ജിംനിയുടെ അവതരണം സ്ഥിരീകരിക്കാതെ മാരുതി സുസുക്കി; നിരാശരായി വാഹന പ്രേമികള്‍

2020 ഓട്ടോ എക്സ്പോയിലാണ് മാരുതി സുസുക്കി പുതിയ ജിംനിയെ പരിചയപ്പെടുത്തുന്നത്. വാഹനത്തെ അവതരിപ്പിച്ചതിന് പിന്നാലെ വാഹന പ്രേമികള്‍ കാത്തിരിപ്പും ആരംഭിച്ചു.

ജിംനിയുടെ അവതരണം സ്ഥിരീകരിക്കാതെ മാരുതി സുസുക്കി; നിരാശരായി വാഹന പ്രേമികള്‍

നിരവധി തവണ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നെങ്കിലും ഏകദേശം ഒരു വര്‍ഷം കഴിയുമ്പോഴും വാഹനത്തിന്റെ അരങ്ങേറ്റം സംബന്ധിച്ച് കമ്പനിക്കും കൂടുതല്‍ വ്യക്തയില്ലെന്ന് വേണം പറയാന്‍.

ജിംനിയുടെ അവതരണം സ്ഥിരീകരിക്കാതെ മാരുതി സുസുക്കി; നിരാശരായി വാഹന പ്രേമികള്‍

അതേസമയം ഇന്ത്യന്‍ വിപണിയില്‍ നിര്‍മ്മിച്ച വാഹനത്തിന്റെ കയറ്റുമതി ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. ''ആഭ്യന്തര വിപണിയില്‍ വിപണിയിലെത്താനുള്ള സാധ്യത ഞങ്ങള്‍ നിലവില്‍ വിലയിരുത്തുകയാണെന്നാണ് അടുത്തിടെ മാരുതി സുസുക്കി ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞത്.

MOST READ: പിന്നില്‍ സ്‌പെയര്‍ വീല്‍ ഇല്ലാതെ ഇക്കോസ്‌പോര്‍ട്ട്; പുതിയ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങള്‍ ഇതാ

ജിംനിയുടെ അവതരണം സ്ഥിരീകരിക്കാതെ മാരുതി സുസുക്കി; നിരാശരായി വാഹന പ്രേമികള്‍

2020 ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ ജിംനിയെ അവതരിപ്പിച്ചപ്പോള്‍ ഞങ്ങള്‍ക്ക് വളരെ നല്ല പ്രതികരണമാണ് ലഭിച്ചതെന്നും, മാര്‍ക്കറ്റിംഗിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്, എപ്പോള്‍ വേണമെങ്കിലും ഇന്ത്യയില്‍ വാഹനം ലോഞ്ച് ചെയ്യാന്‍ കഴിയുമെന്നുമാണ് അദ്ദേഹം പറയുന്നു.

ജിംനിയുടെ അവതരണം സ്ഥിരീകരിക്കാതെ മാരുതി സുസുക്കി; നിരാശരായി വാഹന പ്രേമികള്‍

അതിന്റെ മുന്‍ഗാമിയെപ്പോലെ, അഞ്ചാം തലമുറ ജിംനിയും ജിപ്‌സി ബാഡ്ജ് പുനരുജ്ജീവിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച മോഡല്‍ മൂന്ന് വാതിലുകളുള്ള പതിപ്പായിരുന്നു.

MOST READ: ജീപ്പ് റാങ്‌ലറിന്റെ വില കുറയും; വിപണിയിൽ എത്തുന്നതിന് മുന്നോടിയായി എസ്‌യുവിയുടെ ചിത്രങ്ങൾ പുറത്ത്

ജിംനിയുടെ അവതരണം സ്ഥിരീകരിക്കാതെ മാരുതി സുസുക്കി; നിരാശരായി വാഹന പ്രേമികള്‍

എന്നാല്‍ കൂടുതല്‍ പ്രായോഗികമായ അഞ്ച് വാതിലുകളുടെ പതിപ്പ് ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുമെന്നാണ് സൂചന. ത്രീ-ഡോര്‍ പതിപ്പ് പകരം മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ വിപണികള്‍, പെറു, കൊളംബിയ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ഗുഡ്ഗാവില്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു.

ജിംനിയുടെ അവതരണം സ്ഥിരീകരിക്കാതെ മാരുതി സുസുക്കി; നിരാശരായി വാഹന പ്രേമികള്‍

ജിംനി ഉത്പാദിപ്പിക്കുന്ന ജപ്പാനില്‍ നിന്ന് മാറി ഗുഡ്ഗാവിലെ പ്ലാന്റ് മാത്രമാണ്. ത്രീ-ഡോര്‍, ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പ് മാത്രമാണ് കയറ്റുമതിക്കായി നിര്‍മ്മിക്കുന്നത്.

MOST READ: ഇന്ത്യൻ വിപണിയിൽ 8 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ കാറുകൾ

ജിംനിയുടെ അവതരണം സ്ഥിരീകരിക്കാതെ മാരുതി സുസുക്കി; നിരാശരായി വാഹന പ്രേമികള്‍

കഴിഞ്ഞ മാസം ജിംനിയുടെ 184 യൂണിറ്റ് മുന്ദ്ര തുറമുഖത്ത് നിന്ന് ലാറ്റിനമേരിക്കയിലേക്ക് അയച്ചിരുന്നു. ലാറ്റിനമേരിക്ക, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ വിപണികളിലേക്ക് മൂന്ന് വാതിലുകളുള്ള എസ്‌യുവി ഇവിടെ നിന്ന് കയറ്റുമതി ചെയ്യും.

ജിംനിയുടെ അവതരണം സ്ഥിരീകരിക്കാതെ മാരുതി സുസുക്കി; നിരാശരായി വാഹന പ്രേമികള്‍

2022-ന്റെ തുടക്കത്തില്‍ തന്നെ ജിംനിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. അഞ്ച് ഡോര്‍ പതിപ്പായി എത്തുന്ന വാഹനത്തിന് 10 ലക്ഷം രൂപ മുതല്‍ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

MOST READ: നിരത്തുകളിലേക്ക് കുതിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഹിമാലയന്‍; ഡെലിവറി ആരംഭിച്ചു

ജിംനിയുടെ അവതരണം സ്ഥിരീകരിക്കാതെ മാരുതി സുസുക്കി; നിരാശരായി വാഹന പ്രേമികള്‍

മാരുതിയുടെ 105 bhp കരുത്ത് സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ K 15 B പെട്രോള്‍ എഞ്ചിനാകും വാഹനത്തില്‍ ഇടംപിടിക്കുക. മഹീന്ദ്ര ഥാര്‍, വരാനിരിക്കുന്ന ഫോഴ്സ് ഗൂര്‍ഖ എന്നിവരാകും വിപണിയില്‍ എതിരാളികള്‍.

Most Read Articles

Malayalam
English summary
Maruti Suzuki Still Unconfirmed Jimny Launch, Company Says Evaluating Various Aspects. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X