കോംപാക്‌ട് എസ്‌യുവി നിരയുടെ തലപ്പത്ത് വീണ്ടും ബ്രെസ, വിൽപ്പനയിൽ വൻ കുതിപ്പ്

രാജ്യത്ത് ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന സെഗ്മെന്റാണ് സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവികളുടേത്. പ്രമുഖ ബ്രാൻഡുകളെല്ലാം സാന്നിധ്യമറിയിച്ച ശ്രേണിയിൽ എല്ലാ മാസവും ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന കാര്യത്തിലും ഈ കൗതുകം കാണാനാവും.

കോംപാക്‌ട് എസ്‌യുവി നിരയുടെ തലപ്പത്ത് വീണ്ടും ബ്രെസ, വിൽപ്പനയിൽ വൻ കുതിപ്പ്

കഴിഞ്ഞ മാസത്തെ വിൽപ്പനയുടെ കാര്യത്തിൽ മാരുതി വിറ്റാര ബ്രെസയാണ് സെഗ്‌മെന്റിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഈ സബ്-4 മീറ്റർ എസ്‌യുവി 2021 നവംബറിൽ ഇന്ത്യൻ വിപണിയിൽ മൊത്തം 10,760 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്.

കോംപാക്‌ട് എസ്‌യുവി നിരയുടെ തലപ്പത്ത് വീണ്ടും ബ്രെസ, വിൽപ്പനയിൽ വൻ കുതിപ്പ്

അതേസമയം 2020 നവംബറിൽ വിറ്റ 7,838 യൂണിറ്റുകളെ അപേക്ഷിച്ച് 37.28 ശതമാനം വാർഷിക വിൽപ്പന വളർച്ചയും രേഖപ്പെടുത്തി. ഇനി പ്രതിമാസ കണക്കുകൾ നോക്കിയാലും 2021 ഒക്ടോബറിലെ 8,032 യൂണിറ്റുമായി തട്ടിച്ചുനോക്കായാലും വിറ്റാര ബ്രെസയുടെ വിൽപ്പന 2021 നവംബറിൽ 33.96 ശതമാനം വർധിച്ചതായി കാണാം.

കോംപാക്‌ട് എസ്‌യുവി നിരയുടെ തലപ്പത്ത് വീണ്ടും ബ്രെസ, വിൽപ്പനയിൽ വൻ കുതിപ്പ്

ആധുനിക എതിരാളികൾക്കിടയിൽ നിറംമങ്ങിയെന്ന വിമർശനങ്ങൾക്കുള്ള ചുട്ടമറുപടിയാണ് ഈ കണക്കുകൾ. എസ്‌യുവിയുടെ റെക്കോർഡ് വിൽപ്പന വളർച്ച ശ്രദ്ധേയമായ കാര്യവുമാണ്. പ്രത്യേകിച്ചും ഇന്ത്യൻ വാഹന വ്യവസായത്തെ ബാധിക്കുന്ന വിപണി മാന്ദ്യത്തിന്റെ സമയത്ത്.

കോംപാക്‌ട് എസ്‌യുവി നിരയുടെ തലപ്പത്ത് വീണ്ടും ബ്രെസ, വിൽപ്പനയിൽ വൻ കുതിപ്പ്

മാരുതി വിറ്റാര ബ്രെസ ഒരു എഞ്ചിൻ ഓപ്ഷനിൽ മാത്രമേ ലഭ്യമാകൂ. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ-4 പെട്രോൾ യൂണിറ്റാണ് എസ്‌യുവിയുടെ ഹൃദയം. ഇത് പരമാവധി 105 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 4 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്കുമാണ് മോഡലിന്റെ ഗിയർബോക്‌സ് ഓപ്ഷനിലും തെരഞ്ഞെടുക്കാനാവുന്നത്.

കോംപാക്‌ട് എസ്‌യുവി നിരയുടെ തലപ്പത്ത് വീണ്ടും ബ്രെസ, വിൽപ്പനയിൽ വൻ കുതിപ്പ്

കൂടുതൽ കാര്യക്ഷമതക്കായി ഓട്ടോമാറ്റിക് പതിപ്പിന് മൈൽഡ്-ഹൈബ്രിഡ് സംവിധാനവും മാരുതി സുസുക്കി ഒരുക്കിയിട്ടുണ്ട്. ഇത് വാഹനത്തിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വിറ്റാര ബ്രെസയ്ക്ക് നിലവിൽ 7.61 ലക്ഷം രൂപ മുതൽ 11.19 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

കോംപാക്‌ട് എസ്‌യുവി നിരയുടെ തലപ്പത്ത് വീണ്ടും ബ്രെസ, വിൽപ്പനയിൽ വൻ കുതിപ്പ്

2016-ൽ നടന്ന ഓട്ടോ എക്സ്പോയിലാണ് വിറ്റാര ബ്രെസയെ മാരുതി സുസുക്കി ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കുന്നത്. നിരത്തിലെത്തി അഞ്ച് വർഷം പിന്നിടുമ്പോൾ ആറ് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയാണ് മോഡലിന് ലഭിച്ചിരിക്കുന്നത്. ആദ്യ കാലങ്ങളിൽ ഡീസൽ എഞ്ചിൻ മാത്രമുള്ള വാഹനമായിരുന്നു ഈ സബ്-4 മീറ്റർ എസ്‌യുവി.

