അരങ്ങേറ്റത്തിന് മുന്നോടിയായി മെര്‍സിഡീസ് ബെന്‍സ് C-ക്ലാസിന്റെ ചിത്രങ്ങള്‍ പുറത്ത്

പുതിയ C-ക്ലാസ് അഞ്ചാം തലമുറയുടെ ആഗോള അവതരണത്തിനൊരുങ്ങുകയാണ് നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്. പുതിയ മോഡലിനെ ഫെബ്രുവരി 23 (നാളെ) പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

അരങ്ങേറ്റത്തിന് മുന്നോടിയായി മെര്‍സിഡീസ് ബെന്‍സ് C-ക്ലാസിന്റെ ചിത്രങ്ങള്‍ പുറത്ത്

അവതരണത്തിന് മുന്നോടിയായി ഇപ്പോള്‍ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ചിത്രം ശ്രദ്ധിച്ചാല്‍ ഒരു ചെറിയ S-ക്ലാസ് എന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്ന് വേണം പറയാന്‍. മുന്‍നിരയില്‍ നിന്നും പുറമേ മാത്രമല്ല, അകത്തും ഡിസൈന്‍ വളരെയധികം പ്രചോദനം ഉള്‍ക്കൊള്ളുന്നു.

അരങ്ങേറ്റത്തിന് മുന്നോടിയായി മെര്‍സിഡീസ് ബെന്‍സ് C-ക്ലാസിന്റെ ചിത്രങ്ങള്‍ പുറത്ത്

സിലൗറ്റ് തന്നെ S-ക്ലാസിനെ അനുസ്മരിപ്പിക്കും. മുന്‍നിരയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഒതുക്കമുള്ളതാണെങ്കിലും അതേ രൂപരേഖ ചിത്രങ്ങളില്‍ വ്യക്തമാണ്. പുതിയ മോഡലിന്റെ മുന്‍ഭാഗം അല്പം മൂര്‍ച്ചയുള്ളതായി കാണപ്പെടുന്നു.

MOST READ: ഇന്ത്യയേക്കാൾ ലിറ്ററിന് 22 രൂപ കുറവ്; അതിർത്തി സംസ്ഥാനങ്ങളിൽ നേപ്പാളിൽ നിന്ന് പെട്രോൾ കടത്ത് വ്യാപകം

അരങ്ങേറ്റത്തിന് മുന്നോടിയായി മെര്‍സിഡീസ് ബെന്‍സ് C-ക്ലാസിന്റെ ചിത്രങ്ങള്‍ പുറത്ത്

അതേസമയം പുതിയതും വലുതുമായ റേഡിയേറ്റര്‍ ഗ്രില്ലും വാഹനത്തിന് ലഭിക്കും. പിന്നെ നേര്‍ത്ത ഹെഡ്‌ലാമ്പുകളും സവിശേഷതയായി മാറുന്നു. പിന്നില്‍ തിരശ്ചീന ആകൃതിയിലുള്ള ടെയില്‍ ലൈറ്റുകള്‍ ഇടംപിടിക്കുന്നു.

അരങ്ങേറ്റത്തിന് മുന്നോടിയായി മെര്‍സിഡീസ് ബെന്‍സ് C-ക്ലാസിന്റെ ചിത്രങ്ങള്‍ പുറത്ത്

ഇപ്പോള്‍ C-ക്ലാസ് നിലവിലുള്ള മോഡലില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്, മാത്രമല്ല നവീകരണം തീര്‍ച്ചയായും അതിന്റെ രൂപത്തില്‍ പുതുമ നല്‍കുന്നു, ഫാമിലി ഡിസൈന്‍ ഭാഷയുമായി വളരെയധികം പരിചിതമാണെന്ന് വേണം പറയാന്‍.

MOST READ: കാത്തിരിപ്പ് അവസാനിച്ചു, സഫാരിയെ വില്‍പ്പനയ്ക്കെത്തിച്ച് ടാറ്റ; വില 14.69 ലക്ഷം രൂപ

അരങ്ങേറ്റത്തിന് മുന്നോടിയായി മെര്‍സിഡീസ് ബെന്‍സ് C-ക്ലാസിന്റെ ചിത്രങ്ങള്‍ പുറത്ത്

ടച്ച്സ്‌ക്രീന്‍ യൂണിറ്റ് പോലുള്ള ഫീച്ചറുകള്‍ ഭംഗിയായി സംയോജിപ്പിക്കകയും ടാബ്‌ലെറ്റ് സ്പോര്‍ട്സ് ചെയ്യുന്ന പുതിയ ഡാഷ്ബോര്‍ഡില്‍ നിന്ന് ആരംഭിച്ച് ചില പ്രത്യേക മാറ്റങ്ങള്‍ കമ്പനി വരുത്തിയും ചെയ്തിട്ടുണ്ട്.

