മാരുതിക്ക് കരുത്തും താങ്ങുമായി സ്വിഫ്റ്റ്; നാളിതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ്

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ബ്രാന്‍ഡില്‍ നിന്നും നിരവധി ജനപ്രീയ മോഡലുകളാണ് നിരത്തുകളിലേക്ക് എത്തുന്നത്.

മാരുതിക്ക് കരുത്തും താങ്ങുമായി സ്വിഫ്റ്റ്; നാളിതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ്

എങ്കിലും പ്രതിമാസം മികച്ച വില്‍പ്പന ബ്രാന്‍ഡിനായി സമ്മാനിക്കുന്ന മോഡലാണ് സ്വിഫ്റ്റ്. വിപണിയില്‍ എത്തിയ നാള്‍ മുതല്‍ തന്നെ ശ്രേണിയില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ വാഹത്തിന് സാധിച്ചിട്ടുണ്ടെന്ന് വേണം പറയാന്‍.

മാരുതിക്ക് കരുത്തും താങ്ങുമായി സ്വിഫ്റ്റ്; നാളിതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ്

2020-ല്‍ 23 ലക്ഷം വില്‍പ്പനയുടെ നാഴികക്കല്ല് പിന്നിടാനും മോഡലിനു സാധിച്ചു എന്നത് ഒരു നിസ്സാര സംഭവമല്ല. 2020-ല്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, ഇന്ത്യന്‍, ആഗോള വാഹന വ്യവസായത്തിന് അഭൂതപൂര്‍വമായ വെല്ലുവിളികള്‍ സൃഷ്ടിച്ച ഒരു വര്‍ഷമായിരുന്നു കടന്ന് പോയത്.

MOST READ: ഹ്യുണ്ടായിയിൽ നിന്നും ഇനി എത്തുന്നത് ക്രെറ്റയുടെ ഏഴ് സീറ്റർ എസ്‌യുവി; കാത്തിരിപ്പ് അധികം നീളില്ല

മാരുതിക്ക് കരുത്തും താങ്ങുമായി സ്വിഫ്റ്റ്; നാളിതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ്

2020 കലണ്ടര്‍ വര്‍ഷത്തില്‍ 160,700 യൂണിറ്റുകള്‍ വിറ്റഴിച്ച സ്വിഫ്റ്റ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പാസഞ്ചര്‍ വാഹനമായി മാറി. അതോടെ, പ്രീമിയം ഹാച്ച്ബാക്ക് വിപണിയില്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്തുന്നുവെന്ന് മാരുതി ഉറപ്പുവരുത്തുകയും ചെയ്തു.

മാരുതിക്ക് കരുത്തും താങ്ങുമായി സ്വിഫ്റ്റ്; നാളിതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ്

2005-ലാണ് ആദ്യമായി വാഹനം വിപണിയില്‍ എത്തുന്നത്. പിന്നീട് അങ്ങോട്ട് ശ്രേണിയില്‍ സ്വിഫ്റ്റിന്റെ ജൈത്ര യാത്ര തന്നെയായിരുന്നുവെന്ന് വേണം പറയാന്‍.

MOST READ: ആള്‍ട്രോസ് ഐടര്‍ബോയെ വില്‍പ്പനയ്‌ക്കെത്തിച്ച് ടാറ്റ; വില 7.73 ലക്ഷം രൂപ

മാരുതിക്ക് കരുത്തും താങ്ങുമായി സ്വിഫ്റ്റ്; നാളിതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ്

2010 ഓടെ അഞ്ച് ലക്ഷം വില്‍പ്പനയിലെത്താന്‍ സ്വിഫ്റ്റിന് സാധിച്ചു. അതിന്റെ പേരിനെപ്പോലെ തന്നെ ഇത് 2013 ഓടെ 10 ലക്ഷമായി ഇരട്ടിയായി. അടുത്ത അഞ്ച് ലക്ഷത്തിനും അഞ്ച് വര്‍ഷത്തോളം വേണ്ടി വന്നു.

മാരുതിക്ക് കരുത്തും താങ്ങുമായി സ്വിഫ്റ്റ്; നാളിതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ്

2016-ല്‍ 15 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ടു, 23 ലക്ഷം വില്‍പ്പനയിലെത്താന്‍ കമ്പനി നാല് വര്‍ഷമെടുത്തു. കോംപാക്ട് ഹാച്ച്ബാക്ക് ശ്രേണിയില്‍ മാരുതി സുസുക്കി സ്വിഫ്റ്റ് പ്രധാനമായും ഹ്യുണ്ടായി ഗ്രാന്‍ഡ് i10, ഫോര്‍ഡ് ഫിഗോ എന്നിവരുമായിട്ടാണ് മത്സരിക്കുന്നത്.

