മെർസിഡീസ് ശ്രേണിയിൽ എസ്‌യുവികളേക്കാൾ പ്രിയം സെഡാനുകളോട്, ഈ വർഷം ആദ്യ പാദത്തിലെ വിൽപ്പന ഇങ്ങനെ

മിക്ക വാഹന നിർമാതാക്കളും തങ്ങളുടെ എസ്‌യുവി മോഡലുകളുടെ വിൽപ്പനയിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ ജർമൻ ആഡംബര കാർ നിർമാതാക്കളായ മെർസിഡീസ് അവരിൽ നിന്നും അൽപം വ്യത്യ‌സ്‌തമാണ്.

മെർസിഡീസ് ശ്രേണിയിൽ എസ്‌യുവികളേക്കാൾ പ്രിയം സെഡാനുകളോട്, ഈ വർഷം ആദ്യ പാദത്തിലെ വിൽപ്പന ഇങ്ങനെ

എങ്ങനെയെന്നല്ലേ? വേറൊന്നുമല്ല കമ്പനിയുടെ ഈ വർഷം ആദ്യ പാദത്തിലെ വിൽപ്പന കണക്കുകൾ ഒന്നു പരിശോധിച്ചാൽ മതിയാകും. സെഡാനുകൾക്ക് ഇനിയും രാജ്യത്ത് ഭാവിയുണ്ടെന്ന് തെളിയിക്കുന്നതാണ് മെർസിഡീസ് ബെൻസിന്റെ വിൽപ്പന കണക്കുകൾ തെളിയിക്കുന്നത്.

മെർസിഡീസ് ശ്രേണിയിൽ എസ്‌യുവികളേക്കാൾ പ്രിയം സെഡാനുകളോട്, ഈ വർഷം ആദ്യ പാദത്തിലെ വിൽപ്പന ഇങ്ങനെ

2021 വർഷത്തിന്റെ ആദ്യ പാദത്തിൽ 34 ശതമാനം വിൽപ്പന വളർച്ചയാണ് കമ്പനി നേടിയിരിക്കുന്നത്.ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ വിറ്റ മെർസിഡീസ് കാറുകളിൽ പകുതിയിലധികം സെഡാനുകളാണ്.

MOST READ: മാഗ്നൈറ്റിന് വീണ്ടും ചെലവേറും; 33,000 രൂപ വില വർധനയുമായി നിസാൻ

മെർസിഡീസ് ശ്രേണിയിൽ എസ്‌യുവികളേക്കാൾ പ്രിയം സെഡാനുകളോട്, ഈ വർഷം ആദ്യ പാദത്തിലെ വിൽപ്പന ഇങ്ങനെ

ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ 3,193 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി ആഭ്യന്തര നിരത്തിലെത്തിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 2,386 യൂണിറ്റിനെ അപേക്ഷിച്ച് 34 ശതമാനം വർധനവാണിത്.

മെർസിഡീസ് ശ്രേണിയിൽ എസ്‌യുവികളേക്കാൾ പ്രിയം സെഡാനുകളോട്, ഈ വർഷം ആദ്യ പാദത്തിലെ വിൽപ്പന ഇങ്ങനെ

എന്നിരുന്നാലും മാർച്ച് മൂന്നാം വാരം മുതൽ ഇന്ത്യ രാജ്യവ്യാപകമായി ലോക്ക്ഡൗണിലേക്ക് കടന്നുവെന്ന് കണക്കാക്കേണ്ടതുണ്ട്. ഇത് കഴിഞ്ഞ വർഷം ഈ പാദത്തിന്റെ അവസാനത്തിൽ മെർസിഡീസിന്റെ വിൽപ്പനയെ ബാധിച്ചു.

MOST READ: 2022 CLS 450 സെഡാൻ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

മെർസിഡീസ് ശ്രേണിയിൽ എസ്‌യുവികളേക്കാൾ പ്രിയം സെഡാനുകളോട്, ഈ വർഷം ആദ്യ പാദത്തിലെ വിൽപ്പന ഇങ്ങനെ

E-ക്ലാസ് ലോംഗ് വീൽബേസ് സെഡാന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അടുത്തിടെ ഇന്ത്യയിൽ 63.6 ലക്ഷം രൂപ വിലയ്ക്ക് കമ്പനി പുറത്തിറക്കിയിരുന്നു. പെട്രോൾ, ഡീസൽ എഞ്ചിനുകളിലാണ് ഈ ആഢംബര സെഡാൻ നിരത്തിലെത്തുന്നത്.