കോംപാക്‌ട് എസ്‌യുവി നിരയുടെ തലപ്പത്ത് വീണ്ടും ബ്രെസ, വിൽപ്പനയിൽ വൻ കുതിപ്പ്

എന്നാൽ പിന്നീട് ബിഎസ് VI മലിനീകരണ ചട്ടം നടപ്പാക്കിയതിന്റെ ഭാഗമായി വാഹനം പൂർണമായും പെട്രോൾ എഞ്ചിനിലേക്ക് ചേക്കേറി. ഡീസല്‍ പതിപ്പിനെ പിന്‍വലിക്കുന്നത് വില്‍പ്പനയില്‍ തിരിച്ചടി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഈ ഊഹാപോഹങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്ന വില്‍പ്പനയാണ് പെട്രോള്‍ മോഡലിന് ലഭിക്കുന്നത്.

കോംപാക്‌ട് എസ്‌യുവി നിരയുടെ തലപ്പത്ത് വീണ്ടും ബ്രെസ, വിൽപ്പനയിൽ വൻ കുതിപ്പ്

LXi, VXi, ZXi, ZXi പ്ലസ് വേരിയന്റുകളിലാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ കോംപാക്‌ട് എസ്‌യുവിയെ വിപണിയിൽ എത്തിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, പുതുക്കിയ എല്‍ഇഡി ഫോഗ് ലാമ്പുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത 16 ഇഞ്ച് അലോയ് വീലുകള്‍, പുനര്‍ രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്‍ എന്നിവയാണ് മോഡലിന്റെ പ്രധാന ആകർഷണങ്ങൾ.

കോംപാക്‌ട് എസ്‌യുവി നിരയുടെ തലപ്പത്ത് വീണ്ടും ബ്രെസ, വിൽപ്പനയിൽ വൻ കുതിപ്പ്

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ ഏഴ് ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, മൗണ്ട് ചെയ്ത നിയന്ത്രണങ്ങള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകളും എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്.

കോംപാക്‌ട് എസ്‌യുവി നിരയുടെ തലപ്പത്ത് വീണ്ടും ബ്രെസ, വിൽപ്പനയിൽ വൻ കുതിപ്പ്

മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള ടോര്‍ക്ക് ബ്ലൂ, ഓറഞ്ച് റൂഫുള്ള ഗ്രാനൈറ്റ് ഗ്രേ എന്നിങ്ങനെ മൂന്ന് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് വിറ്റാര ബ്രെസ തെരഞ്ഞെടുക്കാനാവുന്നത്. കൂടാതെ ബ്രെസ അടുത്ത വർഷം ആദ്യം ഇന്ത്യയിൽ ഒരു തലമുറ മാറ്റത്തിന് വിധേയമാകാൻ പോകുന്നുവെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

കോംപാക്‌ട് എസ്‌യുവി നിരയുടെ തലപ്പത്ത് വീണ്ടും ബ്രെസ, വിൽപ്പനയിൽ വൻ കുതിപ്പ്

പുതുക്കിയ മോഡലിന്റെ ബാഹ്യ, ഇന്റീരിയർ ഡിസൈനിൽ ധാരാളം മാറ്റങ്ങളാകും മാരുതി പരിചയപ്പെടുത്തുക. പുതിയ മോഡലിന് മുമ്പത്തേക്കാൾ കൂടുതൽ സൗകര്യങ്ങളും സുരക്ഷാ ഫീച്ചറുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോംപാക്‌ട് എസ്‌യുവി നിരയുടെ തലപ്പത്ത് വീണ്ടും ബ്രെസ, വിൽപ്പനയിൽ വൻ കുതിപ്പ്

എന്നാൽ നിലവിലെ മോഡലിന്റെ അതേ 1.5 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിൻ തന്നെയാകും പുതുതലമുറ വിറ്റാര ബ്രെസയ്ക്ക് കരുത്തേകുന്നത്. എന്നാൽ ശക്തമായ ഹൈബ്രിഡ് സിസ്റ്റം എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ശ്രദ്ധേയം. ടൊയോട്ട റീബാഡ്ജ് ചെയ്ത് പുതിയ മോഡൽ സ്വന്തം ബ്രാൻഡിന് കീഴിലും അടുത്ത തലമുറ അർബൻ ക്രൂയിസറായി പുറത്തിറക്കും.

കോംപാക്‌ട് എസ്‌യുവി നിരയുടെ തലപ്പത്ത് വീണ്ടും ബ്രെസ, വിൽപ്പനയിൽ വൻ കുതിപ്പ്

ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, കിയ സോനെറ്റ്, മഹീന്ദ്ര XUV300, റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ്, ടൊയോട്ട അർബൻ ക്രൂയിസർ തുടങ്ങിയ മോഡലുകളുമായാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
English summary
Maruti suzuki vitara brezza dominated the sub 4 compact suv sales in november 2021
Story first published: Tuesday, December 7, 2021, 15:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X