2021 AMG A45 S അവതരിപ്പിച്ച് Mercedes; വില്‍പ്പന നവംബര്‍ 19 മുതല്‍

പെര്‍ഫോമന്‍സ് ഹാച്ച്ബാക്കായ AMG A45 S രാജ്യത്ത് അവതരിപ്പിച്ച് നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്. കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള ഏറ്റവും ശക്തമായ ഹാച്ച്ബാക്ക് എന്ന ഖ്യാതിയോടെയാണ് മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്.

2021 AMG A45 S അവതരിപ്പിച്ച് Mercedes; വില്‍പ്പന നവംബര്‍ 19 മുതല്‍

ഇത് ഒരു കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റായാണ് (CBU) ഇന്ത്യയില്‍ എത്തുന്നതെന്നും മെര്‍സിഡീസ് വ്യക്തമാക്കിയിട്ടുണ്ട്. A-ക്ലാസ് ലിമോസിന്‍, GLA, AMG A35 4മാറ്റിക്, AMG GLA 35 4മാറ്റിക് എന്നിവയുള്ള ഇന്ത്യയിലെ A-ക്ലാസ് ശ്രേണിയില്‍ ചേരുന്ന ഏറ്റവും പുതിയ അംഗമാണ് പുതിയ AMG A45 S.

2021 AMG A45 S അവതരിപ്പിച്ച് Mercedes; വില്‍പ്പന നവംബര്‍ 19 മുതല്‍

മെര്‍സിഡീസ് ഇന്ത്യയ്ക്ക് ഇതിനകം തന്നെ ഇന്ത്യയില്‍ AMG കാറുകളുടെ ത്രില്ലിംഗ് ലൈനപ്പ് ഉണ്ട്, പുതിയ A45 S അത് വര്‍ധിപ്പിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. പുതിയ AMG A45 S-നെ വെളിപ്പെടുത്തിയെങ്കിലും 2021 നവംബര്‍ 19 മുതലാകും ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുക.

2021 AMG A45 S അവതരിപ്പിച്ച് Mercedes; വില്‍പ്പന നവംബര്‍ 19 മുതല്‍

വാഹനത്തിന്റെ ഡിസൈന്‍ സവിശേഷതകള്‍ പരിശോധിച്ചാല്‍, മുന്നില്‍ നിന്ന് ഷാര്‍പ്പായിട്ടുള്ള ഇരട്ട ലൈനുകള്‍, മിനുസമാര്‍ന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, വലിയ എയര്‍ ഡാമുകള്‍, ഒരു ഇന്റഗ്രേറ്റഡ് സ്പ്ലിറ്റര്‍ എന്നിവയും കാണാന്‍ സാധിക്കും.

2021 AMG A45 S അവതരിപ്പിച്ച് Mercedes; വില്‍പ്പന നവംബര്‍ 19 മുതല്‍

ലോ പ്രൊഫൈല്‍ ടയറുകളുള്ള വലിയ 19 ഇഞ്ച് അലോയ് വീലുകള്‍ സൈഡ് പ്രൊഫൈല്‍ വെളിപ്പെടുത്തുന്നു, പിന്നില്‍ നിങ്ങള്‍ക്ക് വളരെ വ്യക്തമായ റിയര്‍ ഡിഫ്യൂസറും ക്വാഡ് എക്സ്ഹോസ്റ്റ് സിസ്റ്റവും ലഭിക്കുന്നു, അത് കാറിന്റെ ആ സ്പോര്‍ട്ടി പെരുമാറ്റം വര്‍ധിപ്പിക്കുന്നു.

2021 AMG A45 S അവതരിപ്പിച്ച് Mercedes; വില്‍പ്പന നവംബര്‍ 19 മുതല്‍

പുറമേയുള്ള പോലെ തന്നെ ക്യാബിനും സ്പോര്‍ടിയും ആക്രമണോത്സുകവുമാണ്. മാത്രമല്ല ഇത് AMG ട്രീറ്റ്‌മെന്റിലൂടെ കടന്നുപോകുകയും ചെയ്യുന്നു. ബ്ലാക്ക് ആര്‍ട്ടിക്കോ മനുഷ്യനിര്‍മ്മിത തുകല്‍, ഡൈനാമിക്ക മൈക്രോ ഫൈബര്‍ എന്നിവയുടെ കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗും ട്രിം പാറ്റേണും സംയോജിപ്പിച്ച് വരുന്ന ബക്കറ്റ് ശൈലിയിലുള്ള സ്പോര്‍ട് സീറ്റുകളാണ് കാറിന് ലഭിക്കുന്നത്.

2021 AMG A45 S അവതരിപ്പിച്ച് Mercedes; വില്‍പ്പന നവംബര്‍ 19 മുതല്‍

AMG പെര്‍ഫോമന്‍സ് സ്റ്റിയറിംഗ് വീല്‍ നാപ്പാ ലെതര്‍/ഡിനാമിക മൈക്രോ ഫൈബര്‍, യെല്ലോ ടോപ്പ് സ്റ്റിച്ചിംഗ്, AMG സ്റ്റിയറിംഗ് വീല്‍ ബട്ടണുകള്‍, AMG ലോഗോ, കൂടാതെ ആംബിയന്‍സ് ലൈറ്റിംഗ് എന്നിവയും അകത്തളത്തിലെ സവിശേഷതകളാണ്. മെര്‍സിഡീസ്-ബെന്‍സ് ഇന്ത്യ അതിന്റെ ഡിസൈനോ പ്ലാറ്റ്ഫോമിന് കീഴില്‍ നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും വാഗ്ദാനം ചെയ്യും.

