റാലി സ്റ്റൈൽ ക്യാബിനുമായി എത്തുന്ന ആദ്യത്തെ കസ്റ്റമൈസ്‌ഡ് ഥാർ; അറിയാം പരിഷ്ക്കാരങ്ങൾ

പോയ വർഷം ഇന്ത്യൻ വിപണിയിൽ എത്തി ഏറ്റവും വലിയ ഹിറ്റായ മോഡലായിരുന്നു രണ്ടാംതലമുറ ആവർത്തനത്തിലെത്തിയ മഹീന്ദ്ര ഥാർ. സമ്പൂർണ ഓഫ്-റോഡറിൽ നിന്നും ലൈഫ് സ്റ്റൈൽ എസ്‌യുവിയായി രൂപമെടുത്ത് കളംനിറഞ്ഞതോടെ വാഹന പ്രേമികളെല്ലാം ഥാറിനെ നെഞ്ചിലേറ്റി.

റാലി സ്റ്റൈൽ ക്യാബിനുമായി എത്തുന്ന ആദ്യത്തെ കസ്റ്റമൈസ്‌ഡ് ഥാർ; അറിയാം പരിഷ്ക്കാരങ്ങൾ

2020 ഒക്‌ടോബർ രണ്ടിന് അവതരിപ്പിച്ച രണ്ടാംതലമുറ ഥാർ ഇതുവരെ 75,000 ബുക്കിംഗുകളാണ് വാരിക്കൂട്ടിയത്. മാത്രമല്ല മോഡലിനായുള്ള ഡിമാന്റും വളരെ കൂടുതലാണ്. അതിനാൽ തന്നെ പുതിയ ഥാറിനുള്ള ആഫ്റ്റർ മാർക്കറ്റ് പിന്തുണ വളരെ ശക്തമാണെന്ന കാര്യത്തിൽ അത്ര അതിശയിക്കാൻ ഒന്നുമില്ല.

റാലി സ്റ്റൈൽ ക്യാബിനുമായി എത്തുന്ന ആദ്യത്തെ കസ്റ്റമൈസ്‌ഡ് ഥാർ; അറിയാം പരിഷ്ക്കാരങ്ങൾ

ഇക്കാരണങ്ങളാൽ പുത്തൻ ഥാർ കസ്റ്റമൈസ് ചെയ്യുന്നതും വളരെ എളുപ്പമുള്ള കാര്യമാണ്. അത്തരത്തിൽ കിടിലൻ മേയ്ക്ക്ഓവറുമായി എത്തിയ കിടിലൻ എസ്‌യുവിയാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം. VIN 4×4 വർക്ക്‌ഷോപ്പ് മോഡിഫൈ ചെയ്‌ത ഥാറിന് ധാരാളം പ്രത്യേകതകളുമുണ്ട് കേട്ടോ. ഇന്ത്യയിൽ ആദ്യമായി റാലി സ്റ്റൈൽ ക്യാബിൻ ലഭിക്കുന്ന പരിഷ്‌ക്കരിച്ച ഥാറാണിത് എന്നാണ് ഇവരുടെ വാദം.

റാലി സ്റ്റൈൽ ക്യാബിനുമായി എത്തുന്ന ആദ്യത്തെ കസ്റ്റമൈസ്‌ഡ് ഥാർ; അറിയാം പരിഷ്ക്കാരങ്ങൾ

എസ്‌യുവിയുടെ പിൻവശത്തെ ഇടം ശൂന്യമാക്കുന്നതിനായി പിൻ സീറ്റുകൾ നീക്കം ചെയ്തതായി കാണാൻ കഴിയും. സ്റ്റോക്ക് റോൾ ബാറുകൾക്ക് പകരം മാർക്കറ്റ് ബാറുകളും ഈ മഹീന്ദ്ര ഥാറിൽ ഇടംപിടിച്ചിട്ടുണ്ട്. മുൻവശത്തെ സീറ്റുകൾ കസ്റ്റം-ബിൽറ്റ് ക്യാബിനിനുള്ളിൽ തന്നെയാണ് ഘടിപ്പിച്ചിരിക്കുന്നത്. പിന്നിൽ വിൻഡ്‌സ്‌ക്രീൻ പൂർണമായി പരിഷ്ക്കരിക്കാനും VIN 4×4 വർക്ക്‌ഷോപ്പ് തയാറായി.

