പുതിയ ഡാഷ്ബോര്‍ഡ് ഇന്‍ഫോസിസ്റ്റം; ഡിസയറിനെ നവീകരിച്ച് മാരുതി, വിലയില്‍ മാറ്റമില്ല

ആഭ്യന്തര നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയില്‍ നിന്നുള്ള ജനപ്രീയ കോംപാക്ട് സെഡാന്‍ മോഡലാണ് ഡിസയര്‍. വര്‍ഷങ്ങളായി വിപണിയില്‍ മുന്‍നിരയിലാണ് വാഹനത്തിന്റെ സ്ഥാനം.

പുതിയ ഡാഷ്ബോര്‍ഡ് ഇന്‍ഫോസിസ്റ്റം; ഡിസയറിനെ നവീകരിച്ച് മാരുതി, വിലയില്‍ മാറ്റമില്ല

ഇപ്പോഴിതാ കൂടുതല്‍ ഉപഭോക്താക്കളെ മോഡലിലേക്ക് ആകര്‍ഷിക്കുന്നതിനായി നവീകരണം കൊണ്ടുവന്നിരിക്കുകയാണ് കമ്പനി. മോഡലിന്റെ VXI പതിപ്പിലാണ് നവീകരണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ ഡാഷ്ബോര്‍ഡ് ഇന്‍ഫോസിസ്റ്റം; ഡിസയറിനെ നവീകരിച്ച് മാരുതി, വിലയില്‍ മാറ്റമില്ല

സെഡാന് ഇപ്പോള്‍ എര്‍ട്ടിഗയില്‍ നിന്ന് ലഭ്യമാകുന്ന പുതിയ ഡാഷ്ബോര്‍ഡ് ഇന്‍ഫോസിസ്റ്റവും ലഭിക്കുന്നു. പുതിയ ഓഡിയോ ഇന്‍ഫോസിസ്റ്റം ഇപ്പോഴും ട്രാക്ക് മാറ്റം, വോളിയം അപ്പ് / ഡൗണ്‍, റേഡിയോ, മീഡിയ, സജ്ജീകരണം, CH / FLG, DSP / ANT തുടങ്ങിയ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

MOST READ: ഇന്ത്യൻ ചീഫ് പ്രീമിയം ക്രൂയിസറിനും പറയാനുള്ളത് 100 വർഷത്തെ ചരിത്രം; പുതിയ മോഡലുകളും ശ്രേണിയിലേക്ക്

പുതിയ ഡാഷ്ബോര്‍ഡ് ഇന്‍ഫോസിസ്റ്റം; ഡിസയറിനെ നവീകരിച്ച് മാരുതി, വിലയില്‍ മാറ്റമില്ല

പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ സിസ്റ്റത്തിലേക്ക് സംയോജിപ്പിച്ച ബട്ടണുകളിലൂടെ ഇവ നിയന്ത്രിക്കാനാകും. സമാന പ്രവര്‍ത്തനക്ഷമത ഉണ്ടായിരുന്നിട്ടും, ഈ യൂണിറ്റ് മുമ്പ് വാഗ്ദാനം ചെയ്തതിനേക്കാള്‍ മികച്ച രൂപത്തിലുള്ള യൂണിറ്റാണെന്നും കമ്പനി അവകാശപ്പെടുന്നു.

പുതിയ ഡാഷ്ബോര്‍ഡ് ഇന്‍ഫോസിസ്റ്റം; ഡിസയറിനെ നവീകരിച്ച് മാരുതി, വിലയില്‍ മാറ്റമില്ല

VXI വേരിയന്റ് മോഡലിന്റെ അടിസ്ഥാന LXI വേരിയന്റിന് മുകളിലുള്ള പതിപ്പാണ്. കൂടാതെ മാനുവല്‍ എസി, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണങ്ങള്‍, ഇലക്ട്രിക്കലി ക്രമീകരിച്ച ഒആര്‍വിഎമ്മുകള്‍, പവര്‍ സ്റ്റിയറിംഗ്, പവര്‍ ബൂട്ട്, ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ്, പവര്‍ വിന്‍ഡോകള്‍ എന്നിവ പോലുള്ള സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു.

MOST READ: വിൽപ്പന മെച്ചപ്പെടുത്താൻ അടുത്ത തന്ത്രം; സ്കോർപ്പിയോയ്ക്ക് പുതിയ S3+ ബേസ് മോഡലുമായി മഹീന്ദ്ര

പുതിയ ഡാഷ്ബോര്‍ഡ് ഇന്‍ഫോസിസ്റ്റം; ഡിസയറിനെ നവീകരിച്ച് മാരുതി, വിലയില്‍ മാറ്റമില്ല

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഡേ ആന്‍ഡ് നൈറ്റ് റിയര്‍ വ്യൂ മിറര്‍, എബിഎസ് വിത്ത് ഇബിഡി, സെന്‍ട്രല്‍ ലോക്കിംഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എഞ്ചിന്‍ ഇമോബിലൈസര്‍ തുടങ്ങിയ സവിശേഷതകള്‍ ഇതിന്റെ സുരക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

പുതിയ ഡാഷ്ബോര്‍ഡ് ഇന്‍ഫോസിസ്റ്റം; ഡിസയറിനെ നവീകരിച്ച് മാരുതി, വിലയില്‍ മാറ്റമില്ല

വാഹനത്തിന്റെ വിലയില്‍ മാറ്റമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവയ്ക്ക് പുറമേ ഉയര്‍ന്ന പതിപ്പില്‍ 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിന് അനുയോജ്യമായ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകളും ഇടംപിടിക്കുന്നു.