MOST READ: കരോക്കിന് ലഭിച്ചത് വന്‍ ഡിമാന്റ്; പുതിയ ബാച്ചുമായി തിരികെയെത്താന്‍ സ്‌കോഡ

മാരുതിക്ക് കരുത്തും താങ്ങുമായി സ്വിഫ്റ്റ്; നാളിതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ്

ഇന്ത്യന്‍ വാഹന വ്യവസായത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ചലനാത്മകതകള്‍ക്കിടയിലും കാറിന്റെ പ്രകടനം കാഴ്ചവെച്ചതിന്റെ ബഹുമതി സ്വിഫ്റ്റിന് ലഭിച്ച നിരന്തരമായ അപ്ഡേറ്റുകള്‍ മൂലമാണ്. കഴിഞ്ഞ 15 വര്‍ഷമായി 2.3 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള മാരുതി സുസുക്കി സ്വിഫ്റ്റ് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കാണ്.

മാരുതിക്ക് കരുത്തും താങ്ങുമായി സ്വിഫ്റ്റ്; നാളിതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ്

'തുടര്‍ച്ചയായ ഉപഭോക്തൃ പിന്തുണയോടെ സ്വിഫ്റ്റ് ഭാവിയില്‍ നിരവധി നാഴികക്കല്ലുകള്‍ വിജയകരമായി നേടുമെന്ന് ഉറപ്പുണ്ടെന്ന് മാരുതി സുസുക്കിയിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറയുന്നു.

MOST READ: നാല് പതിറ്റാണ്ടുകൾക്കുമേൽ വിപണിയിൽ തിളങ്ങിയ ഗോൾഫ് ഹാച്ച്ബാക്ക് നിർത്തലാക്കി ഫോക്‌സ്‌വാഗൺ

മാരുതിക്ക് കരുത്തും താങ്ങുമായി സ്വിഫ്റ്റ്; നാളിതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ്

സ്വിഫ്റ്റിന്റെ 53 ശതമാനം ഉപഭോക്താക്കളും 35 വയസ്സിന് താഴെയുള്ളവരാണെന്ന് മാരുതി അടിവരയിടുന്നു, ഇത് വാങ്ങുന്ന യുവ പ്രേക്ഷകര്‍ക്കിടയില്‍ കാര്‍ മുന്‍ഗണന കാണിക്കുന്നു.

മാരുതിക്ക് കരുത്തും താങ്ങുമായി സ്വിഫ്റ്റ്; നാളിതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ്

ആകര്‍ഷകമായ രൂപവും മാന്യമായ ആധുനിക ക്യാബിനും വാഹനത്തിന്റെ ഹൈലൈറ്റുകളാണ്. ഇത് തന്നെയാണ് യുവാക്കളെ വാഹനത്തിലേക്ക് അടുപ്പിക്കുന്നതും.

മാരുതിക്ക് കരുത്തും താങ്ങുമായി സ്വിഫ്റ്റ്; നാളിതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ്

പക്ഷേ സ്വിഫ്റ്റിന്റെ യഥാര്‍ത്ഥ കരുത്ത് അതിന്റെ ഡ്രൈവിംഗ് ഡൈനാമിക്‌സിലാണ്, ഇത് സിറ്റി റോഡുകളിലും ഹൈവേകളിലും മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

മാരുതിക്ക് കരുത്തും താങ്ങുമായി സ്വിഫ്റ്റ്; നാളിതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ്

അധികം വൈകാതെ തന്നെ വാഹനത്തിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് നിര്‍മ്മാതാക്കള്‍ സമ്മാനിച്ചേക്കുമെന്നും സൂചനകളുണ്ട്. നിലവിലെ തലമുറ സ്വിഫ്റ്റ് 2018 ഓട്ടോ എക്‌സ്‌പോയില്‍ ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചതാണ്.

മാരുതിക്ക് കരുത്തും താങ്ങുമായി സ്വിഫ്റ്റ്; നാളിതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ്

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ തുടക്കനാളില്‍ വാഹനം ലഭ്യമായിരുന്നു. എന്നാല്‍ ബിഎസ് VI നവീകരണം വന്നതോടെ ഡീസല്‍ എഞ്ചിന്‍ കമ്പനി കൈവിട്ടു.

മാരുതിക്ക് കരുത്തും താങ്ങുമായി സ്വിഫ്റ്റ്; നാളിതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ്

പെട്രോള്‍ 1.2 ലിറ്റര്‍ K12 4 ലിറ്റര്‍ എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം സൃഷ്ടിച്ചിരുന്നു. ഓയില്‍ ബര്‍ണര്‍ 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ DDiS ഡീസല്‍ എഞ്ചിന്‍ 74 bhp കരുത്തും 190 Nm torque ഉം ആയിരുന്നു സൃഷ്ടിച്ചിരുന്നത്.

മാരുതിക്ക് കരുത്തും താങ്ങുമായി സ്വിഫ്റ്റ്; നാളിതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ്

രണ്ട് എഞ്ചിനുകളും സ്റ്റാന്‍ഡേര്‍ഡായി 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഓപ്ഷണലായി 5-സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റും വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍ പതിപ്പിന് 22 കിലോമീറ്റര്‍ മൈലേജും, ഡീസല്‍ എഞ്ചിന് 28.4 കിലോമീറ്റര്‍ മൈലേജുമായിരുന്നു കമ്പനി വാഗ്ദാനം ചെയ്തിരുന്നത്.

Most Read Articles

Malayalam
English summary
Maruti Swift Reached 23 Lakh Unit Sales Milestone, India's Best Selling Car. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X