റാലി സ്റ്റൈൽ ക്യാബിനുമായി എത്തുന്ന ആദ്യത്തെ കസ്റ്റമൈസ്‌ഡ് ഥാർ; അറിയാം പരിഷ്ക്കാരങ്ങൾ

പിൻഭാഗത്തെ റോൾ കേജിന്റെ മുകളിൽ, മികച്ച പ്രകാശത്തിനായി ഓക്സിലറി എൽഇഡി ലൈറ്റുകൾ ചേർത്തിരിക്കുന്നതും മനോഹരമാണ്. കൂടാതെ, എസ്‌യുവിക്ക് പുതിയ ജീപ്പ്-സ്റ്റൈൽ ഫ്രണ്ട് ഗ്രിൽ, ആഫ്റ്റർ മാർക്കറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് ബാഷ് പ്ലേറ്റുള്ള ഓഫ്‌റോഡ്-സ്പെക്ക് ബമ്പർ എന്നിവയും കസ്റ്റമൈസ് ചെയ്‌തവർ സമ്മാനിച്ചിട്ടുണ്ട്.

റാലി സ്റ്റൈൽ ക്യാബിനുമായി എത്തുന്ന ആദ്യത്തെ കസ്റ്റമൈസ്‌ഡ് ഥാർ; അറിയാം പരിഷ്ക്കാരങ്ങൾ

മുൻ ബമ്പറിന് രണ്ട് ടോ ഹുക്കുകളും ഒരു ജോടി ഇന്റഗ്രേറ്റഡ് എൽഇഡി ഫോഗ് ലൈറ്റുകളും ലഭിക്കുന്നു. ഇതുകൂടാതെ പിൻ ബമ്പറിൽ അധിക ബ്രേക്ക് ലൈറ്റുകളോടൊപ്പം റോക്ക്സ്ലൈഡറുകളും എസ്‌യുവിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഓഫ് റോഡിംഗിനായി പോകുമ്പോൾ വാഹനം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ മികച്ച അണ്ടർബോഡി സംരക്ഷണവും ഇവർ ചേർത്തിട്ടുണ്ട്.

റാലി സ്റ്റൈൽ ക്യാബിനുമായി എത്തുന്ന ആദ്യത്തെ കസ്റ്റമൈസ്‌ഡ് ഥാർ; അറിയാം പരിഷ്ക്കാരങ്ങൾ

ഇത്തരം പരിഷ്ക്കരണങ്ങളാൽ മഹീന്ദ്ര ഥാറിന് ആകർഷണീയമായ പുതുരൂപം നൽകാനും VIN 4×4 വർക്ക്‌ഷോപ്പിന് സാധിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. മാത്രമല്ല, ധാരാളം ഫങ്ഷണൽ മോഡുകളും ഇതിന്റെ പ്രത്യേകതയാണ്. ഈ കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ മാറ്റി നിർത്തിയാൽ എസ്‌യുവിക്ക് മെക്കാനിക്കൽ നവീകരണങ്ങളൊന്നും നടപ്പാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

റാലി സ്റ്റൈൽ ക്യാബിനുമായി എത്തുന്ന ആദ്യത്തെ കസ്റ്റമൈസ്‌ഡ് ഥാർ; അറിയാം പരിഷ്ക്കാരങ്ങൾ

മഹീന്ദ്ര ഥാർ ഇന്ത്യയിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് എത്തുന്നത്. അതിൽ 2.0 ലിറ്റർ ടർബോ-പെട്രോൾ, 2.2 ലിറ്റർ ടർബോ-ഡീസൽ എന്നിവയാണ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. ഈ എഞ്ചിനുകൾ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ചും തെരഞ്ഞെടുക്കാം.

റാലി സ്റ്റൈൽ ക്യാബിനുമായി എത്തുന്ന ആദ്യത്തെ കസ്റ്റമൈസ്‌ഡ് ഥാർ; അറിയാം പരിഷ്ക്കാരങ്ങൾ

എസ്‌യുവിയുടെ പെട്രോൾ വേരിയന്റ് പരമാവധി 150 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 6 സ്പീഡ് മാനുവൽ ഗിയർബോക്‌സിന് 300 Nm torque വികസിപ്പിക്കുമ്പോൾ മറുവശത്ത് 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിന് 320 Nm torque ആണ് നൽകാൻ കഴിയുക. ഥാറിന്റെ ഡീസൽ പതിപ്പിന് 130 bhp പവറിൽ 300 Nm torque വികസിപ്പിക്കാനും കഴിയും.

