Just In
- 1 hr ago
അഡ്വഞ്ചര്‍ പരിവേഷത്തില്‍ മഹീന്ദ്ര മോജോ; കാണാം വീഡിയോ
- 4 hrs ago
ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ
- 6 hrs ago
ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം
- 18 hrs ago
ബൊലേറോയ്ക്ക് പകിട്ട് വർധിപ്പിക്കാൻ ജെന്യുവിൻ ആക്സസറികൾ അവതരിപ്പിച്ച് മഹീന്ദ്ര; വീഡിയോ
Don't Miss
- Movies
16 ദിവസത്തിലധികം ആശുപത്രിയിൽ കിടന്നു, പ്രാര്‍ത്ഥനകള്‍ മാത്രമായിരുന്നു മരുന്ന്; ഗണേഷ്
- Sports
IPL 2021: ഐപിഎല്ലില്‍ ഇന്ന് ക്യാപ്റ്റന്മാരുടെ പോരാട്ടം, കെകെആറിനെ വീഴ്ത്താന്‍ ആര്‍സിബി
- Finance
മക്ഡൊണാള്‍ഡ്സിന് ഇനി പുതിയ മുഖം; ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി രശ്മിക മന്ദാന
- News
കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്തെ വിവിധ സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു
- Lifestyle
ദാമ്പത്യജീവിതം മെച്ചപ്പെടും രാശിക്കാര്‍; ഇന്നത്തെ രാശിഫലം
- Travel
വാക്സിനെടുത്തോ? എങ്കില്‍ മേഘാലയയ്ക്ക് പോകാം... അതും കുറഞ്ഞ ചിലവില്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആഢംബരത്തിന്റെ പ്രതീകം; പുതിയ C-ക്ലാസ് സെഡാൻ അവതരിപ്പിച്ച് ബെൻസ്, ഇന്ത്യയിലേക്കും ഉടൻ
ജർമൻ ആഢംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസിന്റെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് C-ക്ലാസ്. 2014 മുതൽ നാലാംതലമുറ ആവർത്തനത്തിലെത്തുന്ന സെഡാനാണ് നീണ്ട നാളുകൾക്ക് ശേഷം ഒരു അടിമുടി പരിക്കരണം സമ്മാനിച്ചിരിക്കുകയാണ്.

പുതുതലമുറ മോഡലിന്റെ പ്രഖ്യാപനം മുതൽ ഏറെ ആകാംക്ഷയോടെയാണ് ആഗോള വിപണി മെർസിഡീസ് ബെൻസ് C-ക്ലാസിനെ കാത്തിരുന്നത്. അകത്തും പുറത്തും നിരവധി പരിഷ്ക്കാരങ്ങളുമായി പുത്തൻ മോഡലിനെ കമ്പനി ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുകയാണ്.

പുതുതലമുറ C-ക്ലാസ് നിലവിലെ പതിപ്പിനേക്കാൾ ആധുനികമായി കാണപ്പെടുന്നു എന്നതാണ് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാൻ സാധിക്കുന്നത്. മാത്രമല്ല ആഢംബര കാർ നിർമാതാക്കളുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ്യവും പുറംമോടിയിലാകെ കാണാൻ സാധിക്കും.
MOST READ: ഇനി ഊഴം കുഞ്ഞൻ എസ്യുവിക്ക്; ടാറ്റ HBX ദീപാവലിക്ക് മുമ്പായി നിരത്തിലെത്തും

അടുത്തിടെ പരിചയപ്പെടുത്തിയ W223 S-ക്ലാസ്സിൽ നിന്നാണ് പുതിയ കാർ വളരെയധികം പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. പിൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതുക്കിയ സെഡാനിൽ പുനർരൂപകൽപ്പന ചെയ്ത ഹെഡ്ലാമ്പുകൾ ഉപയോഗിച്ച് പൂർണമായും പുതിയൊരു മുൻവശമാണ് മെർസിഡീസ് ഒരുക്കിയിരിക്കുന്നത്.

ക്രോം ത്രീ-പോയിന്റഡ് സ്റ്റാർ ശൈലിയിൽ നിർമിച്ച പുതിയ റേഡിയേറ്റർ ഗ്രില്ലാണ് C-ക്ലാസിന്റെ മുൻലശത്തെ മറ്റൊരു പ്രധാന ആകർഷണം. പിൻവശം പുതിയ S-ക്ലാസിന് സമാനമാണ്. ഇതിന് നേർത്ത റാപ്റൗണ്ട് ടെയിൽ ലാമ്പുകളും ഫോക്സ് ഡ്യുവൽ എക്സ്ഹോസ്റ്റ് ടിപ്പുകളും ലഭിക്കും.
MOST READ: പുതുതലമുറ HR-V മിഡ് സൈസ് എസ്യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ക്യാബിനകത്ത് പുതിയ C-ക്ലാസിന് മധ്യഭാഗത്ത് ലംബമായി അടുക്കിയിരിക്കുന്ന വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഫ്ലോട്ടിംഗ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബ്രാൻഡ് നൽകിയിട്ടുണ്ട്. അതോടൊപ്പം പുനർരൂപകൽപ്പന ചെയ്ത എയർ വെന്റുകളും കളർ ഹെഡ്-അപ്പ് ഡിസ്പ്ലേയും ഏറെ ശ്രദ്ധേയമാണ്.

ആഢംബര സെഡാന്റെ അഞ്ചാംതലമുറ പതിപ്പ് മെർസിഡീസ് ബെൻസിന്റെ MRA പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നതും. കൂടാതെ മൈൽഡ്-ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് എഞ്ചുനുകളും ആഢംബര സെഡാനൊപ്പം കമ്പനി വാഗ്ദാനം ചെയ്യും.
MOST READ: വെബ്സൈറ്റിൽ നിന്നും മസ്താംഗിനെ പിൻവലിച്ച് ഫോർഡ്; ഫെയ്സ്ലിഫ്റ്റ് മോഡൽ എത്തിയേക്കും

മെർസിഡീസ് ബെൻസ് വികസിപ്പിച്ചെടുത്ത ഓട്ടോമേറ്റഡ് വാലറ്റ് പാർക്കിംഗ് ഫംഗ്ഷന്റെ ഭാഗമായി 129 കിലോമീറ്റർ വേഗതയിൽ ഹാൻഡ്സ് ഓഫ് ഡ്രൈവിംഗ് അനുവദിക്കുന്ന ഡ്രൈവ് പൈലറ്റ് ഫംഗ്ഷൻ, സെൽഫ് പാർക്കിംഗ് കഴിവുകൾ എന്നീ ഓട്ടോണമസ് സാങ്കേതികവിദ്യകളും പുതിയ C-ക്ലാസിൽ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യൻ വിപണിയിൽ C-ക്ലാസിന്റെ അവതരണ തീയതി മെർസിഡീസ് ബെൻസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ വർഷാവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യത്തോടെ ആഢംബര സെഡാൻ നമ്മുടെ നിരത്തുകളിൽ എത്തുമെന്നാണ് സൂചന.

രാജ്യത്ത് എത്തുമ്പോൾ ബിഎംഡബ്ല്യു 3 സീരീസ്, ഔഡി A4, ജാഗ്വർ XE എന്നിവയുമായാകും പുതിയ അഞ്ചാംതലമുറ മെർസിഡീസ് ബെൻസ് C-ക്ലാസ് മാറ്റുരയ്ക്കുക. വിലയും അവതരണത്തോട് അനുബന്ധിച്ച് കമ്പനി പ്രഖ്യാപിക്കും.