യാരിസ് ഹാച്ച്ബാക്കിന്റെ മറ്റൊരു മുഖം, 2022 മോഡൽ മസ്‌ദ2 ഹൈബ്രിഡ് വിപണിയിൽ

പുതിയൊരു മോഡലുമായി വിദേശ വിപണി കീഴടക്കാൻ ഒരുങ്ങുകയാണ് ജപ്പാനിലെ ഹിരോഷിമയിലെ ഫുച്ചൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാപ്പനീസ് ബഹുരാഷ്ട്ര വാഹന നിർമാതാക്കളായ മസ്‌ദ.

യാരിസ് ഹാച്ച്ബാക്കിന്റെ മറ്റൊരു മുഖം, 2022 മോഡൽ മസ്‌ദ2 ഹൈബ്രിഡ് വിപണിയിൽ

2022 മോഡൽ മസ്‌ദ2 മോഡലിനെ യൂറോപ്പിൽ ഔദ്യോഗികമായി പുറത്തിറക്കിയാണ് പുതിയ കരുനീക്കങ്ങളുമായി കമ്പനി കളംനിറയുന്നത്. ആദ്യ കാഴ്ച്ചയിൽ തന്നെ വാഹനത്തിനെ സുപരിചയമായി തോന്നിയാൽ അത് വെറും യാദൃഛികമല്ല എന്നതാണ് വസ്‌തുത.

യാരിസ് ഹാച്ച്ബാക്കിന്റെ മറ്റൊരു മുഖം, 2022 മോഡൽ മസ്‌ദ2 ഹൈബ്രിഡ് വിപണിയിൽ

ടൊയോട്ട യാരിസ് ഹാച്ച്ബാക്കിന്റെ ഇത് റീബാഡ്ജ് ചെയ്ത മോഡലാണ് മസ്‌ദ2 എന്നതാണ് ഏറെ കൗതുകമുണർത്തുന്ന വസ്‌തുത. എന്നിരുന്നാലും, ഈ പുതിയ മോഡൽ മുൻഗാമിയെ മാറ്റിസ്ഥാപിക്കില്ല,പകരം അതിനോടൊപ്പം വിൽക്കാനാണ് മസ്‌ദ മോട്ടോർ കോർപ്പറേഷന്റെ തീരുമാനം.

യാരിസ് ഹാച്ച്ബാക്കിന്റെ മറ്റൊരു മുഖം, 2022 മോഡൽ മസ്‌ദ2 ഹൈബ്രിഡ് വിപണിയിൽ

മസ്‌ദയും ടൊയോട്ടയും തമ്മിലുള്ള ബന്ധത്തിലൂടെയാണ് ഈ വാഹനം വിപണിയിൽ എത്തുന്നത്. മുൻഗാമിയെ ആദ്യത്തെ സമ്പൂർണ ഹൈബ്രിഡ് മോഡലായി യൂറോപ്പിൽ അവതരിപ്പിച്ചിരുന്നു. മസ്‌ദയുടെ നിരയിൽ ധാരാളം മൈൽഡ്-ഹൈബ്രിഡ് വാഹനങ്ങൾ ഉണ്ടെങ്കിലും, സമ്പൂർണ-ഇലക്ട്രിക് MX-30 സഹിതം എത്തുന്ന ആദ്യ കാറായിരിക്കും ഇത്.

യാരിസ് ഹാച്ച്ബാക്കിന്റെ മറ്റൊരു മുഖം, 2022 മോഡൽ മസ്‌ദ2 ഹൈബ്രിഡ് വിപണിയിൽ

യാരിസ് ഹാച്ച്ബാക്കുമായി താരതമ്യം ചെയ്യുമ്പോൾ ഡിസൈനിലെ മാറ്റങ്ങൾ വളരെ പരിമിതമാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും. റീബാഡ്ജ് ചെയ്ത മസ്‌ദ2 ലോഗോയും ബാഡ്ജും മാത്രമേ മാറിയിട്ടുള്ളൂവെന്ന് സാരം.

