ലെവാന്റെ ഹൈബ്രിഡ് മോഡലിനെ അവതരിപ്പിച്ച് മസെരാട്ടി

ഇലക്‌ട്രിക് വാഹന ലോകത്തേക്കുള്ള മസെരാട്ടിയുടെ ചവിട്ടുപടിയായിരുന്നു ഗിബ്ലി ഹൈബ്രിഡ്. ഇപ്പോൾ ഈ ശ്രേണിയിലേക്ക് ബ്രാൻഡിന്റെ ലെവാന്റെ ഹൈബ്രിഡ് മോഡലും കൂട്ടുചേർന്നിരിക്കുകയാണ്.

ലെവാന്റെ ഹൈബ്രിഡ് മോഡലിനെ അവതരിപ്പിച്ച് മസെരാട്ടി

ലെവാന്റെയുടെ പുതിയ ജിടി വേരിയന്റിനെ മസെരാട്ടി പുറത്തിറക്കിയിരിക്കുകയാണ്. 2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിനാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. അതോടൊപ്പം മൈൽഡ്-ഹൈബ്രിഡ് സജ്ജീകരവും ചേർത്തിട്ടുണ്ട്.

ലെവാന്റെ ഹൈബ്രിഡ് മോഡലിനെ അവതരിപ്പിച്ച് മസെരാട്ടി

ഗിബ്ലി ഹൈബ്രിഡിൽ കണ്ടതുപോലെ എഞ്ചിൻ 5,750 rpm-ൽ 325 bhp കരുത്തും 2,250 rpm-ൽ 450 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. പുതിയ മസെരാട്ടി ലെവാന്റെ ഹൈബ്രിഡ് ആറ് സെക്കൻഡിനുള്ളിൽ 240 കിലോമീറ്റർ വേഗത കൈവരിക്കും.

MOST READ: 2021 A7 L സെഡാൻ അവതരിപ്പിച്ച് ഔഡി

ലെവാന്റെ ഹൈബ്രിഡ് മോഡലിനെ അവതരിപ്പിച്ച് മസെരാട്ടി

ഗിബ്ലി ഹൈബ്രിഡിനേക്കാൾ ഭാരം കൂടുതലായതിനാൽ തന്നെ സെഡാനേക്കാൾ 0.3 സെക്കൻഡ് വേഗത കുറവാണ്. ഓൾ-വീൽ ഡ്രൈവ്, എയർ സസ്പെൻഷൻ, സ്റ്റാൻഡേർഡ് ഉപകരണങ്ങളായി മെക്കാനിക്കൽ ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ എന്നിവയും ഇതിലുണ്ട്.

ലെവാന്റെ ഹൈബ്രിഡ് മോഡലിനെ അവതരിപ്പിച്ച് മസെരാട്ടി

ഓൺ-റോഡ് ഡൈനാമിക്സിൽ വരുമ്പോൾ മസെരാട്ടി ലെവാന്റെ ഹൈബ്രിഡ് ഇന്ധന ഉപഭോഗം 16 ശതമാനം കുറയ്ക്കുന്നു. പിൻ‌ഭാഗത്ത് ഹൈബ്രിഡുമായി ബന്ധപ്പെട്ട ബാറ്ററി മൗണ്ട് ചെയ്തതിന് ശേഷം അതിന്റെ ഭാരം രണ്ട് ആക്സിലുകൾക്കിടയിൽ തുല്യമായി വിതരണം ചെയ്യപ്പെടുന്നു.

MOST READ: കൊവിഡ്-19 രണ്ടാം തരംഗം; വീണ്ടും ഭീതിയോടെ വീക്ഷിച്ച് വാഹന വ്യവസായം

ലെവാന്റെ ഹൈബ്രിഡ് മോഡലിനെ അവതരിപ്പിച്ച് മസെരാട്ടി

രൂപകൽപ്പനയുടെ കാര്യത്തിൽ വാഹനം പുതിയ മൂന്ന്-ലെയർ മെറ്റാലിക് ബ്ലൂ ഷേഡാണ് അവതരിപ്പിക്കുന്നത്. ഇത് മൂന്ന് വശങ്ങളിലെ എയർ ഇന്റേക്കുകൾ, ബ്രേക്ക് കാലിപ്പറുകൾ, സി-പില്ലറിനെ അലങ്കരിക്കുന്ന ലോഗോ എന്നിവയിലെ അധിക ബ്ലൂ ആക്സന്റുകളാൽ പൂർത്തീകരിക്കുന്നു.

ലെവാന്റെ ഹൈബ്രിഡ് മോഡലിനെ അവതരിപ്പിച്ച് മസെരാട്ടി

ലെവാന്റെ ഹൈബ്രിഡിന് 21 ഇഞ്ച് വീലുകളാണ് മസെരാട്ടി സമ്മാനിച്ചിരിക്കുന്നത്. അപ്‌ഡേറ്റ് ചെയ്ത മോഡലിൽ കാണുന്ന പുതുക്കിയ ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കുകയും ചെയ്യുന്നു. അകത്ത് 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീനും 7.0 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേയും ഉൾപ്പെടുത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്.

MOST READ: ഓഫ് റോഡിംഗ് അനുഭവം മെച്ചപ്പെടുത്തുക ലക്ഷ്യം; പുതിയ മാറ്റങ്ങളുമായി മഹീന്ദ്ര ഥാര്‍

ലെവാന്റെ ഹൈബ്രിഡ് മോഡലിനെ അവതരിപ്പിച്ച് മസെരാട്ടി

യു‌എസ്‌എ, യൂറോപ്പ് തുടങ്ങിയ വിപണികൾക്കായുള്ള ഉത്പാദനം ഈ വർഷം ജൂണിൽ ആരംഭിക്കും. തുടർന്ന് ചൈനക്കും അപെക് രാജ്യങ്ങൾക്കായുള്ള നിർമാണം അടുത്ത മാസം ആരംഭിക്കും.

ലെവാന്റെ ഹൈബ്രിഡ് മോഡലിനെ അവതരിപ്പിച്ച് മസെരാട്ടി

ഇന്ത്യയിലെ മസെരാട്ടി ലെവാന്റെ ഹൈബ്രിഡിന്റെ അവതരണം ആഗോള അരങ്ങേറ്റത്തോടെയായിരിക്കും സംഭവിക്കുക. എന്നാൽ യൂറോപ്പിലുടനീളം തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന കൊവിഡ്-19 സാഹചര്യം കാരണം സമയപരിധി നിശ്ചയിച്ചിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #മസെരാട്ടി #maserati
English summary
Maserati Unveiled The All New Levante Hybrid. Read in Malayalam
Story first published: Wednesday, April 21, 2021, 9:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X