റാലി സ്റ്റൈൽ ക്യാബിനുമായി എത്തുന്ന ആദ്യത്തെ കസ്റ്റമൈസ്‌ഡ് ഥാർ; അറിയാം പരിഷ്ക്കാരങ്ങൾ

ഫോർ-വീൽ ഡ്രൈവ് സിസ്റ്റം വാഹനത്തിൽ സ്റ്റാൻഡേർഡായാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. ഒപ്പം കുറഞ്ഞ അനുപാതത്തിലുള്ള ട്രാൻസ്ഫർ കേസും ഈ എസ്‌യുവിയെ ഓഫ്-റോഡിംഗിനുള്ള മികച്ച ഉപകരണമാക്കി മാറ്റുന്നു. മഹീന്ദ്ര ഥാറിന് നിലവിൽ 12.78 ലക്ഷം രൂപ മുതൽ 15.08 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ നിന്ന് 4 സ്റ്റാർ സുരക്ഷാ റേറ്റിംഗും പുതിയ ഥാർ സ്വന്തമാക്കിയിരുന്നു.

റാലി സ്റ്റൈൽ ക്യാബിനുമായി എത്തുന്ന ആദ്യത്തെ കസ്റ്റമൈസ്‌ഡ് ഥാർ; അറിയാം പരിഷ്ക്കാരങ്ങൾ

എസ്‌യുവിയുടെ മറ്റ് വിശദാംശങ്ങളിലേക്ക് നോക്കിയാൽ എൽഇഡി ഡിആർഎൽ, അലോയ് വീലുകൾ, ഹാർഡ് റൂഫ്‌ടോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ISOFIX മൗണ്ടുകളുള്ള ഫോർവേഡ് ഫേസിംഗ് റിയർ സീറ്റുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ അനുയോജ്യമായ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ എന്നിവയെല്ലാം കമ്പനി ഒരുക്കിയിട്ടുണ്ട്.

റാലി സ്റ്റൈൽ ക്യാബിനുമായി എത്തുന്ന ആദ്യത്തെ കസ്റ്റമൈസ്‌ഡ് ഥാർ; അറിയാം പരിഷ്ക്കാരങ്ങൾ

നിലവിലുള്ള ഥാറിന്റെ അതിന്റെ പ്ലാറ്റ്ഫോം, ഡിസൈൻ ഘടകങ്ങൾ, സവിശേഷതകൾ, എഞ്ചിൻ സജ്ജീകരണം എന്നിവ ഉപയോഗിച്ചുള്ള പുതിയ 5 ഡോർ പതിപ്പിനെയും പുറത്തിറക്കാനുള്ള പദ്ധതിയും മഹീന്ദ്ര ആവിഷ്ക്കരിച്ചിട്ടുണ്ട്. 2023 ഓടെയാകും എസ്‌യുവിയുടെ ഈ പുത്തൻ മോഡൽ വിപണിയിൽ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

റാലി സ്റ്റൈൽ ക്യാബിനുമായി എത്തുന്ന ആദ്യത്തെ കസ്റ്റമൈസ്‌ഡ് ഥാർ; അറിയാം പരിഷ്ക്കാരങ്ങൾ

മേൽപറഞ്ഞ കാര്യങ്ങളിൽ പരിഷ്ക്കാരങ്ങളൊന്നും ഇല്ലെങ്കിലും റൈഡിംഗ് ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സസ്‌പെൻഷൻ ഉൾപ്പടെയുള്ള കാര്യങ്ങളിൽ കാര്യമായ പരിഷ്ക്കാരങ്ങളും നടപ്പിലാക്കി മഹീന്ദ്ര ഥാറിനെ കൂടുതൽ മികവുറ്റതാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചന നൽകുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Meet the mahindra thar suv customized with rally style cabin
Story first published: Monday, November 15, 2021, 17:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X