യാരിസ് ഹാച്ച്ബാക്കിന്റെ മറ്റൊരു മുഖം, 2022 മോഡൽ മസ്‌ദ2 ഹൈബ്രിഡ് വിപണിയിൽ

സ്റ്റിയറിംഗ് വീലിൽ മസ്‌ദ ലോഗോയും ഫ്ലോർ മാറ്റുകളിൽ 'മസ്‌ദ2' ബ്രാൻഡിംഗും ഉൾപ്പെടുന്ന ഇന്റീരിയറിലെ മാറ്റങ്ങളും വളരെ ചുരുക്കമാണ്. ബോഡി പാനലുകൾ, ഉപകരണങ്ങൾ, ഫീച്ചറുകൾ, ക്യാബിൻ സാമഗ്രികൾ മുതലായവ ഉൾപ്പെടെ വാഹനത്തിന്റെ ബാക്കി ഭാഗങ്ങൾ ടൊയോട്ട യാരിസ് ഹാച്ച്ബാക്കിന് സമാനമാണ്.

യാരിസ് ഹാച്ച്ബാക്കിന്റെ മറ്റൊരു മുഖം, 2022 മോഡൽ മസ്‌ദ2 ഹൈബ്രിഡ് വിപണിയിൽ

3,940 മില്ലീമീറ്റർ നീളവും 2,550 മില്ലീമീറ്റർ വീൽബേസ് നീളവുമുള്ള ടിഎൻജിഎ-ബി പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിനെ നിർമിച്ചിരിക്കുന്നത്. ഈ സെൽഫ് ചാർജിംഗ് ഹൈബ്രിഡ് ഹാച്ച്ബാക്കിന് കരുത്തേകുന്നത് 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ-3 പെട്രോൾ എഞ്ചിനാണ്.

യാരിസ് ഹാച്ച്ബാക്കിന്റെ മറ്റൊരു മുഖം, 2022 മോഡൽ മസ്‌ദ2 ഹൈബ്രിഡ് വിപണിയിൽ

ഇത് പരമാവധി 92 bhp പവർ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഫ്രണ്ട് ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായാണ് എഞ്ചിൻ സംയോജിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും ഹൈബ്രിഡ് എഞ്ചിന്റെ സംയുക്ത ഔട്ട്പുട്ട് 116 bhp, 169 Nm torque എന്നിങ്ങനെയാണ്.

യാരിസ് ഹാച്ച്ബാക്കിന്റെ മറ്റൊരു മുഖം, 2022 മോഡൽ മസ്‌ദ2 ഹൈബ്രിഡ് വിപണിയിൽ

റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനമുള്ളതിനാൽ വാഹനം ശുദ്ധമായ ഇവി മോഡിലും പ്രവർത്തിക്കാൻ പ്രാപ്തമാണ്. വേഗത കുറയുമ്പോൾ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും. 0-100 കിലോമീറ്റർ (0-62 mph) വേഗത കൈവരിക്കാൻ 9.7 സെക്കൻഡ് മാത്രമേ പുതിയ മസ്‌ദ2 ഹാച്ച്ബാക്കിന് വേണ്ടിവരൂ. പെർഫോമൻസിന്റെ കാര്യത്തിൽ നോക്കിയാൽ വളരെ പഞ്ചിയായ യൂണിറ്റാണിത്.

യാരിസ് ഹാച്ച്ബാക്കിന്റെ മറ്റൊരു മുഖം, 2022 മോഡൽ മസ്‌ദ2 ഹൈബ്രിഡ് വിപണിയിൽ

സാധാരണ ഡ്രൈവിംഗ് സമയത്ത്, പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറിനും ഇടയിൽ പവർ അലോക്കേഷൻ ക്രമീകരിച്ചിരിക്കുന്നത് ഒപ്റ്റിമൽ പെർഫോമൻസിനും ഏറ്റവും മികച്ച ഇന്ധനക്ഷമതയ്ക്കും വേണ്ടിയാണ്.

യാരിസ് ഹാച്ച്ബാക്കിന്റെ മറ്റൊരു മുഖം, 2022 മോഡൽ മസ്‌ദ2 ഹൈബ്രിഡ് വിപണിയിൽ

2022 മസ്‌ദ2 ഹാച്ചിന്റെ ഇന്ധനക്ഷമത 100 കിലോമീറ്ററിന് ഏകദേശം 3.8-4.0 ലിറ്റർ (WLTP ടെസ്റ്റ് സൈക്കിൾ) ആണ്. ഹൈബ്രിഡ് പ്യുവർ, ഹൈബ്രിഡ് എജൈൽ, ഹൈബ്രിഡ് സെലക്ട് എന്നീ മൂന്ന് വകഭേദങ്ങളിൽ വാഹനം ലഭ്യമാകും. വാഹനത്തെ 2022 സ്പ്രിംഗ് സീസണിലായിരിക്കും കമ്പനി വിൽപ്പനയ്‌ക്കെത്തും.

