ഇനി ഊഴം ഇലക്‌ട്രിക് ഫാമിലി വാനിന്, EQT മോഡലിന്റെ ടീസറുമായി മെർസിഡീസ്

ആഢംബര വാഹനം എന്നാൽ മെർസിഡീസ് ബെൻസ് എന്ന പേരാണ് ഏവരുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുക. ഇനി ഇലക്‌ട്രിക് കാറുകൾ എന്നു കേട്ടാലും ഇതേ ബ്രാൻഡ് ആദ്യം ഓർക്കേണ്ടി വന്നേക്കും.

ഇനി ഊഴം ഇലക്‌ട്രിക് ഫാമിലി വാനിന്, EQT മോഡലിന്റെ ടീസറുമായി മെർസിഡീസ്

കാരണം മറ്റൊന്നുമല്ല, ഇവി രംഗത്തേക്ക് ചുവടുറപ്പിക്കുകയാണ് ഈ ജർമൻ കമ്പനി. ഇതിനകം തന്നെ രണ്ട് ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിച്ച മെർസിഡീസ് ബെൻസ് പുതിയൊരു ഫാമിലി ഇവി വാനുമായി എത്തുകയാണ്.

ഇനി ഊഴം ഇലക്‌ട്രിക് ഫാമിലി വാനിന്, EQT മോഡലിന്റെ ടീസറുമായി മെർസിഡീസ്

EQT എന്നറിയപ്പെടുന്ന പുത്തൻ മോഡലിന്റെ ടീസറുമായാണ് കമ്പനി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കൺസെപ്റ്റ് രൂപത്തിലാണ് EQT ഫാമിലി വാനിനെ പരിചയപ്പെടുത്തിയിരിക്കുന്നത് എങ്കിലും മെയ് 10-ന് വാഹനത്തിന്റെ അരങ്ങേറ്റം പ്രതീക്ഷിക്കാമെന്നാണ് മെർസിഡീസ് പറഞ്ഞുവെക്കുന്നത്.

MOST READ: കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്‌സ്-ഷീല്‍ഡ് വില്‍പ്പന വര്‍ധിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്

ഇനി ഊഴം ഇലക്‌ട്രിക് ഫാമിലി വാനിന്, EQT മോഡലിന്റെ ടീസറുമായി മെർസിഡീസ്

ഓൾ ഇലക്ട്രിക് മോഡലുകൾ വികസിപ്പിക്കുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള ദ്രുതപാതയിലാണ് ബെൻസിപ്പോൾ. ഇലക്‌ട്രിക് വാഹന രംഗത്തെ തലതൊട്ടപ്പൻമാരായ ടെസ്‌ലയുമായുള്ള വിടവ് അവസാനിപ്പിക്കാനും പുതിയ മോഡലുകളിലൂടെ കമ്പനി ലക്ഷ്യമിടുന്നു.

ഇനി ഊഴം ഇലക്‌ട്രിക് ഫാമിലി വാനിന്, EQT മോഡലിന്റെ ടീസറുമായി മെർസിഡീസ്

അതോടൊപ്പം തന്നെ ഫോക്‌സ്‌വാഗൺ, ഫോർഡ്, വോൾവോ തുടങ്ങിയവയുമായി ഒത്തുപോകാനുമാണ് മെർസിഡീസിന്റെ ഈ വേഗത്തിലുള്ള പദ്ധതികൾ. എന്തായാലും ഇവി സെഗ്മെന്റിൽ ചുവടുറപ്പിക്കാൻ കമ്പനിക്ക് സാധിക്കുമെന്ന് EQC, EQS മോഡലുകൾ ഇതിനോടകം തന്നെ തെളിയിച്ചിട്ടുമുണ്ട്.

MOST READ: 2021 A7 L സെഡാൻ അവതരിപ്പിച്ച് ഔഡി

ഇനി ഊഴം ഇലക്‌ട്രിക് ഫാമിലി വാനിന്, EQT മോഡലിന്റെ ടീസറുമായി മെർസിഡീസ്

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു ഫാമിലി വാൻ ഏറെ ശ്രദ്ധനേടാൻ സഹായിക്കുമെന്നാണ് ജർമൻ വാഹന നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്. പുതിയ T-ക്ലാസ് ശ്രേണിയുടെ ഭാഗമായ EQT പലതവണ യൂറോപ്പിൽ പരീക്ഷണയോട്ടത്തിന് വിധേയമായിട്ടുണ്ട്.

ഇനി ഊഴം ഇലക്‌ട്രിക് ഫാമിലി വാനിന്, EQT മോഡലിന്റെ ടീസറുമായി മെർസിഡീസ്

അടിസ്ഥാനപരമായി ഒരു കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ഒരു ചെറിയ വാനാണ് ഇത്. കൂടാതെ നഗര-ഹൈവേ യാത്രകൾക്ക് മികച്ച തെരഞ്ഞെടുക്കലുമായിരിക്കും വരാനിരിക്കുന്ന EQT വാൻ.

MOST READ: ഓഫ് റോഡിംഗ് അനുഭവം മെച്ചപ്പെടുത്തുക ലക്ഷ്യം; പുതിയ മാറ്റങ്ങളുമായി മഹീന്ദ്ര ഥാര്‍

ഇനി ഊഴം ഇലക്‌ട്രിക് ഫാമിലി വാനിന്, EQT മോഡലിന്റെ ടീസറുമായി മെർസിഡീസ്

ചെറിയ വാനിന്റെ വാണിജ്യ പതിപ്പും വിപണിയിൽ എത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പക്ഷേ ഇത് EQT-യിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കും. വാഹനത്തിന്റെ ബാറ്ററി ശേഷി, ഫീച്ചർ ലിസ്റ്റ് എന്നിവയുടെ കാര്യത്തിൽ കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല.

ഇനി ഊഴം ഇലക്‌ട്രിക് ഫാമിലി വാനിന്, EQT മോഡലിന്റെ ടീസറുമായി മെർസിഡീസ്

എന്നാൽ EQT ഒരു ഇവി വാങ്ങുന്ന പ്രേക്ഷകരെ ലക്ഷ്യമാക്കാം. അടുത്ത വർഷം ആദ്യം T-ക്ലാസ് സമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഈ വർഷാവസാനത്തോടെ ഇതിന്റെ പ്രൊഡക്ഷൻ പതിപ്പ് പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Most Read Articles

Malayalam
English summary
Mercedes Benz Teased The New EQT Electric Family Van. Read in Malayalam
Story first published: Wednesday, April 21, 2021, 13:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X