EQE ഇലക്ട്രിക് സെഡാനുമായി മെര്‍സിഡീസ്; ടീസര്‍ ചിത്രം പുറത്ത്

വളരെ വേഗം തന്നെ മോഡലുകളെ ഇലക്ട്രിക് ശ്രേണിയിലേക്ക് മാറ്റുന്നതിനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണ് ആഢംബര വാഹന നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്. 2030 ഓടെ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് ചുവടുവെക്കുമെന്ന് കമ്പനി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

EQE ഇലക്ട്രിക് സെഡാനുമായി മെര്‍സിഡീസ്; ടീസര്‍ ചിത്രം പുറത്ത്

കൂടാതെ 2021 സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന IAA മ്യൂണിച്ച് മോട്ടോര്‍ ഷോയില്‍ പൂര്‍ണ്ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന നാല് വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ജര്‍മന്‍ ആഢംബര വാഹന നിര്‍മാതാക്കള്‍. ഇതില്‍ EQE എന്നൊരു ഓള്‍-ഇലക്ട്രിക് സെഡാനും ഒരുങ്ങുന്നുണ്ടെന്ന് വേണം പറയാന്‍.

EQE ഇലക്ട്രിക് സെഡാനുമായി മെര്‍സിഡീസ്; ടീസര്‍ ചിത്രം പുറത്ത്

അരങ്ങേറ്റത്തിന് മുന്നോടിയായി ഇത് വ്യക്തമാക്കി വാഹനത്തിന്റെ ഒരു ടീസര്‍ ചിത്രവും ഇപ്പോള്‍ കമ്പനി പങ്കുവെച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ EQS സെഡാന്റെ താഴെയാകും EQE ഇവി ഇടംപിടിക്കുക.

EQE ഇലക്ട്രിക് സെഡാനുമായി മെര്‍സിഡീസ്; ടീസര്‍ ചിത്രം പുറത്ത്

മെര്‍സിഡീസ് പുറത്തിറക്കിയ ടീസര്‍ ചിത്രങ്ങള്‍ പ്രകാരം, ക്യാബിനകത്ത് ഒരു വലിയ സെന്‍ട്രല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, പുതിയ മെര്‍സിഡീസ് കാറുകളില്‍ സാധാരണ കാണുന്ന ടര്‍ബൈന്‍ പോലുള്ള എസി വെന്റുകള്‍, ഭംഗിയായി സജ്ജീകരിച്ച ആംബിയന്റ് ലൈറ്റ് എന്നിവ EQE-യ്ക്ക് ലഭിക്കും.

EQE ഇലക്ട്രിക് സെഡാനുമായി മെര്‍സിഡീസ്; ടീസര്‍ ചിത്രം പുറത്ത്

ബാഹ്യ ഡിസൈന്‍ ഘടകങ്ങളെ സംബന്ധിച്ചിടത്തോളം, ഇടത്തുനിന്ന് വലത്തോട്ട് നീണ്ടുനില്‍ക്കുന്ന നീളമേറിയ ടെയില്‍ ലൈറ്റ് ഒഴികെ ടീസര്‍ ചിത്രത്തില്‍ നിന്ന് കൂടുതലൊന്നും മനസ്സിലാക്കാന്‍ സാധിക്കില്ല.

EQE ഇലക്ട്രിക് സെഡാനുമായി മെര്‍സിഡീസ്; ടീസര്‍ ചിത്രം പുറത്ത്

നിരവധി സവിശേഷതകളോടെ EQS കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും യാത്രക്കാര്‍ക്ക് ഒരു ആഢംബര അനുഭവം പ്രദാനം ചെയ്യുന്നതിനാണ് ഇത് കൂടുതല്‍ ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, EQE, അതിന്റെ ഡിസൈന്‍ ശൈലിയ്ക്ക് കൂടുതല്‍ സ്‌പോര്‍ട്ടിനെസ് നല്‍കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

EQE ഇലക്ട്രിക് സെഡാനുമായി മെര്‍സിഡീസ്; ടീസര്‍ ചിത്രം പുറത്ത്

മെര്‍സിഡീസ് നിലവില്‍ ഇവി ശ്രേണിയില്‍ കൂടുതല്‍ ശ്രദ്ധ നേടാന്‍ ആഗ്രഹിക്കുന്നതിന്റെ EQE ഉടന്‍ തന്നെ നിരവധി പ്രധാന വിപണികളില്‍ വില്‍പ്പയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

EQE ഇലക്ട്രിക് സെഡാനുമായി മെര്‍സിഡീസ്; ടീസര്‍ ചിത്രം പുറത്ത്

യൂഎസ് പോലുള്ള വിപണികളില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ EQC ഇലക്ട്രിക് എസ്‌യുവി കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. 2020 അവസാനത്തോടെ ഇവതരിപ്പിച്ച വാഹനത്തിന് മികച്ച മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

EQE ഇലക്ട്രിക് സെഡാനുമായി മെര്‍സിഡീസ്; ടീസര്‍ ചിത്രം പുറത്ത്

വിപണിയില്‍ എത്തി അധികം വൈകാതെ തന്നെ EQC-യുടെ ആദ്യ ബാച്ച് വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. ശ്രേണിയില്‍ എതിരാളികളുടെ നിര വര്‍ധിച്ചതോടെ രണ്ടാം ബാച്ചിനെ ഉടന്‍ തന്നെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കാനൊരുങ്ങുകയാണ് കമ്പനി.

Most Read Articles

Malayalam
English summary
Mercedes Benz Reveled New Teaser Of All-Electric EQE Sedan. Read in Malayalam.
Story first published: Friday, July 30, 2021, 12:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X