C-ക്ലാസിനെ അടിസ്ഥാനമാക്കി ഇവി; പദ്ധതികള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്

ഇലക്ട്രിക് വാഹനത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്. നിലവില്‍ EQC എന്നൊരു മോഡലിനെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.

C-ക്ലാസിനെ അടിസ്ഥാനമാക്കി ഇവി; പദ്ധതികള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്

ആഢംബര ശ്രേണിയിലേക്ക് എത്തിച്ചിട്ട് പോലും വാഹനത്തിന് രാജ്യത്ത് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദ്യബാച്ച് പൂര്‍ണമായും വിറ്റഴിച്ചെന്ന് അടുത്തിടെ കമ്പനി അറിയിച്ചിരുന്നു.

C-ക്ലാസിനെ അടിസ്ഥാനമാക്കി ഇവി; പദ്ധതികള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്

C-ക്ലാസ് ആഢംബര സെഡാന് തുല്യമായ ഒരു ഇലക്ട്രിക് കാര്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ അടുത്ത പദ്ധതി. 2024 വരെ കാത്തിരിക്കണമെന്നും ഇത് കമ്പനിയുടെ പുതിയ ഇലക്ട്രിക് ഫോക്കസ്ഡ് ആര്‍ക്കിടെക്ചറില്‍ നിര്‍മ്മിക്കുമെന്നും മെര്‍സിഡീസ് ബെന്‍സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (COO) മര്‍കസ് ഷാഫര്‍ വ്യക്തമാക്കി.

MOST READ: വൈദ്യുതിയിലും പെട്രോളിലുമോടും ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ആക്ടിവ; വീഡിയോ

C-ക്ലാസിനെ അടിസ്ഥാനമാക്കി ഇവി; പദ്ധതികള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്

കമ്പനി നിലവില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര വിപുലീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം EQA ക്രോസ്ഓവറും EQB ചെറിയ എസ്‌യുവിയും EQC ശ്രേണിക്കൊപ്പം ചേരും.

C-ക്ലാസിനെ അടിസ്ഥാനമാക്കി ഇവി; പദ്ധതികള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്

E-ക്ലാസ്, S-ക്ലാസ് എന്നിവയ്ക്ക് തുല്യമായ EQE, EQS സെഡാന്‍ ഈ വര്‍ഷാവസാനം വെളിപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു. C-ക്ലാസും, S-ക്ലാസും MRA പ്ലാറ്റ്‌ഫോം പങ്കിടുമ്പോള്‍, ഭാവിയിലെ ഇലക്ട്രിക് C-ക്ലാസ് തത്തുല്യമായത് EQS-ന് അടിവരയിടുന്ന പുതിയ ഇലക്ട്രിക് MEA പ്ലാറ്റ്‌ഫോം ഉപയോഗിക്കില്ലെന്നും പകരം കമ്പനിയുടെ പുതിയ MMA പ്ലാറ്റ്‌ഫോം സ്വീകരിക്കുമെന്നും ഷാഫര്‍ സൂചിപ്പിച്ചു.

MOST READ: 70 കിലോമീറ്റർ ശ്രേണി; പുതിയ സൂപ്പർ സോക്കോ ക്യുമിനി ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

C-ക്ലാസിനെ അടിസ്ഥാനമാക്കി ഇവി; പദ്ധതികള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്

പുതിയ പ്ലാറ്റ്‌ഫോം 2024 മുതല്‍ കോംപാക്ട്, മിക്‌സഡ് സൈസ് വാഹനങ്ങള്‍ക്കാണ്, ഈ MMA പ്ലാറ്റ്‌ഫോം ഒരു ഇലക്ട്രിക്-ഫസ്റ്റ് ആര്‍ക്കിടെക്ചറാണ്. കോംപാക്ട് കാറുകള്‍ക്കായി ഇത് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

C-ക്ലാസിനെ അടിസ്ഥാനമാക്കി ഇവി; പദ്ധതികള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്

കൂടാതെ ഇടത്തരം വിഭാഗത്തിലും എത്തിച്ചേരാനുള്ള കഴിവ് പ്ലാറ്റ്‌ഫോമിനുണ്ട്. പദ്ധതിയുടെ മധ്യത്തിലാണ് തങ്ങളെന്നും, നിരവധി ഇവി വാഹനങ്ങള്‍ക്ക് ഇത് ഒരു മികച്ച ഓഫര്‍ ആകാംമെന്നും കമ്പനി അറിയിച്ചു.

MOST READ: പരീക്ഷണയോട്ടം തുടര്‍ന്ന് ടിയാഗൊ, ടിഗോര്‍ സിഎന്‍ജി മോഡലുകള്‍; കൂടുതല്‍ വിവരങ്ങള്‍ ഇതാ

C-ക്ലാസിനെ അടിസ്ഥാനമാക്കി ഇവി; പദ്ധതികള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്

പുതിയ ആറാം തലമുറ മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ് സമീപഭാവിയില്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും, അതിന്റെ ഇവി മെര്‍സിഡീസ് കഴിഞ്ഞ വര്‍ഷം EQC എസ്‌യുവി പുറത്തിറക്കിയതോടെ EQ ഇലക്ട്രിക് സബ് ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു.

C-ക്ലാസിനെ അടിസ്ഥാനമാക്കി ഇവി; പദ്ധതികള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്

നിലവില്‍ വില 1.04 കോടി രൂപയാണ് EQC-യുടെ എക്സ്ഷോറൂം വില. A-ക്ലാസ് ലിമോസിന്‍, രണ്ടാം തലമുറ GLA, പുതിയ S-ക്ലാസ്, AMG GT ബ്ലാക്ക് സീരീസ് എന്നിവ ഉള്‍പ്പെടെ 15 മോഡലുകള്‍ 2021-ല്‍ പുറത്തിറക്കുമെന്ന് മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ സ്ഥിരീകരിച്ചു.

Most Read Articles

Malayalam
English summary
Mercedes Benz Planning To Introduce C-Class Based EV In India, Find Out More Details Here. Read in Malayalam.
Story first published: Monday, March 1, 2021, 15:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X