ഫെബ്രുവരി വിൽപ്പനയിൽ വെന്യുവിനെ പിന്നിലാക്കി സബ് കോംപാക്ട് എസ്‌യുവി കിരീടം ചൂടി വിറ്റാര ബ്രെസ

ഇന്ത്യൻ വിപണിയിലെ ഏറ്റവും മത്സരമേറിയ സെഗ്‌മെന്റുകളിലൊന്നാണ് സബ് -ഫോർ മീറ്റർ എസ്‌യുവി സ്പെയ്സ്, ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ തുടങ്ങിയ കാറുകൾ ഈ വിഭാഗത്തിൽ ആധിപത്യം തുടരുന്നു.

ഫെബ്രുവരി വിൽപ്പനയിൽ വെന്യുവിനെ പിന്നിലാക്കി സബ് കോംപാക്ട് എസ്‌യുവി കിരീടം ചൂടി വിറ്റാര ബ്രെസ

ഇത്തവണ, വിറ്റാര ബ്രെസ 2021 ഫെബ്രുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സബ് കോംപാക്ട് എസ്‌യുവിയായി തിരഞ്ഞെടുക്കപ്പെട്ടു, ഹ്യുണ്ടായി വെന്യുവിനെ വെറും 361 യൂണിറ്റുകൾക്കാണ് ബ്രെസ മറികടന്നത്.

ഫെബ്രുവരി വിൽപ്പനയിൽ വെന്യുവിനെ പിന്നിലാക്കി സബ് കോംപാക്ട് എസ്‌യുവി കിരീടം ചൂടി വിറ്റാര ബ്രെസ

2020 ഫെബ്രുവരിയിൽ വിറ്റഴിച്ച 6,866 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം 11,585 യൂണിറ്റ് വിറ്റാര ബ്രെസ വിറ്റഴിക്കാൻ മാരുതി സുസുക്കിക്ക് കഴിഞ്ഞു.

MOST READ: ഉപഭോക്ത പരാതി; നെക്സോൺ ഇവിയുടെ സബ്സിഡി താൽകാലികമായി റദ്ദാക്കി ഡൽഹി സർക്കാർ

ഫെബ്രുവരി വിൽപ്പനയിൽ വെന്യുവിനെ പിന്നിലാക്കി സബ് കോംപാക്ട് എസ്‌യുവി കിരീടം ചൂടി വിറ്റാര ബ്രെസ

വിൽപ്പനയിൽ 69 ശതമാനം വളർച്ച കൈവരിക്കാൻ സബ് -ഫോർ മീറ്റർ എസ്‌യുവിയെ ഇത് സഹായിച്ചു. വിറ്റാര ബ്രെസ കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട 10 കാറുകളുടെ പട്ടികയിൽ എട്ടാം സ്ഥാനം നേടുകയും ചെയ്തു.

ഫെബ്രുവരി വിൽപ്പനയിൽ വെന്യുവിനെ പിന്നിലാക്കി സബ് കോംപാക്ട് എസ്‌യുവി കിരീടം ചൂടി വിറ്റാര ബ്രെസ

2021 ഫെബ്രുവരിയിൽ മൊത്തം 11,224 യൂണിറ്റുകളുമായി ഹ്യുണ്ടായി വെന്യു സബ് കോംപാക്ട് എസ്‌യുവി ശ്രേണിയിൽ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കാറിന്റെ 10,321 യൂണിറ്റ് ഹ്യുണ്ടായി വിറ്റത്, പ്രിതിവർഷ വിൽപ്പനയിൽ 9.0 ശതമാനം വളർച്ചയാണ് മോഡൽ കൈവരിച്ചത്.

MOST READ: രൂപത്തിലും ഭാവത്തിലും കൂടുതൽ മിടുക്കനായി പുത്തൻ സ്കോർപിയോ; പരീക്ഷണ വീഡിയോ കാണാം

ഫെബ്രുവരി വിൽപ്പനയിൽ വെന്യുവിനെ പിന്നിലാക്കി സബ് കോംപാക്ട് എസ്‌യുവി കിരീടം ചൂടി വിറ്റാര ബ്രെസ

വിറ്റാര ബ്രെസയെക്കുറിച്ച് സംസാരിക്കുമ്പോൾ, 1.5 ലിറ്റർ നാല് സിലിണ്ടർ NA പെട്രോൾ എഞ്ചിൻ 105 bhp പരമാവധി കരുത്തും, 138 Nm torque ഉം പുറപ്പെടുവിക്കുന്നു.

