Jimny 4x4 ഓഫ്രോഡറിന്റെ വരവ് വ്യക്തമാക്കി പുത്തൻ ടീസർ പങ്കുവെച്ച് Maruti

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) ഒരു പുതിയ വാഹനത്തിന്റെ ടീസർ തങ്ങളുടെ നെക്സ സോഷ്യൽ മീഡിയ ചാനലുകളിൽ പുറത്തിറക്കിയിരിക്കുകയാണ്. വ്യത്യസ്തമായ ടെറൈനുകളിലൂടെ കടന്നുപോകുന്ന ഒരു വൈൽഡ് അഡ്വഞ്ചർ റൈഡ് സ്പോട്ട് ചെയ്തിരിക്കുകയാണ് എന്ന് പോസ്റ്റ് സൂചിപ്പിക്കുന്നു.

Jimny 4x4 ഓഫ്രോഡറിന്റെ വരവ് വ്യക്തമാക്കി പുത്തൻ ടീസർ പങ്കുവെച്ച് Maruti

ഇത് ഏത് കാറാണ് എന്നാണ് ടീസറിന്റെ പിന്നാലെയുള്ള ചോദ്യം. ഹ്രസ്വ വീഡിയോയിൽ "ഇവിടെ ആരായിരുന്നു എന്ന് ഊഹിക്കാമോ"എന്ന് എഴുതിയിരിക്കുന്ന ടയർ ട്രാക്കുകൾ ഉൾക്കൊള്ളുന്ന ഒരു മരുഭൂമിയുടെ ചിത്രം കാണിക്കുന്നു.

ഇത് ദീർഘ കാലമായി ഇന്ത്യൻ വിപണി കാത്തിരുന്ന ജിംനി ലൈഫ്‌സ്റ്റൈൽ ഓഫ്-റോഡറിലേക്ക് വിരൽ ചൂണ്ടുന്നു. ജിംനിയുടെ വരവിനെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ കാലങ്ങളായി രാജ്യത്ത് നിലനിൽക്കുന്ന ഒന്നാണ്.

Jimny 4x4 ഓഫ്രോഡറിന്റെ വരവ് വ്യക്തമാക്കി പുത്തൻ ടീസർ പങ്കുവെച്ച് Maruti

വാഹനത്തിന്റെ നാലാം തലമുറ 2018 -ൽ ആഗോള വിപണികളിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യം വിലയിരുത്തുന്നതിനായി ഗ്രേറ്റർ നോയിഡയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി മൂന്ന് ഡോറുകളുള്ള ജിംനിയും പ്രദർശിപ്പിച്ചിരുന്നു.

Jimny 4x4 ഓഫ്രോഡറിന്റെ വരവ് വ്യക്തമാക്കി പുത്തൻ ടീസർ പങ്കുവെച്ച് Maruti

ഈ വർഷം ആദ്യം, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിപണികൾക്കായുള്ള ജിംനിയുടെ ഉത്പാദനം മാരുതി സുസുക്കിയുടെ ഗുരുഗ്രാം ഉത്പാദന കേന്ദ്രത്തിൽ ആരംഭിച്ചു.

Jimny 4x4 ഓഫ്രോഡറിന്റെ വരവ് വ്യക്തമാക്കി പുത്തൻ ടീസർ പങ്കുവെച്ച് Maruti

ഓഫ്-റോഡർ എക്സ്പോർട്ടും നിർമ്മാതാക്കൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. 2021 ജൂണിൽ, ഇന്ത്യയിൽ ജിംസ്നിക്കായി ഒരു മാർക്കറ്റ് പ്ലാൻ സജ്ജീകരിക്കുന്നുണ്ടെന്ന് MSIL സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ സ്ഥിരീകരിച്ചിരുന്നു.

