EQC ഇലക്ട്രിക് എസ്‌യുവി പൂര്‍ണമായും വിറ്റഴിച്ച് മെര്‍സിഡീസ് ബെന്‍സ്

പോയ വര്‍ഷമാണ് ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് തങ്ങളുടെ ആദ്യ പ്രീമിയം ഇലക്ട്രിക് എസ്‌യുവിയായ EQC രാജ്യത്ത് അവതരിപ്പിച്ചത്.

EQC ഇലക്ട്രിക് എസ്‌യുവി പൂര്‍ണമായും വിറ്റഴിച്ച് മെര്‍സിഡീസ് ബെന്‍സ്

99.30 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ആദ്യ ഘട്ടത്തില്‍ മുംബൈ, പൂനെ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലായിരുന്നു വാഹനത്തിന്റെ വില്‍പ്പന. എന്നാല്‍ മറ്റ് നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കും ഇത് വാങ്ങാനും ഓണ്‍ലൈനില്‍ വാഹനം ബുക്ക് ചെയ്യാനും സാധിച്ചിരുന്നു.

EQC ഇലക്ട്രിക് എസ്‌യുവി പൂര്‍ണമായും വിറ്റഴിച്ച് മെര്‍സിഡീസ് ബെന്‍സ്

ബ്രാന്‍ഡില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് എത്തിയ കാറുകളുടെ ആദ്യ ഓര്‍ഡര്‍ കമ്പനി വിറ്റു തീര്‍ന്നു. മോഡലിന് രാജ്യത്ത് എത്രത്തോളം മികച്ച സ്വീകാര്യത ലഭിച്ചുവെന്ന് ഇത് കാണിക്കുന്നുവെന്നും കമ്പനി അവകാശപ്പെട്ടു.

MOST READ: ഡീസൽ മോഡലുകളിൽ നിന്ന് പിൻമാറാൻ ഹ്യുണ്ടായിയും; ലക്ഷ്യം ഇലക്ട്രിക് കാറുകൾ

EQC ഇലക്ട്രിക് എസ്‌യുവി പൂര്‍ണമായും വിറ്റഴിച്ച് മെര്‍സിഡീസ് ബെന്‍സ്

''EQC ഇന്ത്യയില്‍ വളരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്, ഇത് ഉപഭോക്താക്കളില്‍ വളരെയധികം താല്‍പര്യം സൃഷ്ടിച്ചു. അടുത്ത ബാച്ചിലേക്കുള്ള ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്ന് മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ മാര്‍ട്ടിന്‍ ഷ്വെങ്കി പറഞ്ഞു.

EQC ഇലക്ട്രിക് എസ്‌യുവി പൂര്‍ണമായും വിറ്റഴിച്ച് മെര്‍സിഡീസ് ബെന്‍സ്

ഇവികളോടുള്ള ഇന്ത്യയുടെ സ്വീകാര്യതയെ സംബന്ധിച്ചിടത്തോളം ഇത് വലിയ വാര്‍ത്തയാണ് നല്‍കുന്നത്, ആഡംബര ശ്രേണിയില്‍ ഇവികള്‍ക്കായി ആവശ്യക്കാരുണ്ടെന്നും ഇത് കാണിക്കുന്നു. ഈ വര്‍ഷം തന്നെ ഇ-ട്രോണ്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ ഔഡി ആഗ്രഹിക്കുന്നതിന്റെ ഒരു കാരണം കൂടിയാണിത്.

MOST READ: വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്‌സ് M721 ടയറുകളുമായി ബ്രിഡ്ജ്‌സ്റ്റോണ്‍

EQC ഇലക്ട്രിക് എസ്‌യുവി പൂര്‍ണമായും വിറ്റഴിച്ച് മെര്‍സിഡീസ് ബെന്‍സ്

അതേസമയം വാഹനത്തിനായുള്ള ബുക്കിംഗ് ഇപ്പോഴും നടക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. എന്നാല്‍ ഡെലിവറിക്കായി കാറുകളില്ല. ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഫെബ്രുവരി അല്ലെങ്കില്‍ മാര്‍ച്ച് മാസങ്ങളില്‍ ഡെലിവറികള്‍ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

EQC ഇലക്ട്രിക് എസ്‌യുവി പൂര്‍ണമായും വിറ്റഴിച്ച് മെര്‍സിഡീസ് ബെന്‍സ്

ഇന്ത്യന്‍ വിപണിയിലെത്തുന്ന് ആദ്യത്തെ ആഢംബര ഇലക്ട്രിക് എസ്‌യുവിയാണ് മെര്‍സിഡീസ് EQC. 2020 ഓട്ടോ എക്‌സ്‌പോയില്‍ വാഹനം പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും അവതരണം നീണ്ടുപോവുകയായിരുന്നു.