2021 AMG A45 S അവതരിപ്പിച്ച് Mercedes; വില്‍പ്പന നവംബര്‍ 19 മുതല്‍

ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റേഷനുമായി രണ്ട് വ്യത്യസ്ത സ്‌ക്രീനുകളുള്ള മെര്‍സിഡീസിന്റെ സിഗ്നേച്ചര്‍ സിംഗിള്‍ യൂണിറ്റ് ഡിസ്പ്ലേയും കാറിന് ലഭിക്കുന്നു.

2021 AMG A45 S അവതരിപ്പിച്ച് Mercedes; വില്‍പ്പന നവംബര്‍ 19 മുതല്‍

ആദ്യത്തേത് ഒരു ടച്ച്സ്‌ക്രീന്‍ യൂണിറ്റാണ്, കൂടാതെ MBUX ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും കാറിന് ലഭിക്കുന്നു. ഇത് സെന്റര്‍ കണ്‍സോളിലെ ട്രാക്ക്പാഡ്, ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, സ്റ്റിയറിംഗ് നിയന്ത്രണങ്ങള്‍ അല്ലെങ്കില്‍ 'ഹേ മെര്‍സിഡീസ്' എന്ന് പറഞ്ഞ് വോയ്സ് കമാന്‍ഡ് ഉപയോഗിച്ച് നിയന്ത്രിക്കാനാകും.

2021 AMG A45 S അവതരിപ്പിച്ച് Mercedes; വില്‍പ്പന നവംബര്‍ 19 മുതല്‍

പ്രീമിയം ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റവും കാറിനുണ്ട്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി ഉപഭോക്താവിന് മൂന്ന് AMG ഡിസ്‌പ്ലേ ശൈലികളായ 'ക്ലാസിക്', 'സ്‌പോര്‍ട്ട്', 'സൂപ്പര്‍സ്‌പോര്‍ട്ട്' എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കാം.

2021 AMG A45 S അവതരിപ്പിച്ച് Mercedes; വില്‍പ്പന നവംബര്‍ 19 മുതല്‍

കംഫര്‍ട്ട്, സ്പോര്‍ട്ട്, സ്പോര്‍ട്ട്+, സ്ലിപ്പറി, ഇന്‍ഡിവിജ്വല്‍, റേസ് എന്നിങ്ങനെ ആറ് ഡ്രൈവിംഗ് മോഡുകളും A45 S-ല്‍ ഉണ്ട്. ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ബ്ലൈന്‍ഡ്-സ്പോട്ട് അസിസ്റ്റ്, ആക്റ്റീവ് ലെയ്ന്‍ കീപ്പ് അസിസ്റ്റ് എന്നിവയും കാറിന് ലഭിക്കുന്ന സവിശേഷതകളില്‍ ചിലതെന്ന് വേണം പറയാന്‍.

ഇനി എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, തുടക്കത്തില്‍ പറഞ്ഞതുപോലെ ഇതുതന്നെയാണ് കാറിന്റെ പ്രധാന ഹൈലൈറ്റ്. ഹോട്ട് ഹാച്ചില്‍ 2.0 ലിറ്റര്‍ എഞ്ചിനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും ശക്തമായ ടര്‍ബോചാര്‍ജ്ഡ് ഫോര്‍ സിലിണ്ടര്‍ മോട്ടോറാണെന്നും ഇത് സീരീസ് ഉല്‍പ്പാദനത്തിനായി നിര്‍മ്മിച്ചതാണെന്നും കമ്പനി വെളിപ്പെടുത്തി.

2021 AMG A45 S അവതരിപ്പിച്ച് Mercedes; വില്‍പ്പന നവംബര്‍ 19 മുതല്‍

ഈ യൂണിറ്റ് 416 bhp കരുത്തും 500 Nm പീക്ക് ടോര്‍ക്ക് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. സാധാരണ A45 നെ അപേക്ഷിച്ച് 30 bhp കൂടുതലാണിതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. A35 സെഡാന്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ 114 bhp കൂടുതലാണ്.

2021 AMG A45 S അവതരിപ്പിച്ച് Mercedes; വില്‍പ്പന നവംബര്‍ 19 മുതല്‍

4മാറ്റിക് ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റം വഴി നാല് വീലുകള്‍ക്കും പവര്‍ നല്‍കുന്ന 8-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷനുമായി മോട്ടോര്‍ ജോടിയാക്കിയിരിക്കുന്നത്. വെറും 3.9 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ AMG A45 S-ന് കഴിയുമെന്നും മെര്‍സിഡീസ് വ്യക്തമാക്കി. 270 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

Most Read Articles

Malayalam
English summary
Mercedes benz unveiled 2021 amg a45 s in india read to find more details here
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X