വാഗൺആറിന് ഒരു പുത്തൻ പതിപ്പ് സമ്മാനിക്കാൻ മാരുതി; എക്‌സ്ട്രാ എഡിഷൻ ഉടൻ വിപണിയിലേക്ക്

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ തുറുപ്പുചീട്ടുകളിൽ ഒന്നാണ് വാഗൺആർ. പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ഹാച്ച്ബാക്കിന്റെ മൂന്നാംതലമറ ആവർത്തനവും ഇന്ന് വിപണിയിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ മുൻനിരയിൽ തന്നെയാണ്.

വാഗൺആറിന് ഒരു പുത്തൻ പതിപ്പ് സമ്മാനിക്കാൻ മാരുതി; എക്‌സ്ട്രാ എഡിഷൻ ഉടൻ വിപണിയിലേക്ക്

വാഹനത്തെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വാഗൺആറിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ സമ്മാനിക്കാൻ ഒരുങ്ങുകയാണ് മാരുതി. കാറിന്റെ V വേരിയന്റിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന മോഡലിന് എക്‌സ്ട്രാ എഡിഷൻ എന്നായിരിക്കും പേരിടുക.

വാഗൺആറിന് ഒരു പുത്തൻ പതിപ്പ് സമ്മാനിക്കാൻ മാരുതി; എക്‌സ്ട്രാ എഡിഷൻ ഉടൻ വിപണിയിലേക്ക്

സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് ഇതിന് സൗന്ദര്യവർദ്ധക മെച്ചപ്പെടുത്തലുകളും അധിക സവിശേഷതകളും ലഭിക്കും. പുറംഭാഗത്ത് പുതിയ പതിപ്പിൽ അപ്പർ ഗ്രിൽ, പിൻ ഡോർ, ഫോഗ് ലാമ്പ്, നമ്പർ പ്ലേറ്റ് എന്നിവയിൽ ക്രോം അലങ്കരാങ്ങളും ഉണ്ടായിരിക്കും.

വാഗൺആറിന് ഒരു പുത്തൻ പതിപ്പ് സമ്മാനിക്കാൻ മാരുതി; എക്‌സ്ട്രാ എഡിഷൻ ഉടൻ വിപണിയിലേക്ക്

മുൻവശത്തും പിന്നിലും ബമ്പർ പ്രൊട്ടക്ടറും സൈഡ് സ്‌കർട്ടും കറുത്ത ബോഡി സൈഡ് മോൾഡിംഗ് അവതരിപ്പിക്കുന്നതിനൊപ്പം ഒരു വീൽ ആർച്ച് ക്ലാഡിംഗുംമാരുതി വാഗൺആർ എക്‌സ്ട്രാ എഡിഷന് ഇത്തവണ ലഭിച്ചേക്കും.

വാഗൺആറിന് ഒരു പുത്തൻ പതിപ്പ് സമ്മാനിക്കാൻ മാരുതി; എക്‌സ്ട്രാ എഡിഷൻ ഉടൻ വിപണിയിലേക്ക്

ചരുക്കി പറഞ്ഞാൽ കാഴ്ച്ചയിൽ അൽപം പ്രീമിയംനെസ് കൊണ്ടുവരാനുള്ള പദ്ധതിയാണ് കമ്പനിക്കുള്ളത്. വരാനിരിക്കുന്ന എക്‌സ്ട്രാ എഡിഷന്റെ അകത്തളത്തിൽ കാർ ചാർജർ എക്സ്റ്റെൻഡർ, ട്രങ്ക് ഓർഗനൈസർ, ഡിജിറ്റൽ എയർ ഇൻഫ്ലേറ്റർ എന്നിവ വാഗ്ദാനം ചെയ്തേക്കുമെന്ന സൂചനയുമുണ്ട്.

വാഗൺആറിന് ഒരു പുത്തൻ പതിപ്പ് സമ്മാനിക്കാൻ മാരുതി; എക്‌സ്ട്രാ എഡിഷൻ ഉടൻ വിപണിയിലേക്ക്

മറ്റ് സവിശേഷതകളിൽ വാഗൺആർ V വേരിയന്റിൽ വാഗ്ദാനം ചെയ്യുന്ന എല്ലാ ഫിറ്റ്മെന്റുകളും ഈ സ്പെഷ്യൽ എഡിഷൻ മോഡലും കടമെടുക്കും. കറുപ്പിൽ ഒരുങ്ങിയ ബി-പില്ലർ, ബോഡി കളർ വിംഗ് മിററുകൾ, ഡോർ ഹാൻഡിലുകൾ, വീൽ കവറുകൾ, ടിൽറ്റ് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ്, പവർ അഡ്ജസ്റ്റബിൾ വിംഗ് മിററുകൾ എന്നിവ അതിലെ ശ്രദ്ധേയ ഘടകങ്ങളായിരിക്കും.

