തെരഞ്ഞെടുത്ത മോഡലുകൾക്ക് 22,500 വില വർധന പ്രഖ്യാപിച്ച് മാരുതി

തെരഞ്ഞെടുത്ത മോഡലുകളുടെ വില 22,500 രൂപ വരെ വർധിപ്പിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി അറിയിച്ചു.

തെരഞ്ഞെടുത്ത മോഡലുകൾക്ക് 22,500 വില വർധന പ്രഖ്യാപിച്ച് മാരുതി

വിവിധ ഇൻപുട്ട് ചെലവുകൾ വർധിച്ചതിനാൽ തിരഞ്ഞെടുത്ത മോഡലുകളുടെ വില കമ്പനി ഉയർത്തുകയാണ് എന്ന് റെഗുലേറ്ററി ഫയലിംഗിൽ മാരുതി വ്യക്തമാക്കി.

തെരഞ്ഞെടുത്ത മോഡലുകൾക്ക് 22,500 വില വർധന പ്രഖ്യാപിച്ച് മാരുതി

ഇത് മൂലം, മോഡൽ നിരകളിലുടനീളം എക്സ്ഷോറൂം വിലയിൽ 1.6 ശതമാനം ശരാശരി വില വർധനവുണ്ടാകും എന്നാണ് കണക്കാക്കുന്നത്.

MOST READ: ഹെക്ടറിൽ ക്ലൈമറ്റ് കൺട്രോൾ ഇനി ആപ്പിൾ വാച്ചിലൂടെ നിയന്ത്രിക്കാം; പുത്തൻ അപ്പ്ഡേറ്റുമായി എംജി

തെരഞ്ഞെടുത്ത മോഡലുകൾക്ക് 22,500 വില വർധന പ്രഖ്യാപിച്ച് മാരുതി

സെലെറിയോയും പുതുതലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കും ഒഴികെയുള്ള നിർമ്മാതാക്കളുടെ എല്ലാ കാർ മോഡലുകൾക്കും വിലവർധനവ് ബാധകമാകും എന്ന് കമ്പനി വെളിപ്പെടുത്തി. കൂടാതെ പുതുക്കിയ വിലകൾ ഉടനടി പ്രാബല്യത്തിൽ വരുമെന്നും മാരുതി സുസുക്കി അറിയിച്ചു.

തെരഞ്ഞെടുത്ത മോഡലുകൾക്ക് 22,500 വില വർധന പ്രഖ്യാപിച്ച് മാരുതി

ഉയർന്ന ഇൻ‌പുട്ട് ചെലവുകളുടെ ആഘാതം പരിഹരിക്കുന്നതിനായി ഏപ്രിൽ മുതൽ‌ തങ്ങളുടെ മുഴുവൻ‌ ഉൽ‌പ്പന്ന പോർ‌ട്ട്ഫോളിയോയുടെയും വില ഗണ്യമായി വർധിപ്പിക്കുമെന്ന് കമ്പനി കഴിഞ്ഞ മാസം സൂചിപ്പിച്ചിരുന്നു.

MOST READ: 520 കിലോമീറ്റർ ശ്രേണി, Q4 ഇ-ട്രോൺ, Q4 സ്‌പോർട്ബാക്ക് ഇ-ട്രോൺ എസ്‌യുവികൾ അവതരിപ്പിച്ച് ഔഡി

തെരഞ്ഞെടുത്ത മോഡലുകൾക്ക് 22,500 വില വർധന പ്രഖ്യാപിച്ച് മാരുതി

മുൻ വർഷത്തിൽ വിവിധ ഇൻപുട്ട് ചെലവുകളുടെ വർദ്ധനവ് കാരണം കമ്പനിയുടെ വാഹനങ്ങളുടെ വിലയെ പ്രതികൂലമായി ബാധിച്ചു എന്നാണ് കഴിഞ്ഞ വർഷം ഒരു റെഗുലേറ്ററി ഫയലിംഗിൽ കാർ മാർക്കറ്റ് ലീഡർ പറഞ്ഞത്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് 22,500 വില വർധന പ്രഖ്യാപിച്ച് മാരുതി

ഇൻപുട്ട് ചെലവ് വർധിച്ചതിനെത്തുടർന്ന് ഈ വർഷം ജനുവരി 18 -ന് വാഹന നിർമാതാക്കൾ തെരഞ്ഞെടുത്ത മോഡലുകളുടെ വില 34,000 രൂപ വരെ ഉയർത്തിയതായി പ്രഖ്യാപിച്ചിരുന്നു.

MOST READ: കാഴ്ച്ചയിൽ കൂടുതൽ സ്പോർട്ടിയർ, 2022 മോഡൽ ജോൺ കൂപ്പർ വർക്ക്സ് പുറത്തിറക്കി മിനി

തെരഞ്ഞെടുത്ത മോഡലുകൾക്ക് 22,500 വില വർധന പ്രഖ്യാപിച്ച് മാരുതി

നിലവിലെ പ്രതികൂല സാഹചര്യങ്ങൾ നേരിടാനും ചെലവുകൾ നിയന്ത്രിക്കാനും പല വാഹവ നിർമ്മാതാക്കളും ഇതിനോടകം പല തവണ തങ്ങളുടെ മോഡൽ നിരയിലുടനീളം വിലകൾ ഉയർത്തി.

Most Read Articles

Malayalam
English summary
Maruti Suzuki To Hike Prices Of Select Models. Read in Malayalam.
Story first published: Friday, April 16, 2021, 17:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X