ഞിലും പോലും ടയര്‍ അടയാളങ്ങളുടെ ഫോട്ടോയാണ് ടീസര്‍ കാണിച്ചിരുന്നത്. ടീസര്‍ പുറത്തുവന്നതോടെ വാഹനപ്രേമികള്‍ എല്ലാം കരുതിയത് ഇത് ബ്രാന്‍ഡില്‍ നിന്നും വരാനിരിക്കുന്ന ഓഫ്-റോഡിംഗ് എസ്‌യുവി ജിംനി ആയിരിക്കുമെന്നാണ്.

Jimny ആകാമെന്ന് പലരും വിശ്വസിച്ചു; Maruti വെളിപ്പെടുത്തിയത് മറ്റൊരു മോഡല്‍

രണ്ട് ദിവസമായി ഓഫ്-റോഡ് വാഹനപ്രേമികള്‍ എല്ലാം വാഹനത്തിന്റെ അരങ്ങേറ്റം ഉടന്‍ ഉണ്ടായേക്കും, ഇത് സംബന്ധിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു. ഇതിന് ഇടയിലാണ് ഇപ്പോള്‍ ആ സത്യം വെളിപ്പെടുത്തി കമ്പനി തന്നെ രംഗത്തെത്തുന്നത്.

Jimny ആകാമെന്ന് പലരും വിശ്വസിച്ചു; Maruti വെളിപ്പെടുത്തിയത് മറ്റൊരു മോഡല്‍

കോംപാക്ട് ഓഫ്-റോഡറിന്റെ നാലാം തലമുറ മോഡല്‍ 2018-ല്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ ജിംനിയെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. മാരുതി പങ്കിട്ട പുതിയ ടീസറും ജിംനിയുടെ അരങ്ങേറ്റം സംബന്ധിച്ചുള്ളതല്ലെന്ന് വേണം പറയാന്‍.

Jimny ആകാമെന്ന് പലരും വിശ്വസിച്ചു; Maruti വെളിപ്പെടുത്തിയത് മറ്റൊരു മോഡല്‍

ടീസറില്‍ സൂചിപ്പിക്കുന്നത് എസ്-ക്രോസിനെക്കുറിച്ചാണെന്ന് കമ്പനി ഇന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ജിംനിയുടെ അരങ്ങേറ്റത്തിനായി തങ്ങള്‍ ഇനിയും കാത്തിരിക്കണം എന്ന് ഓഫ്-റോഡ് വാഹനപ്രേമികള്‍ക്ക് മനസ്സിലായത്.

ബ്രാന്‍ഡ് നിരയിലെ ജനപ്രീയ മോഡലായിരുന്ന ജിപ്സിയെ പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നതോടെയാണ് അതിന്റെ നിരയില്‍ നിന്ന് കമ്പനി നിര്‍ത്തലാക്കിയത്. എന്നാല്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന ഓട്ടോ എക്സ്പോയുടെ അവസാന പതിപ്പിലാണ് ജിംനി ആദ്യമായി ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്.

Jimny ആകാമെന്ന് പലരും വിശ്വസിച്ചു; Maruti വെളിപ്പെടുത്തിയത് മറ്റൊരു മോഡല്‍

ഈ വര്‍ഷം ആദ്യം, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, തെക്കേ അമേരിക്ക തുടങ്ങിയ അന്താരാഷ്ട്ര വിപണികള്‍ക്കുള്ള ജിംനിയുടെ ഉത്പാദനം ഇന്ത്യയില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം, ടീസര്‍ അടിക്കുറിപ്പിനൊപ്പം, മാരുതി സുസുക്കി പങ്കുവെച്ചതോടെയാണ് വരാനിരിക്കുന്ന മോഡല്‍ ജിംനിയാകമെന്ന് പലരും വിശ്വസിച്ചത്.

Jimny ആകാമെന്ന് പലരും വിശ്വസിച്ചു; Maruti വെളിപ്പെടുത്തിയത് മറ്റൊരു മോഡല്‍

മൂന്ന് ഡോറുകളുള്ള ഇന്റര്‍നാഷണല്‍ സ്പെക്ക് ജിംനി നിലവില്‍ മാരുതിയുടെ ഗുരുഗ്രാം പ്ലാന്റിലാണ് അസംബ്ലി ചെയ്യുന്നത്. കൂടാതെ മുമ്പ് പലതവണ ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷണം നടത്തുന്ന ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിരുന്നു.

Jimny ആകാമെന്ന് പലരും വിശ്വസിച്ചു; Maruti വെളിപ്പെടുത്തിയത് മറ്റൊരു മോഡല്‍

ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാത്തതിനാല്‍ മാരുതിയുടെ വരാനിരിക്കുന്ന മോഡലുകളുടെ പട്ടിക ജിംനിയുടെ മൂന്ന്-ഡോര്‍ പതിപ്പ് നേരത്തെ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. എന്നിരുന്നാലും, രണ്ടാം തലമുറ മഹീന്ദ്ര ഥാറിനായുള്ള വലിയ ഓര്‍ഡറുകളും ദീര്‍ഘകാല കാത്തിരിപ്പു കാലാവധിയും കണ്ടതിനുശേഷം മാരുതി അവരുടെ തന്ത്രം പുനപരിശോധിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Jimny ആകാമെന്ന് പലരും വിശ്വസിച്ചു; Maruti വെളിപ്പെടുത്തിയത് മറ്റൊരു മോഡല്‍

മാരുതി ഇപ്പോഴും 5-ഡോര്‍ ജിംനിയെ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാരണം അതിന്റെ അടുത്ത എതിരാളികളായ ഥാറും പുതിയ ഫോഴ്‌സ് ഗൂര്‍ഖയും 5-ഡോര്‍ പതിപ്പിപ്പ് പിന്നീടുള്ള ഘട്ടത്തിലും വാഗ്ദാനം ചെയ്യും എന്നത് കണക്കിലെടുക്കുമ്പോള്‍.

Jimny ആകാമെന്ന് പലരും വിശ്വസിച്ചു; Maruti വെളിപ്പെടുത്തിയത് മറ്റൊരു മോഡല്‍

വാരാനിരിക്കുന്ന 5-ഡോര്‍ ജിംനിയുടെ അളവുകള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. എസ്‌യുവിക്ക് 3,850 mm നീളവും 1,645 mm വീതിയും 1,730 mm ഉയരവുമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 2,550 mm വീല്‍ബേസ് വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ഗ്രൗണ്ട് ക്ലിയറന്‍സ് 410 mm തുടരുമെന്നാണ് സൂചന.

Jimny ആകാമെന്ന് പലരും വിശ്വസിച്ചു; Maruti വെളിപ്പെടുത്തിയത് മറ്റൊരു മോഡല്‍

104 bhp കരുത്തും 138 Nm പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ K15B നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനായിരിക്കും ജിംനിക്ക് കരുത്തേകുക. ഈ യൂണിറ്റ് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയുമായി ജോടിയാക്കും.

Jimny ആകാമെന്ന് പലരും വിശ്വസിച്ചു; Maruti വെളിപ്പെടുത്തിയത് മറ്റൊരു മോഡല്‍

സുസുക്കിയുടെ ALLGRIP 4WD സാങ്കേതികവിദ്യയും ഇത് വാഗ്ദാനം ചെയ്യും, ഇത് ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ കേസ് വഴി നാല് ചക്രങ്ങളിലേക്കും കരുത്ത് അയയ്ക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

Most Read Articles

Malayalam
English summary
Maruti suzuki says that was s cross teaser not jimny find here more details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X