കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് കാറും മാരുതിയുടേത്

2020-21 സാമ്പത്തിക വർഷത്തിൽ പാസഞ്ചർ കാർ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് വാഹനങ്ങളും രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടേതാണ്.

ഒന്നാം നമ്പർ, കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് കാറും മാരുതിയുടേത്

സമീപ കാലത്ത് മത്സരം വർധിച്ചിട്ടും ഇന്ത്യൻ വിപണിയിൽ 50 ശതമാനം വിപണി വിഹിതം നിലനിർത്താൻ മാരുതി സുസുക്കിക്ക് കഴിഞ്ഞു. തുടർച്ചയായ നാലാം വർഷവും ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന അഞ്ച് കാറുകൾ മാരുതി സുസുക്കിയുടെ നിരയിൽ നിന്നുള്ളതാണ്.

ഒന്നാം നമ്പർ, കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് കാറും മാരുതിയുടേത്

സ്വിഫ്റ്റ്, ബലേനോ, വാഗൺആർ, ആൾട്ടോ, ഡിസയർ എന്നിവയാണ് പോയ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് കാറുകൾ. വാർഷിക വിൽപന കണക്കെടുപ്പിൽ 16 വർഷമായി എൻട്രി ലെവൽ ഹാച്ച്ബാക്കായ ആൾട്ടോ തുടർന്നു വന്ന ആധിപത്യം അവസാനിപ്പിച്ച് സ്വിഫ്റ്റ് ഒന്നാമത് എത്തിയതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.

MOST READ: ഫൈബർഗ്ലാസിൽ നിർമിച്ച എസ്‌യുവി, പരിചയപ്പെടാം വാലിസ് ഐറിസിനെ

ഒന്നാം നമ്പർ, കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് കാറും മാരുതിയുടേത്

കഴിഞ്ഞ സാമ്പത്തിക വർഷം 1,72,671 യൂണിറ്റുകളുമായി സ്വിഫ്റ്റ് ഹാച്ച്ബാക്ക് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 1,63,445 യൂണിറ്റുകളുമായി ബലേനോ രണ്ടാം സ്ഥാനത്തെത്തി. 1,60,330 യൂണിറ്റുകളുമായി വാഗൺആർ മൂന്നാം സ്ഥാനത്തും ആൾട്ടോ, ഡിസയർ എന്നിവ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നാലാമത്തെയും അഞ്ചാമത്തെയും മോഡലുകളായി.

ഒന്നാം നമ്പർ, കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് കാറും മാരുതിയുടേത്

ഇത് യഥാക്രമം 1,58,992 യൂണിറ്റുകളും 1,28,251 യൂണിറ്റുകളുമായാണ് വിറ്റഴിച്ചത്. 2020-21 സാമ്പത്തിക വർഷത്തിൽ മൊത്തം പാസഞ്ചർ വാഹന വിൽപ്പനയുടെ 30 ശതമാനവും ഈ ഉൽപ്പന്നങ്ങൾ സംഭാവന നൽകിയതായി മാരുതി സുസുക്കി വ്യക്തമാക്കി.

MOST READ: ക്ലിക്കായി റെനോ ട്രൈബർ, 75,000 യൂണിറ്റ് വിൽപ്പന പിന്നിട്ടു

ഒന്നാം നമ്പർ, കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് കാറും മാരുതിയുടേത്

മാരുതി സുസുക്കിയിലുള്ള വിശ്വാസം തുടരുന്നതിന് ഉപഭോക്താക്കളോട് നന്ദിയുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിംഗ് ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. 2020 സമ്പദ്‌വ്യവസ്ഥയെ പുതിയ വെല്ലുവിളികൾ കൊണ്ടുവന്നെങ്കിലും ഉപഭോക്താക്കളുടെ വിശ്വാസം മാറ്റമില്ലാതെ തുടർന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നാം നമ്പർ, കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് കാറും മാരുതിയുടേത്

2020 ഏപ്രിലിനും 2021 മാർച്ചിനുമിടയിലുള്ള സാമ്പത്തിക വർഷത്തിൽ മികച്ച പത്ത് വാഹനങ്ങളുടെ വിൽപ്പന ചാർട്ടുകളിൽ ഏഴ് മോഡലുകളാണ് മാരുതി സുസുക്കിക്കുണ്ടായിരുന്നത്. കോം‌പാക്‌ട് എസ്‌യുവി വിഭാഗത്തിൽ വിറ്റാര ബ്രെസ ഒന്നാം സ്ഥാനത്തെത്തി.

MOST READ: പ്രീമിയമായി അകത്തളം, ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ ഇന്റീരിയർ ചിത്രങ്ങളുമായി ഫോക്‌സ്‌വാഗൺ

ഒന്നാം നമ്പർ, കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് കാറും മാരുതിയുടേത്

അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ച ബ്രെസയ്ക്ക് 1.5 ഓട്ടോ ലിറ്റർ നാല് സിലിണ്ടർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് പരമാവധി 104.7 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഒന്നാം നമ്പർ, കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് കാറും മാരുതിയുടേത്

ഈ വർഷം തുടക്കത്തിൽ സ്വിഫ്റ്റിന് മൂന്ന് ഡ്യുവൽ-ടോൺ കളർ സ്കീമുകൾ ഉൾപ്പെടുത്തി ഒരു ചെറിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെയും മാരുതി പരിചയപ്പെടുത്തിയിരുന്നു. ഇതെല്ലാം വരും ദിവസങ്ങളിലും വിൽപ്പന വർധിപ്പിക്കാൻ കമ്പനിയെ സഹായിക്കും.

Most Read Articles

Malayalam
English summary
Maruti Suzuki Swift The Most Sold Car In India In FY2020-21. Read in Malayalam
Story first published: Tuesday, April 13, 2021, 15:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X