പുതുതലമുറ ഗ്രാൻ‌ടൂറിസ്മോയുടെ ആദ്യ ചിത്രങ്ങൾ പുറത്തിറക്കി മസെരാട്ടി

വരാനിരിക്കുന്ന പുതുതലമുറ ഗ്രാൻ‌ടൂറിസ്മോയുടെ ആദ്യ ടീസർ ചിത്രങ്ങൾ പുറത്തിറക്കി ഇറ്റാലായിൻ ആഢംബര വാഹന നിർമാതാക്കളായ മസെരാട്ടി. വളരെയധികം മറച്ച രീതിയിലുള്ള പ്രോട്ടോടൈപ്പാണ് മോഡലെങ്കിലും കുറച്ച് മാറ്റങ്ങൾ വ്യക്തമായി തിരിച്ചറിയാൻ സാധിക്കും.

പുതുതലമുറ ഗ്രാൻ‌ടൂറിസ്മോയുടെ ആദ്യ ചിത്രങ്ങൾ പുറത്തിറക്കി മസെരാട്ടി

മുൻ‌കാലത്തെ എഫ്‌സി‌എയുടെ ഭാഗമായിരുന്ന ഫെരാരിയുടെ സഹോദര ബ്രാൻഡായ സ്റ്റെല്ലാന്റിസിന്റെ ആഢംബര ഇറ്റാലിയൻ ബ്രാൻഡായ മസെരാട്ടി പുനർ‌നിർമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഗ്രാൻ‌ടൂറിസ്മോയ്ക്ക് പരിഷാക്കാരം നൽകുന്നത്.

പുതുതലമുറ ഗ്രാൻ‌ടൂറിസ്മോയുടെ ആദ്യ ചിത്രങ്ങൾ പുറത്തിറക്കി മസെരാട്ടി

മുൻവശത്ത് ലംബ ഹെഡ്‌ലൈറ്റുകൾ MC20 സ്‌പോർട്‌സ് കാറിലുള്ളവയെ അനുസ്മരിപ്പിക്കുന്നതാണ്. കൂടുതൽ വൃത്താകൃതിയിലുള്ള ഗ്രില്ലും ഫ്രണ്ട് ബമ്പറിൽ വലിയ ഇന്റേക്കുകളുമാണ് മറ്റ് പരിഷ്ക്കാരങ്ങൾ.

പുതുതലമുറ ഗ്രാൻ‌ടൂറിസ്മോയുടെ ആദ്യ ചിത്രങ്ങൾ പുറത്തിറക്കി മസെരാട്ടി

സി-പില്ലറിലെ ഒരു യുണീക് രൂപകൽപ്പനയും പുതുതായി കൂട്ടിച്ചേർത്തിട്ടുണ്ടെന്ന് മനസിലാക്കാം. പുതുതലമുറ ഗ്രാൻ‌ടൂറിസ്മോയുടെ പിൻവശത്തിന്റെ ചിത്രങ്ങൾ ഇല്ലെങ്കിലും ഇതിന് പുതിയ ടെയിൽ ‌ലൈറ്റുകൾ ലഭിക്കുമെന്നാണ് സൂചന.

പുതുതലമുറ ഗ്രാൻ‌ടൂറിസ്മോയുടെ ആദ്യ ചിത്രങ്ങൾ പുറത്തിറക്കി മസെരാട്ടി

വാഹനത്തിന്റെ വിശദമായ സവിശേഷതകൾ ഇനിയും മസെരാട്ടി പുറത്തുവിട്ടിട്ടില്ല. എങ്കിലും ലെവൽ 2, ലെവൽ 3 ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യയെക്കുറിച്ച് മസെരാട്ടി സൂചന നൽകിയിട്ടുണ്ട്.

പുതുതലമുറ ഗ്രാൻ‌ടൂറിസ്മോയുടെ ആദ്യ ചിത്രങ്ങൾ പുറത്തിറക്കി മസെരാട്ടി

ആദ്യത്തേതിൽ ഹൈവേ അസിസ്റ്റ് ഉൾപ്പെടും. അടുത്ത ഘട്ടത്തിൽ ഹാൻഡ്സ്-ഓഫ് ഡ്രൈവിംഗ് വരുന്നു. എന്തെങ്കിലും അസ്വാസ്ഥ്യമുണ്ടായാൽ ലെവൽ 3 സംവിധാനത്തിലൂടെ വാഹനം നിർത്താനാകും.

പുതുതലമുറ ഗ്രാൻ‌ടൂറിസ്മോയുടെ ആദ്യ ചിത്രങ്ങൾ പുറത്തിറക്കി മസെരാട്ടി

ഓൾ-ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷൻ ലഭിക്കുന്ന ആദ്യത്തെ മസെരാട്ടി ഇതായിരിക്കുമെന്നതാണ് പ്രധാന ചർച്ചാ വിഷയം. ഇതിൽ രണ്ട് സീറ്റർ, MC20 മിഡ് എഞ്ചിൻ സ്പോർട്സ് കാറായ അരങ്ങേറിയ പുതിയ നെറ്റുനോ 3.0 ലിറ്റർ ട്വിൻ-ടർബോ V6 ഇന്റേണൽ കമ്പഷൻ എഞ്ചിനായിരിക്കും.

പുതുതലമുറ ഗ്രാൻ‌ടൂറിസ്മോയുടെ ആദ്യ ചിത്രങ്ങൾ പുറത്തിറക്കി മസെരാട്ടി

സ്‌പോർട്‌സ് പതിപ്പിൽ ഇത് 630 bhp പവറും 730 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമായിരിക്കും. ഈ വർഷത്തിന്റെ അവസാനത്തോടെയായിരിക്കും പുതുതലമുറ ഗ്രാൻ‌ടൂറിസ്മോയുടെ അരങ്ങേറ്റം പ്രതീക്ഷിക്കുന്നത്.

പുതുതലമുറ ഗ്രാൻ‌ടൂറിസ്മോയുടെ ആദ്യ ചിത്രങ്ങൾ പുറത്തിറക്കി മസെരാട്ടി

അതിനുശേഷം 2022 ഓടെ അതിന്റെ ആഗോള സമാരംഭവും നടക്കും. പുതിയ ഗ്രാൻ‌ടൂറിസ്മോ ഇന്ത്യയിൽ എത്തുമെന്ന് ഇതുവരെ കമ്പനി സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും രാജ്യത്തെ സാന്നിധ്യം ഉറപ്പിക്കുന്നതിനായി അടുത്ത വർഷം അവസാനമോ 2023-ന്റെ തുടക്കത്തിലോ ആഢംബര സെഡാൻ അരങ്ങേറിയേക്കും.

Most Read Articles

Malayalam
കൂടുതല്‍... #മസെരാട്ടി #maserati
English summary
Maserati Released The First Teaser Images Of The Upcoming Next-Gen GranTurismo. Read in Malayalam
Story first published: Monday, June 14, 2021, 15:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X