വിപണിയിലെത്തും മുമ്പ് മരുതി സ്വിഫ്റ്റ്, ഡിസയർ സിഎൻജി മോഡലുകളുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ കാറുകളായ സ്വിഫ്റ്റ് ഹാച്ച്ബാക്ക്, ഡിസയർ സബ്‌കോംപാക്ട് സെഡാൻ എന്നിവയുടെ സി‌എൻ‌ജി പതിപ്പുകൾ പുറത്തിറക്കാൻ തയ്യാറാവുകയാണ്. രണ്ട് മോഡലുകളും പിൻഭാഗത്ത് എമിഷൻ കിറ്റ് ഘടിപ്പിച്ച് പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിരുന്നു.

വിപണിയിലെത്തും മുമ്പ് മരുതി സ്വിഫ്റ്റ്, ഡിസയർ സിഎൻജി മോഡലുകളുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

വാഹനങ്ങളുടെ ഔദ്യോഗിക ലോഞ്ച് വിശദാംശങ്ങൾ നിർമ്മാതാക്കൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2021 മാരുതി സ്വിഫ്റ്റ് സിഎൻജിയും ഡിസയർ സിഎൻജിയും വരും മാസങ്ങളിൽ നിരത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഔദ്യോഗിക വരവിനു മുന്നോടിയായി, മോഡലുകളുടെ എഞ്ചിൻ വിശദാംശങ്ങൾ ഇപ്പോൾ വെബിൽ ചോർന്നിട്ടുണ്ട്.

വിപണിയിലെത്തും മുമ്പ് മരുതി സ്വിഫ്റ്റ്, ഡിസയർ സിഎൻജി മോഡലുകളുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

പുറത്തുവന്ന രേഖകൾ പ്രകാരം മാരുതി സ്വിഫ്റ്റ് സിഎൻജി, ഡിസയർ സിഎൻജി എന്നിവയിൽ 1.2 ലിറ്റർ ഡ്യുവൽജെറ്റ് K12 C പെട്രോൾ എൻജിൻ സിഎൻജി കിറ്റിനൊപ്പം ഉണ്ടാകും.

വിപണിയിലെത്തും മുമ്പ് മരുതി സ്വിഫ്റ്റ്, ഡിസയർ സിഎൻജി മോഡലുകളുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

ഗ്യാസോലിൻ യൂണിറ്റ് 81 bhp കരുത്തും 113 Nm ടോർക്കും സൃഷ്ടിക്കുന്നു. CNG മോഡിൽ, പവർ, ടോർക്ക് കണക്കുകൾ യഥാക്രമം 11 bhp ഉം 18 Nm -മായി കുറയും.

വിപണിയിലെത്തും മുമ്പ് മരുതി സ്വിഫ്റ്റ്, ഡിസയർ സിഎൻജി മോഡലുകളുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

അതിൻപ്രകാരം 2021 മാരുതി സ്വിഫ്റ്റ് സിഎൻജിയും ഡിസയർ സിഎൻജിയും 6,000 rpm -ൽ 70 bhp കരുത്തും 4,000 rpm -ൽ 95 Nm torque ഉം നൽകും. വാഹനങ്ങളിൽ മറ്റ് മാറ്റങ്ങളൊന്നും കമ്പനി വരുത്തില്ല.

വിപണിയിലെത്തും മുമ്പ് മരുതി സ്വിഫ്റ്റ്, ഡിസയർ സിഎൻജി മോഡലുകളുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

മറ്റ് അപ്‌ഡേറ്റുകളിൽ, ഇന്തോ-ജാപ്പനീസ് കാർ നിർമ്മാതാക്കൾ പുതിയ തലമുറ മാരുതി സ്വിഫ്റ്റിൽ പ്രവർത്തിക്കുന്നു, അത് 2024 -ൽ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിപണിയിലെത്തും മുമ്പ് മരുതി സ്വിഫ്റ്റ്, ഡിസയർ സിഎൻജി മോഡലുകളുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

എന്നിരുന്നാലും, ഹാച്ച്ബാക്ക് 2022 -ൽ ആഗോള അരങ്ങേറ്റം നടത്തും. പുതിയ സ്വിഫ്റ്റ് നിലവിലുള്ള പ്ലാറ്റ്ഫോം ഉപേക്ഷിക്കാൻ സാധ്യതയുണ്ട് പരിഷ്കരിച്ച HEARTECT ആർക്കിടെക്ച്ചറിലാവും വാഹനം ഒരുങ്ങുക. പുതിയ മോഡലിന്റെ വിശദാംശങ്ങൾ ഇപ്പോഴും രഹസ്യമാണ്.

വിപണിയിലെത്തും മുമ്പ് മരുതി സ്വിഫ്റ്റ്, ഡിസയർ സിഎൻജി മോഡലുകളുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

ഹാച്ചിന് അകത്തും പുറത്തും കാര്യമായ മാറ്റങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ 2022 മാരുതി സ്വിഫ്റ്റിന് കണക്റ്റഡ് കാർ സാങ്കേതികവിദ്യ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, പുതിയ സീറ്റ് അപ്ഹോൾസ്റ്ററി എന്നിവ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വിപണിയിലെത്തും മുമ്പ് മരുതി സ്വിഫ്റ്റ്, ഡിസയർ സിഎൻജി മോഡലുകളുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

നിലവിലുള്ള 12V മൈൽഡ് ഹൈബ്രിഡ് സിസ്റ്റത്തിന് പകരമായി ശക്തമായ 48V ഹൈബ്രിഡ് സാങ്കേതികവിദ്യ 2022 മാരുതി സ്ഫിറ്റിൽ ഉൾപ്പെടുത്താം. 1.2 ലിറ്റർ K12 ഡ്യുവൽജെറ്റ് പെട്രോളും വരാനിരിക്കുന്ന സിഎൻജി പവർട്രെയിനും ഓഫറിലുണ്ടാകും.

വിപണിയിലെത്തും മുമ്പ് മരുതി സ്വിഫ്റ്റ്, ഡിസയർ സിഎൻജി മോഡലുകളുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

ആഗോള വിപണികളിൽ, ഹാച്ച്ബാക്കിന്റെ പുതിയ തലമുറ മോഡലിന് 1.2 ലിറ്റർ പെട്രോൾ ഹൈബ്രിഡ്, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ബ്രാൻഡ് വാഗ്ദാനം ചെയ്യും.

വിപണിയിലെത്തും മുമ്പ് മരുതി സ്വിഫ്റ്റ്, ഡിസയർ സിഎൻജി മോഡലുകളുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

സ്വിഫ്റ്റിന് പുറമേ ഇന്ത്യൻ വിപണിയിൽ ഉടൻ തന്നെ നിരവധി മോഡലുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി. ഇവയിൽ ഏറ്റവും ആദ്യം എത്തുന്നത് പുതുതലമുറ സെലേറിയോ ഹാച്ചായിരിക്കും.

വിപണിയിലെത്തും മുമ്പ് മരുതി സ്വിഫ്റ്റ്, ഡിസയർ സിഎൻജി മോഡലുകളുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

ഈതുവരെ മോഡലിന്റെ ഔദ്യോഗിക വിവരങ്ങളൊന്നും നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടില്ലെങ്കിലും അടുത്തിടെ TVC ഷൂട്ടിനിടെ യാതൊരു മറവും കൂടാതെ വാഹനം ക്യാമറ കണ്ണിൽ പതിഞ്ഞിരുന്നു.

Most Read Articles

Malayalam
English summary
Maruti swift and dzire cng variants engine specs revealed ahead of launch
Story first published: Thursday, August 5, 2021, 15:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X