Jimny 4x4 ഓഫ്രോഡറിന്റെ വരവ് വ്യക്തമാക്കി പുത്തൻ ടീസർ പങ്കുവെച്ച് Maruti

ഇന്ത്യൻ വിപണിയ്ക്ക് ആദ്യം ജിംനിയുടെ മൂന്ന് ഡോർ പതിപ്പ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ഒരു ലോംഗ്-വീൽബേസ് വേരിയന്റ് സമീപഭാവിയിൽ നിർമ്മാതാക്കൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഏതാനും മാസങ്ങൾക്ക് മുമ്പ് ഇത് വിദേശത്ത് പരീക്ഷണം നടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു.

Jimny 4x4 ഓഫ്രോഡറിന്റെ വരവ് വ്യക്തമാക്കി പുത്തൻ ടീസർ പങ്കുവെച്ച് Maruti

രാജ്യത്തെ ഓഫ് റോഡ് ശ്രേണിയിൽ രേണ്ടാം തലമുറ മഹീന്ദ്ര ഥാർ വളരെയധികം ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെ പുതിയ ഗൂർഖയുടെ ആമുഖവും, ജിംനിക്കൊപ്പം ലൈഫ്‌സ്റ്റൈൽ എസ്‌യുവി വിഭാഗത്തിലേക്ക് പ്രവേശിക്കാൻ MSIL -ന് കൂടുതൽ പ്രേരിപ്പിച്ചു. നിലവിൽ ജനപ്രീതി നേടി വരുന്ന ഈ ശ്രേണിയിൽ മികച്ച ഒരു വിഹിതം നേടിയെടുക്കാനുള്ള ഒരുക്കത്തിലാണ് ഇന്തോ-ജാപ്പനീസ് നിർമ്മാതാക്കൾ.

Jimny 4x4 ഓഫ്രോഡറിന്റെ വരവ് വ്യക്തമാക്കി പുത്തൻ ടീസർ പങ്കുവെച്ച് Maruti

ഇന്ത്യ-സ്പെക്ക് മോഡലിന് വാഹനത്തിന്റെ സിഗ്നേച്ചർ ഓഫ്-റോഡ് ശേഷി കേടുകൂടാതെ സൂക്ഷിക്കുന്നതിനൊപ്പം ചെറിയ മാറ്റങ്ങൾ ലഭിച്ചേക്കാം. ഹുഡിന് കീഴിൽ, അതേ 1.5 ലിറ്റർ നാല് സിലിണ്ടർ K15 B പെട്രോൾ എഞ്ചിനാവും വരുന്നത്.

Jimny 4x4 ഓഫ്രോഡറിന്റെ വരവ് വ്യക്തമാക്കി പുത്തൻ ടീസർ പങ്കുവെച്ച് Maruti

ഇത് പരമാവധി 105 bhp പവർ ഔട്ട്പുട്ട് വികസിപ്പിക്കുകയും 138 Nm പരമാവധി torque പുറപ്പെടുവിക്കുകയും ചെയ്യും. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച് നാല് വീലുകളിലേക്കും പവർ ട്രാൻസ്ഫർ ചെയ്യപ്പെടുന്നു.

Jimny 4x4 ഓഫ്രോഡറിന്റെ വരവ് വ്യക്തമാക്കി പുത്തൻ ടീസർ പങ്കുവെച്ച് Maruti

മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ, തകർന്ന പാതകളിൽ നിന്ന് പുറത്തു കടക്കുമ്പോൾ പെർഫോമെൻസ് വർധിപ്പിക്കുന്നതിന് സഹായിക്കും. അകത്ത്, ഏറ്റവും പുതിയ സ്മാർട്ട് പ്ലേ സ്റ്റുഡിയോ സിസ്റ്റം, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ മുതലായ ജിംനിയിൽ ലഭ്യമാകും. ഓഫ് റോഡർ മോഡൽ നിർമ്മാതാക്കളുടെ നെക്സ പ്രീമിയം ഡീലർഷിപ്പുകൾ വഴി റീട്ടെയിൽ ചെയ്യും.

Most Read Articles

Malayalam
English summary
Maruti suzuki shared new teaser video of upcoming jimny off roader
Story first published: Saturday, October 16, 2021, 22:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X