വാഗൺആറിന് ഒരു പുത്തൻ പതിപ്പ് സമ്മാനിക്കാൻ മാരുതി; എക്‌സ്ട്രാ എഡിഷൻ ഉടൻ വിപണിയിലേക്ക്

അതോടൊപ്പം തന്നെ മുന്നിലും പിന്നിലും പവർ വിൻഡോകൾ, കീലെസ് എൻട്രി, 60:40 സ്പ്ലിറ്റ് ഫോൾഡിംഗ് റിയർ സീറ്റുകൾ, ഡേ/നൈറ്റ് റിയർ വ്യൂ മിറർ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റി എന്നിവയുള്ള ഓഡിയോ സിസ്റ്റം തുടങ്ങിയവയും വാഗൺആർ എക്‌സ്ട്രാ എഡിഷൻ അവതരിപ്പിക്കും.

വാഗൺആറിന് ഒരു പുത്തൻ പതിപ്പ് സമ്മാനിക്കാൻ മാരുതി; എക്‌സ്ട്രാ എഡിഷൻ ഉടൻ വിപണിയിലേക്ക്

1.0 ലിറ്റർ, 3 സിലിണ്ടർ, 1.2 ലിറ്റർ, 4 സിലിണ്ടർ കെ-സീരീസ് പെട്രോൾ എഞ്ചിനുകൾക്കൊപ്പം തന്നെയാകും മാരുതി വാഗൺആർ എക്‌സ്ട്രാ എഡിഷനും ലഭിക്കുക. ആദ്യത്തേത് 68 bhp കരുത്തിനൊപ്പം 90 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

വാഗൺആറിന് ഒരു പുത്തൻ പതിപ്പ് സമ്മാനിക്കാൻ മാരുതി; എക്‌സ്ട്രാ എഡിഷൻ ഉടൻ വിപണിയിലേക്ക്

രണ്ടാമത്തെ ശേഷി കൂടിയ 1.2 ലിറ്റർ മോഡൽ 83 bhp പവർ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. രണ്ട് എഞ്ചിനുകൾക്കും അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സ് എന്നിവ യഥേഷ്‌ടം തെരഞ്ഞെടുക്കാനാകും.

വാഗൺആറിന് ഒരു പുത്തൻ പതിപ്പ് സമ്മാനിക്കാൻ മാരുതി; എക്‌സ്ട്രാ എഡിഷൻ ഉടൻ വിപണിയിലേക്ക്

1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ലിറ്ററിന് 22.5 കിലോമീറ്റർ മൈലേജ് വാഗ്‌ദാനം ചെയ്യുമ്പോൾ 1.2 ലിറ്റർ പതിപ്പ് 21.5 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകുക. കൊവിഡ്-19 കാലഘട്ടത്തിൽ വ്യക്തിഗത യാത്രാ മാർഗങ്ങൾക്ക് കൂടുതൽ മുൻഗണന കാണിക്കുന്ന സാഹചര്യത്തിൽ പുതിയ മോഡൽ വരുന്നത് വാഗൺആറിന്റെ വിൽപ്പന കൂട്ടാനും സഹായിക്കും.

വാഗൺആറിന് ഒരു പുത്തൻ പതിപ്പ് സമ്മാനിക്കാൻ മാരുതി; എക്‌സ്ട്രാ എഡിഷൻ ഉടൻ വിപണിയിലേക്ക്

പുതിയ എക്‌സ്ട്രാ എഡിഷന് വാഗൺആറിന്റെ സ്റ്റാൻഡേർഡ് മോഡലുകളേക്കാൾ ഏകദേശം 23,000 രൂപയായിരിക്കും അധികമായി മുടക്കേണ്ടി വരിക. നിലവിൽ ഹാച്ച്ബാക്കിന് 4.80 ലക്ഷം മുതൽ 6.33 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Maruti suzuki set to launch new wagonr xtra edition with some changes
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X