മെർസിഡീസ് ശ്രേണിയിൽ എസ്‌യുവികളേക്കാൾ പ്രിയം സെഡാനുകളോട്, ഈ വർഷം ആദ്യ പാദത്തിലെ വിൽപ്പന ഇങ്ങനെ

ഇത് ബ്രാൻഡിന്റെ ഇന്ത്യൻ നിരയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന മോഡലായി തുടരുന്നു. E-ക്ലാസ് ലോംഗ് വീൽബേസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ഇതിനകം തന്നെ ശക്തമായ ഉപഭോക്തൃ പ്രതികരണം ലഭിച്ചുതുടങ്ങിയതായി മെർസിഡീസ് പറയുന്നു.

MOST READ: ഹ്യുണ്ടായി അൽകാസർ ആഗോള അരങ്ങേറ്റം ഇന്ന് ഇന്ത്യയിൽ; പ്രതീക്ഷകളും ഹൈലൈറ്റുകളും

മെർസിഡീസ് ശ്രേണിയിൽ എസ്‌യുവികളേക്കാൾ പ്രിയം സെഡാനുകളോട്, ഈ വർഷം ആദ്യ പാദത്തിലെ വിൽപ്പന ഇങ്ങനെ

വിൽപ്പനയുടെ കാര്യത്തിൽ E-ക്ലാസിന് പിന്നാലെ C-ക്ലാസ് സെഡാനുകളാണ് ഇടംപിടിക്കുന്നത്. എസ്‌യുവികളിൽ ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ കാർ നിർമാതാക്കൾക്ക് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലായി GLE മാറി.

മെർസിഡീസ് ശ്രേണിയിൽ എസ്‌യുവികളേക്കാൾ പ്രിയം സെഡാനുകളോട്, ഈ വർഷം ആദ്യ പാദത്തിലെ വിൽപ്പന ഇങ്ങനെ

ജർമൻ വാഹന നിർമാതാക്കളുടെ ആദ്യപാദത്തിലെ വിൽപ്പനയുടെ 53 ശതമാനവും സംഭാവന ചെയ്തുകൊണ്ട് മെർസിഡീസ് സെഡാനുകൾ എസ്‌യുവികളെ മറികടന്നു എന്നതാണ് ശ്രദ്ധേയമാകുന്നത്.

മെർസിഡീസ് ശ്രേണിയിൽ എസ്‌യുവികളേക്കാൾ പ്രിയം സെഡാനുകളോട്, ഈ വർഷം ആദ്യ പാദത്തിലെ വിൽപ്പന ഇങ്ങനെ

പുതുതായി പുറത്തിറക്കിയ A-ക്ലാസ് ലിമോസിനായി അമിതമായ പ്രതികരണമാണ് ലഭിച്ചതെന്നും മെർസിഡീസ് ബെൻസ് ഇന്ത്യ അറിയിച്ചു. 30.90 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്കാണ് സെഡാൻ കഴിഞ്ഞ മാസം ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചത്.

മെർസിഡീസ് ശ്രേണിയിൽ എസ്‌യുവികളേക്കാൾ പ്രിയം സെഡാനുകളോട്, ഈ വർഷം ആദ്യ പാദത്തിലെ വിൽപ്പന ഇങ്ങനെ

A 200, A 200d, A 35 AMG വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന പുതിയ A-ക്ലാസ് ലിമോസിൻ എൻട്രി ലെവൽ ആഢംബര സെഡാൻ വിഭാഗത്തിൽ ബ്രാൻഡിന്റെ പുതിയ തന്ത്രമാണ് ഈ മോഡൽ. A-ക്ലാസ് ലിമോസിനായുള്ള ഡെലിവറി ഏപ്രിൽ, മെയ് മാസങ്ങളിലായി നടക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Mercedes-Benz Posted 34 Percent Sales Growth In The First Quarter Of The Year. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X