Just In
- 21 min ago
മികച്ചത് ഏത്? മാരുതി സ്വിഫ്റ്റ് പഴയതും പുതിയതും മാറ്റുരയ്ക്കാം
- 1 hr ago
വരാനിരിക്കുന്ന പുതുതലമുറ ഫാബിയയുടെ സവിശേഷതകൾ വെളിപ്പെടുത്തി സ്കോഡ
- 1 hr ago
ഒരുങ്ങുന്നത് പുതിയ തന്ത്രങ്ങൾ; XC40, S60 മോഡലുകളുടെ പ്രാദേശിക അസംബ്ലി ആരംഭിക്കാൻ വേൾവോ
- 1 hr ago
ഇലക്ട്രിക് സ്കൂട്ടര്‍ പ്ലാന്റിന്റെ നിര്‍മാണം വേഗത്തിലാക്കി ഓല; ഉത്പാദനം ഈ വർഷം തന്നെ ആരംഭിക്കും
Don't Miss
- News
തീരദേശ ജനതയെ വഞ്ചിച്ച ഈ പെരുങ്കള്ളന്മാരെയും കള്ളത്തികളേയും കേരളം തൂത്തെറിയും; വിടി ബല്‍റാം
- Lifestyle
വേനല്‍ സമ്മാനിക്കും ഈ ചര്‍മ്മ പ്രശ്നങ്ങള്‍; ശ്രദ്ധിക്കണം
- Movies
ദീപികയുടെ തോളില്‍ കിടന്ന ബാഗ് പിടിച്ചു വലിച്ച് യുവതി; രക്ഷപ്പെട്ടത് പാടുപെട്ട്
- Sports
ലോക ചാംപ്യന്‍ഷിപ്പ്: ഫൈനലിലെത്തിയാല്‍ ഇന്ത്യ ഏഷ്യാ കപ്പിനില്ല! ആരാധകര്‍ക്കു ഞെട്ടല്‍
- Finance
സ്വര്‍ണവില ഇന്നും കുറഞ്ഞു; 3 ദിവസം കൊണ്ട് പവന് കുറഞ്ഞത് 480 രൂപ
- Travel
ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന് വാടകയ്ക്കെടുക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഡീസൽ എഞ്ചിനുകളിലേക്ക് മാരുതിയുടെ മടക്കം; ആദ്യം എത്തുക എർട്ടിഗയിലും സിയാസിലും
ഡീസൽ എഞ്ചിനുകളോട് വിടപറഞ്ഞ മാരുതി സുസുക്കി ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ തങ്ങളുടെ 1.5 ലിറ്റർ DDiS എഞ്ചിൻ ബിഎസ്-VI നിലവാരത്തിൽ ഇന്ത്യൻ വിപണിയിൽ വീണ്ടും സമാരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ ഓയിൽ ബർണർ യൂണിറ്റുകളിൽ നിന്നും പിൻവാങ്ങിയത് ശരിയായ തീരുമാനമായില്ലെന്നാണ് മാരുതിയുടെ വിലയിരുത്തൽ. വിപണിയിൽ നിലവിലുള്ള ഡിമാൻഡ് കാരണം തന്ത്രത്തിൽ പുനർവിചിന്തനം നടത്താനാണ് പദ്ധതി.

ടീം ബിഎച്ച്പിയിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് 1.5 ലിറ്റർ DDiS ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ തിരിച്ചുവരവിന് ഏറെക്കുറെ അടുത്താണ്. മാരുതി സുസുക്കി തങ്ങളുടെ സിയാസ് സെഡാനിലും എർട്ടിഗ എംപിവിയിലും ഈ എഞ്ചിൻ ആദ്യം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
MOST READ: 2021 ഹെക്ടർ പ്ലസിന്റെ ഔദ്യോഗിക ആക്സസറികൾ വെളിപ്പെടുത്തി എംജി

1.5 ലിറ്റർ എഞ്ചിൻ ബിഎസ്-IV നിലവാരത്തിൽ നിരവധി മോഡലുകൾക്ക് കരുത്ത് പകർന്നിരുന്നു. ഇതിൽ സിയാസ്, എർട്ടിഗ, വിറ്റാര ബ്രെസ എന്നിവ പോലുള്ള പ്രീമിയം മോഡലുകൾ വിപണിയിൽ മികച്ച സ്വീകാര്യതയുമാണ് നേടിയെടുത്തത്.

ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിലേക്ക് ജോടിയാക്കിയിരുന്ന ഈ ഡീസൽ എഞ്ചിൻ പരമാവധി 94 bhp കരുത്തും 225 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. കൂടാതെ എസ്-ക്രോസിൽ ഇടംപിടിച്ച 1.6 ലിറ്റർ ഡീസൽ യൂണിറ്റിനെയും വീണ്ടും അവതരിപ്പിക്കുമെന്ന് കരുതിയിരുന്നു.
MOST READ: ആഡംബര സെഡാന് LS 500H-ല്‍ പുതിയ വേരിയന്റ് അവതരിപ്പിച്ച് ലെക്സസ്

ബിഎസ്-VI ഡീസൽ എഞ്ചിൻ സെഡാനിലും എംപിവിയിലും അരങ്ങേറ്റം കുറിച്ച ശേഷം ഉടൻ തന്നെ ബ്രാൻഡിന്റെ കോംപാക്ട് എസ്യുവിയായ വിറ്റാര ബ്രെസയുടെ നിരയിൽ ചേരുമെന്നും സൂചനയുണ്ട്. ടൊയോട്ട-മാരുതി സുസുക്കി സംയുക്ത സംരംഭത്തിൽ നിന്നുള്ള പുതിയ എസ്യുവിയുടെ ഭാഗവുമാകും വരാനിരിക്കുന്ന എഞ്ചിൻ എന്നതും ശ്രദ്ധേയമാണ്.

പുതിയ മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള പരിവർത്തനത്തിലുണ്ടാകുന്ന ഉയർന്ന ഉത്പാദനച്ചെലവും ഡീസൽ എഞ്ചിനുകളുടെ ഡിമാൻഡ് കുറയുമെന്ന വിപണി പ്രവചനവുമാണ് പുതിയ കാലഘട്ടത്തിൽ ഡീസൽ എഞ്ചിനുകളിൽ നിന്ന് പിൻമാറാൻ മാരുതിയെ പ്രേരിപ്പിച്ചത്.
MOST READ: സഫാരിയിൽ 6 സീറ്റർ, 7 സീറ്റർ പതിപ്പുകളും; അരങ്ങേറ്റത്തിന് ഒരുങ്ങി ടാറ്റ

എന്നിരുന്നാലും എല്ലാവരേയും ആശ്ചര്യപ്പെടുത്തി കൊണ്ട് ഡീസൽ എഞ്ചിനുകളുടെ ആവശ്യം എക്കാലത്തെയും പോലെ ശക്തമായി തുടർന്നു. കിയ ഹ്യുണ്ടായി തുടങ്ങിയ ബ്രാൻഡുകൾ നിലവിൽ രാജ്യത്ത് വിൽക്കുന്ന മിക്ക മോഡൽ ശ്രേണിയിലും ഡീസൽ പവർ യൂണിറ്റുകൾ വാഗ്ദാനം ചെയ്ത് മികച്ച സ്വീകാര്യതയാണ് നേടിയെടുക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഈ വിഭാഗത്തിൽ ഒരു ഡീസൽ കാർ നൽകാത്തതിലൂടെ പ്രധാന വിൽപ്പന നഷ്ടപ്പെടുത്തുകയും ചെയ്തു. എന്തായാലും ബിഎസ്-VI കംപ്ലയിന്റ് മോഡലുകൾ രാജ്യത്ത് അവതരിപ്പിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഡീസൽ വിപണി വിഹിതം വീണ്ടും പിടിച്ചെടുക്കനാണ് കമ്പനിയുടെ തീരുമാനം.

നിലവിൽ സുസുക്കിയുടെ ‘SHVS' മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് എർട്ടിഗ എംപിവിയും പ്രീമിയം സി-സെഗ്മെന്റ് സെഡാനായ സിയാസും ഉപയോഗിക്കുന്നത്.

104 bhp പവറും 138 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിൻ ഒരു സ്റ്റാൻഡേർഡ് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. എന്നാൽ ഓപ്ഷണലായി 4-സ്പീഡ് ടോർഖ് കൺവെർട്ടറും തെരഞ്ഞെടുക്കാം.