ഫെബ്രുവരി വിൽപ്പനയിൽ വെന്യുവിനെ പിന്നിലാക്കി സബ് കോംപാക്ട് എസ്‌യുവി കിരീടം ചൂടി വിറ്റാര ബ്രെസ

നിലവിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സും മൈൽഡ്-ഹൈബ്രിഡ് ടെക്കിനൊപ്പം വരുന്ന നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമാണ് കാർ വാഗ്ദാനം ചെയ്യുന്നത്.

MOST READ: കത്തുന്നന ഇന്ധന വിലയ്ക്ക് ശമനമായി നികുതി വെട്ടി ചുരുക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ഫെബ്രുവരി വിൽപ്പനയിൽ വെന്യുവിനെ പിന്നിലാക്കി സബ് കോംപാക്ട് എസ്‌യുവി കിരീടം ചൂടി വിറ്റാര ബ്രെസ

ഡി‌ആർ‌എല്ലുകളുള്ള എൽ‌ഇഡി പ്രൊജക്ടർ ഓട്ടോ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി മടക്കാവുന്നതും ക്രമീകരിക്കാവുന്നതുമായ ORVM -കൾ, ഓട്ടോ-ഡിമ്മിംഗ് IRVM, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയവ കാറിന്റെ ഉപകരണ പട്ടികയിൽ ഉൾപ്പെടുന്നു.

ഫെബ്രുവരി വിൽപ്പനയിൽ വെന്യുവിനെ പിന്നിലാക്കി സബ് കോംപാക്ട് എസ്‌യുവി കിരീടം ചൂടി വിറ്റാര ബ്രെസ

ഡ്യുവൽ ഫ്രന്റൽ എയർബാഗുകൾ, ABS+EBD, ഹിൽ ഹോൾഡ് അസിസ്റ്റ്, റിവേർസ് പാർക്കിംഗ് ക്യാമറ, ഹൈ സ്പീഡ് അലേർട്ട് സിസ്റ്റം, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവ സുരക്ഷാ സാങ്കേതികവിദ്യയിൽ ഉൾപ്പെടുന്നു.

MOST READ: കരുത്താകാൻ ഓഫ്-റോഡ് സവിശേഷതകളും; വരാനിരിക്കുന്ന ജീപ്പ് ഏഴ് സീറ്റ് എസ്‌യുവി വ്യത്യസ്‌തമാകുന്നത്

ഫെബ്രുവരി വിൽപ്പനയിൽ വെന്യുവിനെ പിന്നിലാക്കി സബ് കോംപാക്ട് എസ്‌യുവി കിരീടം ചൂടി വിറ്റാര ബ്രെസ

നിലവിലെ കണക്കനുസരിച്ച്, മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ എക്സ്-ഷോറൂം വില 7.39 ലക്ഷം രൂപയിൽ ആരംഭിച്ച് ഇത് ടോപ്പ് എൻഡ് ഓട്ടോമാറ്റിക് വേരിയന്റിന് 11.40 ലക്ഷം രൂപ വരെ ഉയരുന്നു.

ഫെബ്രുവരി വിൽപ്പനയിൽ വെന്യുവിനെ പിന്നിലാക്കി സബ് കോംപാക്ട് എസ്‌യുവി കിരീടം ചൂടി വിറ്റാര ബ്രെസ

ഫോർഡ് ഇക്കോസ്പോർട്ട്, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, കിയ സോനെറ്റ്, ടൊയോട്ട അർബൻ ക്രൂസർ എന്നിവയും മാരുതി സുസുക്കി സബ് -ഫോർ മീറ്റർ എസ്‌യുവിയുടെ എതിരാളികളാണ്.

Most Read Articles

Malayalam
English summary
Maruti Vitara Brezza Becomes The Best Selling Sub Compact SUV In India In 2021 February. Read in Malayalam.
Story first published: Wednesday, March 3, 2021, 12:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X