മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഇന്ത്യയിലേക്ക് എത്തുന്നു

പുതുതലമുറ വിറ്റാര ബ്രെസ, ബലേനോയെ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവർ ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി തുടങ്ങീ നിരവധി യൂട്ടിലിറ്റി വാഹനങ്ങളുടെ അണിയറയിലാണ് മാരുതി സുസുക്കി.

മാരുതി ഗ്രാൻഡ് വിറ്റാര ഇന്ത്യയിലേക്ക് എത്തുന്നു

മാരുതിയുടെ വരാനിരിക്കുന്ന മിഡ്-സൈസ് എസ്‌യുവി ആഗോള വിപണിയിലുള്ള സുസുക്കി വിറ്റാര എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.

മാരുതി ഗ്രാൻഡ് വിറ്റാര ഇന്ത്യയിലേക്ക് എത്തുന്നു

എന്നിരുന്നാലും ഈ എസ്‌യുവി വികസിപ്പിക്കുന്നതിനായി കമ്പനിക്ക് ഗ്ലോബൽ സി-പ്ലാറ്റ്ഫോം ഉപയോഗിക്കാം. ഇത് നിലവിൽ വിറ്റാരയ്ക്കും വിറ്റാര ബ്രെസയ്ക്കും അടിവരയിടുന്ന അതേ വാസ്‌തുവിദ്യയാണ്. YFG എന്ന കോഡ്നാമമുള്ള പുതിയ സുസുക്കി ഗ്രാൻഡ് വിറ്റാര 2022-ൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റ് റൈഡർ തിരിച്ചെത്തി; വില 7.79 ലക്ഷം രൂപ

മാരുതി ഗ്രാൻഡ് വിറ്റാര ഇന്ത്യയിലേക്ക് എത്തുന്നു

പുതിയ സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ ഉത്പാദനം 2022 മുതൽ കർണാടകയിലെ ബിഡാദിയിലെ ടൊയോട്ടയുടെ നിർമാണ കേന്ദ്രത്തിൽ ആരംഭിക്കും. ടൊയോട്ട-സുസുക്കി പങ്കാളിത്തത്തിൽ ടൊയോട്ട ഇന്ത്യയിൽ നിർമിക്കുന്ന ആദ്യത്തെ സുസുക്കി ഉൽപ്പന്നമാണിത്.

മാരുതി ഗ്രാൻഡ് വിറ്റാര ഇന്ത്യയിലേക്ക് എത്തുന്നു

വരാനിരിക്കുന്ന സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ ഉത്പാദനം 2022 മുതൽ കർണാടകയിലെ ബിഡാദിയിലെ ടൊയോട്ടയുടെ നിർമാണ കേന്ദ്രത്തിൽ ആരംഭിക്കും. ടൊയോട്ട-സുസുക്കി പങ്കാളിത്തത്തിൽ ടൊയോട്ട ഇന്ത്യയിൽ നിർമിക്കുന്ന ആദ്യത്തെ സുസുക്കി ഉൽപ്പന്നമാണിത്.

MOST READ: ഐ-ടർബോ പതിപ്പുമായി കൂടുതൽ കരുത്താർജിച്ച് ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

മാരുതി ഗ്രാൻഡ് വിറ്റാര ഇന്ത്യയിലേക്ക് എത്തുന്നു

D22 എന്ന കോഡ്നാമമുള്ള പുതിയ മോഡലിന് വിലയും വലിപ്പവും കണക്കിലെടുത്താൽ ഹ്യുണ്ടായി ക്രെറ്റയ്ക്ക് താഴെയായി ആകും സ്ഥാനം പിടിക്കുക. ആഗോള വിറ്റാരയെ അടിസ്ഥാനമാക്കിയുള്ള പുതിയ സുസുക്കി മോഡലിന് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ എന്നിവയുമായി മത്സരിക്കാനും സാധിക്കും.

മാരുതി ഗ്രാൻഡ് വിറ്റാര ഇന്ത്യയിലേക്ക് എത്തുന്നു

ഗ്രാൻഡ് വിറ്റാര അടിസ്ഥാനമാക്കിയുള്ള പുതിയ എസ്‌യുവി 5, 7 സീറ്റുകളിലായി വരുമെന്ന് പ്രതീക്ഷിക്കുന്നു. 7 സീറ്റർ മോഡൽ പുതിയ ടാറ്റ സഫാരി, മഹീന്ദ്ര സ്കോർപിയോ / XUV500, വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ 7 സീറ്റർ എന്നിവയ്ക്ക് എതിരാളികളാകും.

MOST READ: റോഡിലെ കുഴികൾ ഇനിയൊരു വെല്ലുവിളിയല്ല; പുതിയ പാത്ത്ഹോൾ പ്രോ അവതരിപ്പിച്ച് ജെസിബി

മാരുതി ഗ്രാൻഡ് വിറ്റാര ഇന്ത്യയിലേക്ക് എത്തുന്നു

പുതിയ എസ്‌യുവി സുസുക്കിയുടെയും, ടൊയോട്ടയുടെയും ബാഡ്‌ജിന് കീഴിൽ വിൽക്കുമെന്നാണ് അറിയാൻ കഴിയുന്നത്. പുതിയ മോഡലിൽ ശക്തമായ പെട്രോൾ ഹൈബ്രിഡ് എഞ്ചിനും ഘടിപ്പിക്കും.

മാരുതി ഗ്രാൻഡ് വിറ്റാര ഇന്ത്യയിലേക്ക് എത്തുന്നു

ഇന്ത്യയിൽ ലാഭം വർധിപ്പിക്കുന്നതിന് സുസുക്കി ഇന്ത്യയിലെ എസ്‌യുവി വിഭാഗത്തിൽ ആധിപത്യം സ്ഥാപിക്കേണ്ടതുണ്ടെന്ന് കമ്പനിക്ക് മനസിലായിട്ടുണ്ട്. നിലവിൽ ലോക വിപണിക്ക് തന്നെ സ്പോർട്‍‌സ് യൂട്ടിലിറ്റി വാഹനങ്ങൾ സ്വന്തമാക്കാൻ താൽപര്യം.

മാരുതി ഗ്രാൻഡ് വിറ്റാര ഇന്ത്യയിലേക്ക് എത്തുന്നു

ടൊയോട്ടയുടെ DNGA (ഡൈഹത്‌സു ന്യൂ ജനറേഷൻ ആർക്കിടെക്ചർ) അടിസ്ഥാനമാക്കിയുള്ള വരാനിരിക്കുന്ന മാരുതി സുസുക്കി മിഡ്-സൈസ് എസ്‌യുവി ടൊയോട്ട റൈസ്, ഡൈഹത്‌സു റോക്കി എന്നിവയ്ക്ക് അടിസ്ഥാനമാകുമെന്നുx മുൻ റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട് എന്ന കാര്യം കൗതുകകരമാണ്.

മാരുതി ഗ്രാൻഡ് വിറ്റാര ഇന്ത്യയിലേക്ക് എത്തുന്നു

കമ്പനി ഒരു മിഡ്-സൈസ് എം‌പിവിയിലും പ്രവർത്തിക്കുന്നു. ഇതും ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022 ജൂലൈയിൽ പുറത്തിറങ്ങാനിരിക്കുന്ന അഞ്ച് ഡോർ ജിംനിയിലും കമ്പനി ഏറെ പ്രതീക്ഷവെക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Maruti Suzuki Working On Grand Vitara Launch. Read in Malayalam
Story first published: Wednesday, January 20, 2021, 11:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X