GLA എസ്‌യുവിയുടെയും വില വർധിപ്പിച്ച് മെർസിഡീസ്, ഇനി അധികം മുടക്കേണ്ടത് 1.50 ലക്ഷം രൂപ

ഇന്ത്യയിൽ അടുത്തിടെ അവതരിപ്പിച്ച GLA എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വിലയിൽ 1.50 ലക്ഷം രൂപ വരെ ഉയർത്തി മെർസിഡീസ് ബെൻസ്. മോഡലിന്റെ ആദ്യ ബാച്ച് വിറ്റുപോയതിന്റെ ഫലമായാണ് വില വർധനവ്.

GLA എസ്‌യുവിയുടെയും വില വർധിപ്പിച്ച് മെർസിഡീസ്, ഇനി അധികം മുടക്കേണ്ടത് 1.50 ലക്ഷം രൂപ

മെർസിഡീസ് ബെൻസ് GLA-യുടെ വേരിയന്റ് തിരിച്ചുള്ള പുതുക്കിയ വിലകൾ ഇങ്ങനെ;

മെർസിഡീസ് ബെൻസ് GLA 200: 43.60 ലക്ഷം രൂപ

മെർസിഡീസ് ബെൻസ് GLA 220d: 45.20 ലക്ഷം രൂപ

മെർസിഡീസ് ബെൻസ് GLA220d 4 മാറ്റിക്: 47.70 ലക്ഷം രൂപ

മെർസിഡീസ് ബെൻസ് GLA 35 4 മാറ്റിക്: 58.78 ലക്ഷം രൂപ

GLA എസ്‌യുവിയുടെയും വില വർധിപ്പിച്ച് മെർസിഡീസ്, ഇനി അധികം മുടക്കേണ്ടത് 1.50 ലക്ഷം രൂപ

ആഢംബര വാഹന പ്രേമികൾ കാത്തിരിക്കുന്ന മെർസിഡീസിന്റെ കുഞ്ഞൻ GLA എസ്‌യുവിയെ അവതരിപ്പിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് ആദ്യ ബാച്ചിനെ ജർമൻ ബ്രാൻഡ് പൂർണമായും വിറ്റഴിച്ചത്.

MOST READ: നെക്സോണിന്റെ ചില ഡീസൽ വേരിയന്റുകൾ നിർത്തലാക്കി ടാറ്റ

GLA എസ്‌യുവിയുടെയും വില വർധിപ്പിച്ച് മെർസിഡീസ്, ഇനി അധികം മുടക്കേണ്ടത് 1.50 ലക്ഷം രൂപ

1.3 ലിറ്റർ ടർബോ-പെട്രോൾ, 2.0 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ എന്നിവയാണ് 2021 മെർസിഡീസ് ബെൻസ് GLA എസ്‌യുവിയിലെ എഞ്ചിൻ ഓപ്ഷനുകൾ. മൂന്നാമത്തെ AMG നിർദ്ദിഷ്ട 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 302 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

GLA എസ്‌യുവിയുടെയും വില വർധിപ്പിച്ച് മെർസിഡീസ്, ഇനി അധികം മുടക്കേണ്ടത് 1.50 ലക്ഷം രൂപ

ഇത് എട്ട് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമായാണ് ജോടിയാക്കിയിരിക്കുന്നത്. മറുവശത്ത് 1.3 ലിറ്റർ പെട്രോൾ എഞ്ചിൻ 161 bhp പവറും 250 Nm torque ഉം വികസിപ്പിക്കാനും പ്രാപ്‌തമാണ്. 2.0 ലിറ്റർ ഡീസൽ 188 bhp കരുത്തിൽ 400 Nm torque ആണ് വികസിപ്പിക്കുക.

MOST READ: ഹോണ്ട സിറ്റിയെ പിന്നിലാക്കി ഹ്യുണ്ടായി വേർണയുടെ കുതിപ്പ്, മെയ് മാസത്തെ കണക്കുകൾ ഇങ്ങനെ

GLA എസ്‌യുവിയുടെയും വില വർധിപ്പിച്ച് മെർസിഡീസ്, ഇനി അധികം മുടക്കേണ്ടത് 1.50 ലക്ഷം രൂപ

ഈ എഞ്ചിനുകൾ യഥാക്രമം ഏഴ് സ്പീഡ്, എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് യൂണിറ്റുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. പുതിയ സിംഗിൾ-സ്ലാറ്റ് ഗ്രില്ലിന്റെ ഇരുവശത്തും ഇരിക്കുന്ന എൽഇഡി ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, സ്ക്വയർ വീൽ ആർച്ചുകൾ എന്നിവയാണ് മെർസിഡീസ് ബെൻസ് GLA പതിപ്പിന്റെ പ്രധാന ആകർഷണം.

GLA എസ്‌യുവിയുടെയും വില വർധിപ്പിച്ച് മെർസിഡീസ്, ഇനി അധികം മുടക്കേണ്ടത് 1.50 ലക്ഷം രൂപ

ഇവയോടൊപ്പം ഇന്റഗ്രേറ്റഡ് സ്‌പോയിലർ, എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയും ഒത്തുചേരുന്നതോടെ കാഴിച്ചയിലും അതിമനോഹരമാണ് ജർമൻ ബ്രാൻഡിന്റെ ഈ എൻട്രി ലെവൽ എസ്‌യുവി എന്നുപറയാതിരിക്കാനാവില്ല.

MOST READ: ഓറയെ മിനുക്കി ഹ്യുണ്ടായി, 2021 മോഡലായി വിപണിയിലേക്ക്; ബ്രോഷർ പുറത്ത്

GLA എസ്‌യുവിയുടെയും വില വർധിപ്പിച്ച് മെർസിഡീസ്, ഇനി അധികം മുടക്കേണ്ടത് 1.50 ലക്ഷം രൂപ

ഇൻസ്ട്രുമെന്റ് കൺസോൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, എംബിയുഎക്സ് കണക്റ്റിവിറ്റി, പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയ്‌ക്കായി ഒരു യൂണിറ്റ് വീതമുള്ള മോഡലിന് ടു സ്‌ക്രീൻ സജ്ജീകരണവും ലഭിക്കും.

GLA എസ്‌യുവിയുടെയും വില വർധിപ്പിച്ച് മെർസിഡീസ്, ഇനി അധികം മുടക്കേണ്ടത് 1.50 ലക്ഷം രൂപ

എൻട്രി ലെവൽ ആഢംബര എസ്‌യുവി സെഗ്മെന്റിൽ അതിവേഗം വിജയം നേടാനായ മെർസിഡീസി ബെൻസ് GLA ഇന്ത്യൻ വിപണിയിൽ ബി‌എം‌ഡബ്ല്യു X1, വോൾവോ XC40, മിനി കൺട്രിമാൻ, ഔഡി Q3 എന്നിവയ്‌ക്കെതിരെയാണ് പുതിയ മെർസിഡീസ് ബെൻസ് GLA എസ്‌യുവി മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Mercedes-Benz Increased The Prices Of The New GLA SUV Up To Rs 1.50 Lakh. Read in Malayalam
Story first published: Tuesday, June 8, 2021, 11:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X