Just In
- 13 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 16 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 18 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
മൂവാറ്റുപുഴ നീന്തിക്കയറാന്‍ കോണ്‍ഗ്രസ്, ജോസഫ് വാഴയ്ക്കനോ ജെയ്സണ്‍ ജോസഫോ ഇറങ്ങും?
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളിലൊന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. മാത്രമല്ല അതിന്റെ ജനപ്രീതി ദിവസം തോറും വര്‍ധിച്ചുവരുകയാണ് ചെയ്യുന്നത്.

2005-ല്‍ വിപണിയില്‍ എത്തിയതിനു ശേഷം ഇന്ത്യയില്‍ 23 ലക്ഷം യൂണിറ്റെന്ന റെക്കോര്‍ഡ് വില്‍പ്പന സ്വിഫ്റ്റ് നേടിയതായും ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് അടുത്തിടെ വെളിപ്പെടുത്തി. ഇപ്പോഴിതാ, മൂന്നാം തലമുറ സ്വിഫ്റ്റിനിനെ വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് കമ്പനി.

അധികം വൈകാതെ തന്നെ ഈ പതിപ്പ് വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന. സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനുള്ള തീയതി മാരുതി സുസുക്കി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
MOST READ: ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ

എങ്കിലും പരീക്ഷണയോട്ടം നടത്തുന്ന ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്‍, ഹണികോം മെഷ് ഡിസൈന്‍, ക്രോം സ്ട്രിപ്പ് എന്നിവ ഉപയോഗിച്ച് ഗ്രില്ലിനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു.

കൂടാതെ, പുതിയ അലോയ് വീലുകളും നവീകരണത്തിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന് ഉപയോഗിച്ചാണ് പ്രീ-ഫെയ്സ്ലിഫ്റ്റ് സ്വിഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്.

എന്നിരുന്നാലും, സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ഫംഗ്ഷനോടുകൂടിയ 1.2 ലിറ്റര്‍ K12 ഡ്യുവല്‍ ജെറ്റ് മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനൊപ്പം മാരുതി സുസുക്കി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റ് പതിപ്പ് വാഗ്ദാനം ചെയ്യും.

കഴിഞ്ഞ വര്‍ഷം ഡിസയര്‍ ഫെയ്സ്ലിഫ്റ്റിനായി ഈ എഞ്ചിന് അവതരിപ്പിച്ചു, പുതിയ പവര്‍ട്രെയിന്‍ 90 bhp പരമാവധി കരുത്ത് പുറപ്പെടുവിക്കുന്നു. ടോര്‍ക്ക് കണക്കുകള്‍ അതേപടി തുടരുന്നു.

സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിലെ ഗിയര്‍ബോക്സ് ഓപ്ഷനുകള്‍, 5 സ്പീഡ് മാനുവലിനൊപ്പം ഓപ്ഷണല്‍ 5-സ്പീഡ് എഎംടിയും തുടരും.

ഓള്-ബ്ലാക്ക് ക്യാബിന് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുമ്പോള്‍, ഫെയ്സ്ലിഫ്റ്റ് ഹാച്ച്ബാക്കിനൊപ്പം പുതിയ സീറ്റ് അപ്ഹോള്‍സ്റ്ററി വാഗ്ദാനം ചെയ്യുമെന്നാണ് സൂചന. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള മള്‍ട്ടി-കളര്‍ എംഐഡി, മാരുതി സുസുക്കിയുടെ സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് എന്നിവ പോലുള്ള പുതിയ സവിശേഷതകളും ഓഫറില്‍ ലഭ്യമാണ്.
MOST READ: ആദ്യം സ്ഥാനം വിട്ടുനല്‍കാതെ ആക്ടിവ; ഡിസംബറിലെ സ്കൂട്ടര്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, സ്മാര്‍ട്ട് കീ, പുഷ് സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണങ്ങള്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന വിംഗ് മിററുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍ തുടങ്ങിയ സവിശേഷതകള്‍ സ്വിഫ്റ്റിനൊപ്പം തുടര്‍ന്നും വാഗ്ദാനം ചെയ്യും.

വാഹനത്തിന്റെ വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ നിലവില്‍ ലഭ്യമല്ല. ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, ഫോര്‍ഡ് ഫിഗോ, ടാറ്റ ടിയാഗോ തുടങ്ങിയവരാകും സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെയും വിപണിയിലെ എതിരാളികള്‍.