Just In
- 38 min ago
ഇന്ത്യയിൽ നിന്നും 20 ലക്ഷം കാറുകളുടെ കയറ്റുമതി പൂർത്തിയാക്കി മാരുതി സുസുക്കി
- 1 hr ago
പ്രതിദിന ഫാസ്ടാഗ് കളക്ഷനില്‍ വന്‍ വര്‍ധനവ്; 104 കോടി കടന്നതായി ദേശീയപാതാ അതോറിറ്റി
- 1 hr ago
316 bhp കരുത്തോടെ പുതിയ 2021 ടിഗുവാൻ R അവതരിപ്പിച്ച് ഫോക്സ്വാഗണ്
- 2 hrs ago
വീണ്ടും ICOTY കിരീടം കരസ്ഥമാക്കി ഹ്യുണ്ടായി i20
Don't Miss
- News
മോദി കേരളത്തിലേക്കും അസമിലേക്കു പോവുന്നു; പക്ഷെ സമരം ചെയ്യുന്ന കര്‍ഷകരെ കാണുന്നില്ല: പി ചിദംബരം
- Finance
സ്വര്‍ണ ബോണ്ടുകളില്‍ മാര്‍ച്ച് 1 മുതല്‍ വീണ്ടും നിക്ഷേപിക്കാം; ഇഷ്യു വില ഗ്രാമിന് 4,662 രൂപ
- Movies
നിന്റെ ഒരു പടവും ഞങ്ങള്‍ കാണില്ലെന്ന് കമന്റ്; മറുപടിയുമായി ടിനി ടോം
- Sports
IND vs ENG: കളിച്ച് മൂന്നു പിങ്ക് ബോള്‍ ടെസ്റ്റ് മത്രം, ഇന്ത്യക്കു മടുത്തു? ബോള്‍ കുഴപ്പക്കാരന്‍!
- Lifestyle
പ്രമേഹ രോഗികള്‍ കഴിക്കണം ഈ പഴങ്ങളെല്ലാം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഓൾ-ഇലക്ട്രിക് EQA എസ്യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് മെർസിഡീസ്
മെർസിഡീസ് ബെൻസ് പുതിയ ഓൾ-ഇലക്ട്രിക് EQA ആഗോളതലത്തിൽ അവതരിപ്പിച്ചു. കോംപാക്ട് എസ്യുവി ടെസ്ലയുടെ മോഡൽ വൈയ്ക്കെതിരെ മത്സരിക്കും, ഒപ്പം ചെറുപ്പക്കാരായ അർബൻ ഉപഭോക്താക്കളെ ആകർഷിക്കാൻ മെർസിഡീസിനെ സഹായിക്കും.

GLA -യുടെ സമ്പൂർണ്ണ വൈദ്യുത പതിപ്പാണ് EQA, ഇതിന്റെ ഉത്പാദനം ജർമ്മനിയിലെ റസ്താറ്റ്, ചൈനയിലെ ബീജിംഗ് എന്നീ ഫാക്ടറികളിലാണ് നടക്കുന്നത്.

GLA -യുടെ സമ്പൂർണ്ണ വൈദ്യുത പതിപ്പാണ് EQA, ഇതിന്റെ ഉത്പാദനം ജർമ്മനിയിലെ റസ്താറ്റ്, ചൈനയിലെ ബീജിംഗ് എന്നീ ഫാക്ടറികളിലാണ് നടക്കുന്നത്.
MOST READ: ഫോർച്യൂണർ ഫെയ്സ്ലിഫ്റ്റിന്റെ ഡെലിവറികൾ ആരംഭിച്ച് ടൊയോട്ട

പിന്നിൽ, ബൂട്ടിലുടനീളെ പടർന്നു കിടക്കുന്ന ടെയിലൈറ്റാണ് ഹൈലൈറ്റ്, വശങ്ങളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത അലോയി വീലുകൾ ദൃശ്യമാകും.

190 bhp കരുത്ത് പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോർ EQA- യ്ക്ക് 375 Nm torque ഉം സൃഷ്ടിക്കുന്നു. 66.5 kWh ബാറ്ററിയാണ് നിർമ്മാതാക്കൾ നൽകുന്നത്. 100 kW DC ഫാസ്റ്റ് ചാർജർ അല്ലെങ്കിൽ 11 kW ചാർജ് ബോക്സ് വഴി ബാറ്ററി ചാർജ് ചെയ്യാനാകും.
MOST READ: ഡ്യുവല്‍ ടോണ്‍ നിറത്തില്‍ തിളങ്ങി സിട്രണ്‍ C5 എയര്‍ക്രോസ്; അവതരണം ഉടന്‍

EQA 250 ഫ്രണ്ട് വീൽ ഡ്രൈവാണ്, 8.9 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. മണിക്കൂറിൽ 160 കിലോമീറ്ററാണ് ഏറ്റവും ഉയർന്ന വേഗത. WLTP അനുസരിച്ച് 426 കിലോമീറ്റർ ശ്രേണി ഇലക്ട്രിക് എസ്യുവി വാഗ്ദാനം ചെയ്യുന്നു.

ഭാവിയിൽ, 270 bhp കരുത്തും 500 കിലോമീറ്റർ ശ്രേണിയും നൽകുന്ന ഫോർ-വീൽ ഡ്രൈവ് പതിപ്പും നിർമ്മാതാക്കൾ അവതരിപ്പിക്കും.

കാറിന്റെ ഭാരം 2,040 കിലോഗ്രാമാണ്. 430 കിലോഗ്രാം ലോഡ് വഹിക്കാൻ കഴിയുന്ന വാഹനത്തിന്റെ ലഗേജ് സ്പെയിസ് 340 ലിറ്ററാണ്. പിൻ സീറ്റ് മടക്കിയാൽ സ്പെയിസ് 1,320 ലിറ്ററായി ഉയർത്താനാവും.

446 cm നീളം, 183 cm വീതി, 162 cm ഉയരം എന്നിവയാണ് എസ്യുവിയുടെ അളവുകൾ. വോൾവോ XC 40 റീചാർജിനേക്കാൾ EQA -ക്ക് മൂന്ന് സെന്റിമീറ്റർ അധിക നീളമുണ്ട്.

സ്റ്റാൻഡേർഡ് ഉപകരണങ്ങളിൽ 18 ഇഞ്ച് വീലുകൾ, എൽഇഡി ഹെഡ്ലൈറ്റുകൾ, MBUX ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു. ക്രമീകരിക്കാവുന്ന സസ്പെൻഷൻ ഒരു ഓപ്ഷനായി ലഭ്യമാണ്, കൂടാതെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും ചില സെൽഫ് ഡ്രൈവിംഗ് ഫംഗ്ഷനും ഇതിൽ ഉൾക്കൊള്ളുന്നു.

ആഗോളതലത്തിൽ വിൽപ്പന ഫെബ്രുവരി 4 -ന് ആരംഭിക്തും, ഡെലിവറികൾ അതിനോടനുബന്ധിച്ചുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.