MOST READ: ഇഗ്നിസിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി; ഡിസംബറിലെ വില്‍പ്പന 239 ശതമാനം വര്‍ധിച്ചു

EQC ഇലക്ട്രിക് എസ്‌യുവി പൂര്‍ണമായും വിറ്റഴിച്ച് മെര്‍സിഡീസ് ബെന്‍സ്

അന്താരാഷ്ട്ര വിപണികളില്‍ ഔഡി ഇ-ട്രോണ്‍, ജാഗ്വര്‍ I-പേസ് മോഡലുകള്‍ക്കെതിരെയാണ് EQC മത്സരിക്കുന്നത്. CBU റൂട്ട് വഴി EQC ഇലക്ട്രിക് എസ്‌യുവി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തും. ആഗോള വിപണിയില്‍ ഉള്ള മോഡലില്‍ കണ്ടിരിക്കുന്ന ഫീച്ചറുകള്‍ എല്ലാം ഈ പതിപ്പിലും നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

EQC ഇലക്ട്രിക് എസ്‌യുവി പൂര്‍ണമായും വിറ്റഴിച്ച് മെര്‍സിഡീസ് ബെന്‍സ്

ഇലക്ട്രിക് എസ്‌യുവിയുടെ പ്രത്യേകതകളുള്ള രണ്ട് സ്‌റ്റൈലിംഗ് സൂചകങ്ങള്‍ EQC-ക്ക് ലഭിക്കും. ഗ്രില്ലില്‍ പ്രകാശിതമായ മെര്‍സിഡീസ് ബെന്‍സ് ബാഡ്ജിംഗും ഇരുവശത്തും എല്‍ഇഡി ഹെഡ്‌ലാമ്പുകളെ ബന്ധിപ്പിക്കുന്ന എല്‍ഇഡി സ്ട്രിപ്പും ഇതിന് ലഭിക്കുന്നു.

MOST READ: ഇന്ത്യൻ വിപണിയിൽ രണ്ടാഴ്ച്ചക്കുള്ളിൽ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് കാറുകൾ

EQC ഇലക്ട്രിക് എസ്‌യുവി പൂര്‍ണമായും വിറ്റഴിച്ച് മെര്‍സിഡീസ് ബെന്‍സ്

പിന്‍ഭാഗത്ത്, ബൂട്ട് ലിഡിന് കുറുകെ നേര്‍ത്ത ലൈറ്റ് ബാര്‍ ഉപയോഗിച്ച് ടെയില്‍ ലാമ്പുകള്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഇലക്ട്രിക് എസ്‌യുവിക്ക് സവിശേഷമായ ഡ്യുവല്‍-ടോണ്‍ ആറ് സ്പോക്ക് അലോയ് വീല്‍, റൂഫ് സ്പോയിലര്‍, ക്രോം ഫിനിഷുള്ള വിന്‍ഡോ-ലൈന്‍ എന്നിവ ലഭിക്കുന്നു.

EQC ഇലക്ട്രിക് എസ്‌യുവി പൂര്‍ണമായും വിറ്റഴിച്ച് മെര്‍സിഡീസ് ബെന്‍സ്

12.3 ഇഞ്ച് വലിയ ഡ്യുവല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എനെര്‍ജൈസിംഗ് കംഫര്‍ട്ട് കണ്‍ട്രോള്‍ പോലുള്ള സുഖസൗകര്യങ്ങളും മെര്‍സിഡീസ് വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. മുന്‍ സീറ്റുകള്‍ മസാജ് പ്രവര്‍ത്തനം വാഗ്ദാനം ചെയ്യുന്നു, ഏറ്റവും പുതിയ തലമുറ MBUX സംവിധാനവും വാഹനത്തില്‍ ഇടംപിടിക്കും.

EQC ഇലക്ട്രിക് എസ്‌യുവി പൂര്‍ണമായും വിറ്റഴിച്ച് മെര്‍സിഡീസ് ബെന്‍സ്

രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് വാഹനത്തിന് കരുത്ത് നല്‍കുക. ഒന്ന് ഫ്രണ്ട് ആക്സിലിനും മറ്റൊന്ന് പിന്‍വശത്തും. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

EQC ഇലക്ട്രിക് എസ്‌യുവി പൂര്‍ണമായും വിറ്റഴിച്ച് മെര്‍സിഡീസ് ബെന്‍സ്

80 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കിലേക്ക് ഘടിപ്പിച്ചിരിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍, 408 bhp കരുത്തും 760 Nm torque ഉം സൃഷ്ടിക്കും. 5.1 സെക്കന്‍ഡ് മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും.

EQC ഇലക്ട്രിക് എസ്‌യുവി പൂര്‍ണമായും വിറ്റഴിച്ച് മെര്‍സിഡീസ് ബെന്‍സ്

മണിക്കൂറില്‍ 180 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍ മൈലേജും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് 11 മണിക്കൂര്‍ കൊണ്ട് വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാം. അതേസമയം DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 40 മിനിറ്റുകൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

Most Read Articles

Malayalam
English summary
Mercedes Benz EQC Sold Out In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X