യാരിസ് ഹാച്ച്ബാക്കിന്റെ മറ്റൊരു മുഖം, 2022 മോഡൽ മസ്‌ദ2 ഹൈബ്രിഡ് വിപണിയിൽ

യാരിസ് ഹാച്ച്ബാക്ക് ഇന്ത്യയിലും പരീക്ഷണം നടത്തുന്നത് ശ്രദ്ധേയമാണ്. വാഹനത്തെ ഉടനൊന്നും വിൽപ്പനയ്ക്ക് എത്തിക്കാൻ കമ്പനിക്ക് താത്പര്യമില്ലെന്നാണ് അനുമാനം. ഭാവിയിലെ ടൊയോട്ട-മാരുതി മോഡലുകളിൽ ഉപയോഗിച്ചേക്കാവുന്ന 1.5 ലിറ്റർ ഹൈബ്രിഡ് എഞ്ചിന് വേണ്ടിയുള്ള ഘടക പരിശോധനയ്ക്കായാണ് അടുത്തിടെ ഹാച്ച്ബാക്കിന്റെ പരീക്ഷണയോട്ടം നടത്തിയത്.

യാരിസ് ഹാച്ച്ബാക്കിന്റെ മറ്റൊരു മുഖം, 2022 മോഡൽ മസ്‌ദ2 ഹൈബ്രിഡ് വിപണിയിൽ

അന്താരാഷ്ട്ര തലത്തിലുള്ള യാരിസ് ഹാച്ച്ബാക്കിന് 1.0 ലിറ്റർ, 1.5 ലിറ്റർ, 1.5 ലിറ്റർ ഹൈബ്രിഡ് എന്നിങ്ങനെ മൂന്ന് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് തുടിപ്പേകുന്നത്. ഹൈബ്രിഡ് വേരിയന്റിന് ഫ്രണ്ട് ആക്‌സിലിൽ ഒരു ഇലക്ട്രിക് മോട്ടോർ ലഭിക്കുന്നു. കൂടാതെ പരമാവധി 195 bhp പവർ ഔട്ട്‌പുട്ടും 261 Nm torque ഉം ആണ് വാഹനം വാഗ്‌ദാനം ചെയ്യുന്നത്.

യാരിസ് ഹാച്ച്ബാക്കിന്റെ മറ്റൊരു മുഖം, 2022 മോഡൽ മസ്‌ദ2 ഹൈബ്രിഡ് വിപണിയിൽ

ഈ വേരിയന്റിനുള്ള ഗിയർബോക്‌സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ്, ഒരു സിവിടി എന്നിവ ഉൾപ്പെടുന്നു. മാരുതി സുസുക്കി ബലേനോ അടിസ്ഥാനമാക്കിയുള്ള ഗ്ലാൻസ ഇന്ത്യയിൽ മാന്യമായ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ടൊയോട്ടയ്ക്ക് വേണ്ടത്ര വിൽപ്പന നേടുകയും ചെയ്യുന്നതിനാൽ ഒരു പരീക്ഷണത്തിന് കമ്പനി ഇനി മുതിർന്നേക്കില്ല.

യാരിസ് ഹാച്ച്ബാക്കിന്റെ മറ്റൊരു മുഖം, 2022 മോഡൽ മസ്‌ദ2 ഹൈബ്രിഡ് വിപണിയിൽ

ടൊയോട്ട യാരിസ് ഹാച്ച്ബാക്ക് ഇന്ത്യയിൽ അവതരിപ്പിക്കുകയാണെങ്കിൽ അത് ടൊയോട്ട ഗ്ലാൻസയോടും മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ് തുടങ്ങിയ സെഗ്‌മെന്റിലെ മറ്റ് കാറുകളോടും മത്സരിക്കാൻ പ്രാപ്‌തമായിരിക്കും.

Most Read Articles

Malayalam
English summary
Mazda officially unveiled the 2022 mazda2 hatchback
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X