മെർസിഡീസിന്റെ കുഞ്ഞൻ, പുത്തൻ GLA എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

ആഢംബര വാഹന പ്രേമികൾ കാത്തിരിക്കുന്ന മെർസിഡീസിന്റെ കുഞ്ഞൻ GLA എസ്‌യുവിയുടെ പുതുതലമുറ മോഡലിനെ ഉടൻ തന്നെ ഇന്ത്യൻ നിരത്തുകളിലെത്തും. അടുത്ത മാസം വിപണിയിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി വാഹനത്തിനായുള്ള ഔദയോഗിക ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് കമ്പനി.

മെർസിഡീസിന്റെ കുഞ്ഞൻ, പുത്തൻ GLA എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

ഓൺലൈനായാണ് 2021 GLA എസ്‌യുവിക്കായുള്ള ബുക്കിംഗ് മെർസിഡീസ് ബെൻസ് സ്വീകരിക്കുന്നത്. കോംപാക്‌ട് പ്രീമിയം എസ്‌യുവിയിൽ പുതിയ ടർബോ പെട്രോളും രണ്ട് ടർബോ-ഡീസൽ എഞ്ചിനുകളും ഏഴ് സ്പീഡ് അല്ലെങ്കിൽ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും ബ്രാൻഡ് ലഭ്യമാക്കും.

മെർസിഡീസിന്റെ കുഞ്ഞൻ, പുത്തൻ GLA എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

എസ്‌യുവിയുടെ വേരിയന്റുകളിലൊന്ന് AMG ലൈൻ GLA35 പതിപ്പായിരിക്കും എന്നതും വിപണിയിൽ ചലനം സൃഷ്ടിക്കും. അതിന് A35 4 മാറ്റിക് പോലെയുള്ള എഞ്ചിനും ലഭിക്കും. കൂടാതെ രണ്ട് ഡീസൽ വേരിയന്റുകൾക്കും ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും മെർസിഡീസ് സമ്മാനിക്കും.

MOST READ: കറുപ്പഴകിൽ I-പേസ് ബ്ലാക്ക് എഡിഷൻ പുറത്തിറക്കി ജാഗ്വർ

മെർസിഡീസിന്റെ കുഞ്ഞൻ, പുത്തൻ GLA എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

ഏറ്റവും പുതിയ GLA മോഡലിനെ അടിമുടി പരിഷ്ക്കരിച്ചാണ് ഇന്ത്യയിൽ അവതരിപ്പിക്കുക. പുനർ‌രൂപകൽപ്പന ചെയ്‌ത കാർ ജർമൻ ബ്രാൻഡിന്റെ GLC, GLE എസ്‌യുവികൾക്ക് സമാനമാണ്. മൊത്തത്തിലുള്ള അളവുകളിലും GLA വളർന്നു. പ്രത്യേകിച്ച് ഉയരമുള്ള മേൽക്കൂര.

മെർസിഡീസിന്റെ കുഞ്ഞൻ, പുത്തൻ GLA എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

എസ്‌യുവിയുടെ ചുവടെയുള്ള പാനലുകളിൽ കറുത്ത നിറത്തിലുള്ള ക്ലാഡിംഗ് നൽകിയിരിക്കുന്നത് ഒരു സ്പോർട്ടി രൂപം സമ്മാനിക്കുന്നുണ്ട്. കൂടാതെ മുൻവശത്ത് പുനർനിർമിച്ച ഗ്രില്ലും ബമ്പറും പുതിയ മൾട്ടിബീം എൽഇഡി ഹെഡ്‌ലാമ്പുകളും കാണാനാകും.