MOST READ: കുറഞ്ഞ സുരക്ഷയുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ ആശങ്കയുമായി സര്‍ക്കാര്‍; മാപ്പ് നല്‍കാനാവില്ലെന്ന് മുന്നറിയിപ്പ്

പുതിയ ഡാഷ്ബോര്‍ഡ് ഇന്‍ഫോസിസ്റ്റം; ഡിസയറിനെ നവീകരിച്ച് മാരുതി, വിലയില്‍ മാറ്റമില്ല

ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, എഞ്ചിന്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍, റിയര്‍ വിന്‍ഡോ ഡീഫോഗര്‍, യുഎസ്ബി ചാര്‍ജര്‍ എന്നിവയും മറ്റ് സവിശേഷതകളാണ്.

പുതിയ ഡാഷ്ബോര്‍ഡ് ഇന്‍ഫോസിസ്റ്റം; ഡിസയറിനെ നവീകരിച്ച് മാരുതി, വിലയില്‍ മാറ്റമില്ല

ഉയര്‍ന്ന പതിപ്പായ ZXI പ്ലസ് ട്രിമിന്റെ ഇന്റീരിയറുകള്‍ ഡ്യുവല്‍-ടോണ്‍ ഇന്റീരിയര്‍ ഉപയോഗിച്ച് വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഡാഷ്ബോര്‍ഡിന് പ്രകൃതിദത്ത ഗ്ലോസ്സ് ഫിനിഷുള്ള ആധുനിക വുഡണ്‍ ഉള്‍പ്പെടുത്തലും ലഭിക്കും.

MOST READ: വ്യത്യസ്‌ത നിറങ്ങളിൽ അണിഞ്ഞൊരുങ്ങാൻ കൈഗർ; കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി റെനോ

പുതിയ ഡാഷ്ബോര്‍ഡ് ഇന്‍ഫോസിസ്റ്റം; ഡിസയറിനെ നവീകരിച്ച് മാരുതി, വിലയില്‍ മാറ്റമില്ല

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് K-സീരീസ് എഞ്ചിനാണ് കോംപാക്ട് സെഡാന് ലഭിക്കുന്നത്. ഇത് 89 bhp കരുത്തും 113 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഈ യൂണിറ്റ് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ 5-സ്പീഡ് എഎംടിയുമായി ജോടിയാക്കുന്നു.

പുതിയ ഡാഷ്ബോര്‍ഡ് ഇന്‍ഫോസിസ്റ്റം; ഡിസയറിനെ നവീകരിച്ച് മാരുതി, വിലയില്‍ മാറ്റമില്ല

23.26 കിലോമീറ്ററാണ് ARAI- സാക്ഷ്യപ്പെടുത്തിയിരിക്കുന്ന ഇന്ധനക്ഷമത. ആര്‍ട്ടിക് വൈറ്റ്, ഷെര്‍വുഡ് ബ്രൗണ്‍, ഓക്‌സ്‌ഫോര്‍ഡ് ബ്ലൂ, ഫീനിക്‌സ് റെഡ്, മാഗ്മ ഗ്രേ, പ്രീമിയം സില്‍വര്‍ എന്നിവ ഉള്‍പ്പെടുന്ന ആറ് വ്യത്യസ്ത മോണോ-ടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.

പുതിയ ഡാഷ്ബോര്‍ഡ് ഇന്‍ഫോസിസ്റ്റം; ഡിസയറിനെ നവീകരിച്ച് മാരുതി, വിലയില്‍ മാറ്റമില്ല

ഹോണ്ട അമേസ്, ഫോര്‍ഡ് ആസ്പയര്‍, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോര്‍ എന്നിവയുള്‍പ്പെടെയുള്ള എതിരാളികളുടെ ഒരു നീണ്ട നിരയ്‌ക്കെതിരെയാണ് ഇത് മത്സരിക്കുന്നത്. മാരുതി ഡിസയര്‍ അതിന്റെ വിഭാഗത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സെഡാന്‍ മാത്രമല്ല, നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സെഡാന്‍ കൂടിയാണ്.

പുതിയ ഡാഷ്ബോര്‍ഡ് ഇന്‍ഫോസിസ്റ്റം; ഡിസയറിനെ നവീകരിച്ച് മാരുതി, വിലയില്‍ മാറ്റമില്ല

കഴിഞ്ഞ വര്‍ഷം സെഡാന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ബ്രാന്‍ഡ് പുറത്തിറക്കി. ഇത് ബിഎസ് VI എഞ്ചിനുപുറമെ കോസ്‌മെറ്റിക് അപ്ഡേറ്റുകളും ഉള്‍പ്പെടുത്തി. 5.93 ലക്ഷം രൂപയില്‍ ആരംഭിച്ച് ടോപ്പ്-സ്‌പെക്ക് എഎംടി പതിപ്പിന് 8.89 ലക്ഷം രൂപ വരെയാണ് കോംപാക്ട് സെഡാന്റെ എക്‌സ്‌ഷോറൂം വില.

Image Courtesy: Motor Arena

Most Read Articles

Malayalam
English summary
Maruti Suzuki Updated Dzire VXi Trim, Now Gets New Dashboard Infosystem, Price Remains Unchanged. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X