Just In
- 10 hrs ago
ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്സ്പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്
- 12 hrs ago
മൂന്ന് നിര സീറ്റിംഗും മറ്റ് പരിഷ്കരണങ്ങളുമായി ID.6 മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഫോക്സ്വാഗൺ
- 12 hrs ago
ട്രിയോ സോറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നീട്ട് മഹീന്ദ്ര
- 12 hrs ago
2022 മോഡൽ ജിടി-ആർ നിസ്മോ സ്പോർട്സ് കാറിനെ അവതരിപ്പിച്ച് നിസാൻ
Don't Miss
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ നീങ്ങും ഇന്ന്; രാശിഫലം
- News
അതീവ ഗുരുതരം; തമിഴ്നാട്ടില്‍ 6 കൊവിഡ് രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചുവെന്ന് ആക്ഷേപം
- Movies
ചുംബനരംഗത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞു, അവരുടെ പ്രതികരണവും അറിയണമായിരുന്നു: സാനിയ അയ്യപ്പന്
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Sports
IPL 2021: പഞ്ചാബിന് വിജയവഴിയില്‍ തിരിച്ചെത്താം, ഇക്കാര്യങ്ങള്‍ മാറണം, വരേണ്ടത് ഈ 3 പേര്
- Travel
ലോകമേ തറവാട് ബിനാലെ പ്രദര്‍ശനത്തിന് തുടക്കമായി, പ്രവേശനം പാസ് വഴി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിറ്റാര ബ്രെസയുടെ കുതിപ്പ് റെക്കോര്‍ഡ് വേഗത്തില്‍; വില്‍പ്പന ആറ് ലക്ഷം പിന്നിട്ടു
2016-ല്‍ ഓട്ടോ എക്സ്പോയിലാണ് വിറ്റാര ബ്രെസയെ ആഭ്യന്തര വിപണിയില്‍ മാരുതി സുസുക്കി അവതരിപ്പിച്ചത്. കോംപാക്ട് എസ്യുവി വിഭാഗത്തില്‍ നിലവില്‍ ബ്രാന്‍ഡിന്റെ മിന്നും താരമാണ് മോഡല്‍.

വിപണിയില്‍ അവതരിപ്പിച്ച് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ആറ് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയാണ് മോഡലിന് ലഭിച്ചിരിക്കുന്നത്. വിപണിയില്‍ എത്തി ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം വില്‍പ്പന നാഴികക്കല്ലിലെത്താത്താന് മോഡലിന് സാധിച്ചിരുന്നു. ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്ന ശ്രേണികൂടിയാണ് കോംപാക്ട് എസ്യുവികളുടേത്.

വിവിധ നിര്‍മ്മാതാക്കളില്‍ നിന്നായി നിരവധി മോഡലുകള്‍ ഈ ശ്രേണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നു. ഇതിനെയെല്ലാം മറികടന്നാണ് പ്രതിമാസ വില്‍പ്പനയില്‍ ബ്രെസ തിളങ്ങുന്നതും.
MOST READ: ശ്രേണിയില്‍ ഇത് ആദ്യം; എബിഎസ് സംവിധാനത്തോടെ പ്ലാറ്റിന 110 അവതരിപ്പിച്ച് ബജാജ്

പോയ മാസത്തിലും ഹ്യുണ്ടായി വെന്യുവിനെ പിന്തള്ള വിറ്റാര ബ്രെസ തന്നെയാണ് പട്ടികയില്‍ ആധിപത്യം പിടിച്ചിരിക്കുന്നത്. 2018 ജൂലൈ മാസത്തോടെ മൂന്ന് ലക്ഷം വില്‍പ്പന ആഭ്യന്തര വിപണിയില്‍ പൂര്‍ത്തിയാക്കാനും സാധിച്ചു.

പിന്നീട് 2019 ഫെബ്രുവരിയില്‍ നാല് ലക്ഷം യൂണിറ്റുകള്‍ നേടിയതിനാല്‍ അഞ്ച് സീറ്ററുകള്‍ വോളിയം വില്‍പ്പനയില്‍ തുടര്‍ന്നു. ആറ് ലക്ഷത്തിലെത്താന്‍ പിന്നീട് വേണ്ടിവന്നത് രണ്ട് വര്‍ഷത്തില്‍ താഴെ സമയം മാത്രം.
MOST READ: കൂടുതൽ കരുത്തരാകാൻ ടാറ്റ; ഹാരിയറിനും സഫാരിക്കും പുതിയ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

വിപണിയിലെത്തി നാലു വര്‍ഷത്തിനുശേഷം, ഇന്തോ-ജാപ്പനീസ് നിര്‍മാതാവ് 2020 ഓട്ടോ എക്സ്പോയില്‍ മോഡലിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചു. ഇത് 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ K 15 B മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനില്‍ വിപണിയില്‍ എത്തി.

ബിഎസ് VI നടപ്പാക്കിയതിന്റെ ഭാഗമായി മോഡലിന്റെ ഡീസല്‍ പതിപ്പിനെ കമ്പനി കൈയ്യൊഴിയുകയും ചെയ്തു. ഡീസല്‍ പതിപ്പിനെ പിന്‍വലിക്കുന്നത് വില്‍പ്പനയില്‍ തിരിച്ചടി ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയെങ്കിലും അതിനെയെല്ലാം കാറ്റില്‍ പറത്തുന്ന വില്‍പ്പനയാണ് പെട്രോള്‍ മോഡലില്‍ ലഭിക്കുന്നതെന്ന് വില്‍പ്പന കണക്കുകള്‍ വ്യക്തമാക്കുന്നു.

പിന്‍വലിച്ച 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ DDiS 200 ഡീസല്‍ മോട്ടോര്‍ 90 bhp കരുത്തും 200 Nm torque ഉം സൃഷ്ടിച്ചിരുന്നു. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായിട്ടായിരുന്നു എഞ്ചിന് ജോടിയാക്കിരുന്നത്.

പെട്രോള്‍ മോട്ടോര്‍ നിലവില്‍ 104.7 bhp കരുത്തും 138 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ നാല് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്സ്.

7.39 ലക്ഷം രൂപ മുതല്‍ 11.40 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. LXi, VXi, ZXi, ZXi പ്ലസ് വേരിയന്റുകളില്‍ കോംപാക്ട് എസ്യുവി വാഗ്ദാനം ചെയ്യുന്നു. പുതുക്കിയ വിറ്റാര ബ്രെസയ്ക്ക് ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, പുതുക്കിയ എല്‍ഇഡി ഫോഗ് ലാമ്പുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത 16 ഇഞ്ച് അലോയ് വീലുകള്‍, പുനര്‍ രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്‍ മറ്റ് ചെറിയ കോസ്മെറ്റിക് മാറ്റങ്ങള്‍ എന്നിവ ലഭിച്ചു.

ഇന്റീരിയറില്‍ ഏഴ് ഇഞ്ച് സ്മാര്‍ട്ട്പ്ലേ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, മൗണ്ട് ചെയ്ത നിയന്ത്രണങ്ങള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് തുടങ്ങിയ സവിശേഷതകളും ലഭിക്കുന്നു.

മിഡ്നൈറ്റ് ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, മിഡ്നൈറ്റ് ബ്ലാക്ക് റൂഫുള്ള ടോര്‍ക്ക് ബ്ലൂ, ഓറഞ്ച് റൂഫുള്ള ഗ്രാനൈറ്റ് ഗ്രേ എന്നിങ്ങനെ മൂന്ന് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് വാഹനം വില്‍പ്പനയ്ക്ക് എത്തുക.