MOST READ: റാപ്പിഡിന്റെ മോണ്ടെ കാർലോ, ഫീനിക്‌സ് വേരിയന്റുകളെ കൂടുതൽ മോടിയാക്കി സ്കോഡ

മെർസിഡീസിന്റെ കുഞ്ഞൻ, പുത്തൻ GLA എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

പിൻഭാഗത്ത് ബമ്പറിൽ കറുത്ത ഉൾപ്പെടുത്തലുകളുള്ള പുതുക്കിയ ടെയിൽ ലാമ്പുകളും ലഭിക്കും. വരാനിരിക്കുന്ന പുതുതലമുറ GLA സ്റ്റാൻഡേർഡായി 17 അല്ലെങ്കിൽ 18 ഇഞ്ച് വീലുകളുമായാകും നിരത്തിലെത്തുക. എസ്‌യുവിയുടെ AMG ലൈൻ പതിപ്പിന് 19 ഇഞ്ച് അലോയ് വീലുകളുണ്ടാകും.

മെർസിഡീസിന്റെ കുഞ്ഞൻ, പുത്തൻ GLA എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

മെർസിഡീസ് ബെൻസ് പുതിയ GLA-യുടെ ക്യാബിനും പുതുക്കിയിട്ടുണ്ട്. ഒരു പുതിയ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും നൽകിയിരിക്കുന്നതും സ്വാഗതാർഹമായ മാറ്റമാണ്. രണ്ട് ഡിസ്പ്ലേകളും A-ക്ലാസ് ലിമോസിനു സമാനമായ 10.25 ഇഞ്ച് യൂണിറ്റുകളാണ്.

MOST READ: വേള്‍ഡ് കാര്‍ ഡിസൈന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് സ്വന്തമാക്കി ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍

മെർസിഡീസിന്റെ കുഞ്ഞൻ, പുത്തൻ GLA എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

MBUX സിസ്റ്റം ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്നു. കൂടാതെ ക്യാബിനിൽ സീറ്റുകൾക്കായി പ്രീമിയം ക്വാളിറ്റി ലെതർ അപ്ഹോൾസ്റ്ററിയും ഇലക്ട്രോണിക് ക്രമീകരിക്കാവുന്ന ഡ്രൈവർ, മെമ്മറി ഫംഗ്ഷനോടുകൂടിയ കോ-പാസഞ്ചർ സീറ്റും ലഭിക്കും.

മെർസിഡീസിന്റെ കുഞ്ഞൻ, പുത്തൻ GLA എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

AMG ലൈൻ വേരിയന്റിൽ സ്‌പോർട്‌സ് സീറ്റുകളുള്ള ഓൾ-ബ്ലാക്ക് ക്യാബിനായിരിക്കും ഉണ്ടായിരിക്കുക. റഡാർ അധിഷ്ഠിത ആക്റ്റീവ് ബ്രേക്കിംഗ് അസിസ്റ്റ്, കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി ആക്റ്റീവ് ബോണറ്റ്, ഏഴ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകളും കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്.

മെർസിഡീസിന്റെ കുഞ്ഞൻ, പുത്തൻ GLA എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

കൂടാതെ 64 നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിംഗ്, മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ് പാഡ്, യുഎസ്ബി-സി പോർട്ടുകൾ, ഇലക്ട്രിക് അസിസ്റ്റ് ടെയിൽ‌ഗേറ്റ് തുടങ്ങിയവയും 2021 മെർസിഡീസ് ബെൻസ് GLA എസ്‌യുവിയുടെ പ്രത്യേകതകളായിരിക്കും.

മെർസിഡീസിന്റെ കുഞ്ഞൻ, പുത്തൻ GLA എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

പുതിയ 1.3 ലിറ്റർ ഇൻ-ലൈൻ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 2.0 ലിറ്റർ ടർബോചാർജ്ഡ് ഇൻ-ലൈൻ നാല് സിലിണ്ടർ ഡീസൽ, AMG നിർദ്ദിഷ്ട 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എന്നിവയായിരിക്കും വാഹനത്തിലെ എഞ്ചിൻ ഓപ്ഷനുകൾ. എല്ലാ എഞ്ചിനുകളും ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് അല്ലെങ്കിൽ എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സുമായാകും ജോടിയാക്കുക.

Most Read Articles

Malayalam
English summary
Mercedes-Benz India Started To Accepting Online Bookings For The All-New GLA SUV. Read in Malayalam
Story first published: Thursday, April 22, 2021, 14:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X