അരങ്ങേറ്റത്തിന് മുന്നോടിയായി മെര്‍സിഡീസ് ബെന്‍സ് C-ക്ലാസിന്റെ ചിത്രങ്ങള്‍ പുറത്ത്

അതേസമയം സ്‌ക്രീനുകളുടെ കൃത്യമായ സവിശേഷതകള്‍, അളവുകള്‍, വലുപ്പങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഇപ്പോഴും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാവ് ആ വിശദാംശങ്ങളെല്ലാം വാഹനത്തിന്റെ അവതരണ വേളയില്‍ മാത്രമാകും പങ്കുവെയ്ക്കുക.

MOST READ: റെനോയുടെ തുറുപ്പ്ചീട്ടാകാന്‍ കൈഗര്‍; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങള്‍

അരങ്ങേറ്റത്തിന് മുന്നോടിയായി മെര്‍സിഡീസ് ബെന്‍സ് C-ക്ലാസിന്റെ ചിത്രങ്ങള്‍ പുറത്ത്

അഡാപ്റ്റീവ് ഡാമ്പിംഗിനൊപ്പം ഇരട്ട-വിസ്‌ബോണ്‍ ഫ്രണ്ട്, മള്‍ട്ടി-ലിങ്ക് റിയര്‍ സസ്പെന്‍ഷന്‍ എന്നിവ മോഡലിനായുള്ള മറ്റ് നവീകരണങ്ങളില്‍ ഉള്‍പ്പെടുന്നു. ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാവ് അവകാശപ്പെടുന്നതുപോലെ, പുതിയ MRA ആര്‍ക്കിടെക്ചര്‍ C-ക്ലാസ് സെഡാന്‍, എസ്റ്റേറ്റ്, കൂപ്പെ, കാബ്രിയോലെറ്റ് എന്നിവയ്ക്ക് അടിവരയിടും, കൂടാതെ പുതിയ GLC, GLC കൂപ്പെ എന്നിവയും.

അരങ്ങേറ്റത്തിന് മുന്നോടിയായി മെര്‍സിഡീസ് ബെന്‍സ് C-ക്ലാസിന്റെ ചിത്രങ്ങള്‍ പുറത്ത്

നിരവധി അപ്ഡേറ്റുകള്‍ക്കിടയില്‍ ക്യാബിനുള്ളില്‍, പുതുതലമുറ C-ക്ലാസ് സെഡാന് അപ്ഡേറ്റുചെയ്ത MBUX ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കും. ഇതിന് പുതിയ ഡ്രൈവ് പൈലറ്റ് ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ ലഭിക്കുന്നു.

MOST READ: പെട്രോള്‍ വില വര്‍ധനവ് അനുഗ്രഹമായെന്ന് ഹീറോ ഇലക്ട്രിക്; മോഡലുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു

അരങ്ങേറ്റത്തിന് മുന്നോടിയായി മെര്‍സിഡീസ് ബെന്‍സ് C-ക്ലാസിന്റെ ചിത്രങ്ങള്‍ പുറത്ത്

അന്താരാഷ്ട്ര വിപണികളിലെ അഞ്ചാം തലമുറ മെര്‍സിഡീസ് ബെന്‍സ് C ക്ലാസ് സെഡാന്റെ പവര്‍ട്രെയിന്‍ ലൈനപ്പില്‍ നാല് സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ ഉള്‍പ്പെടും. EQ ബൂസ്റ്റ് മൈല്‍ഡ്-ഹൈബ്രിഡ്, EQ പവര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഫംഗ്ഷനുകളും ഉള്‍പ്പെടുന്നു. AMG പെര്‍ഫോമന്‍സ് വേരിയന്റുകള്‍ക്ക് 2.0 ലിറ്റര്‍ V8 എഞ്ചിന്‍ ലഭിക്കും.

അരങ്ങേറ്റത്തിന് മുന്നോടിയായി മെര്‍സിഡീസ് ബെന്‍സ് C-ക്ലാസിന്റെ ചിത്രങ്ങള്‍ പുറത്ത്

ഔഡി A4, ബിഎംഡബ്ല്യു 3 സീരീസ്, ജാഗ്വര്‍ XE എന്നിവയ്‌ക്കെതിരെയാകും ഇത് വിപണിയില്‍ മത്സരിക്കുക. 2021-ല്‍ മെര്‍സിഡീസ് ബെന്‍സ് പുതിയ മോഡലുകള്‍, അപ്ഡേറ്റ് ചെയ്ത പതിപ്പുകള്‍ ഉള്‍പ്പെടെ 15 മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. പുതിയ തലമുറ C-ക്ലാസ് അതിലൊന്നാണ്.

Most Read Articles

Malayalam
English summary
Mercedes Benz Going To Launch Ne-Gen C-Class Model Tomorrow, Images Leaked Ahead Of Launch. Read in Malayalam.
Story first published: Monday, February 22, 2021, 14:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X