പുത്തൻ C-ക്ലാസ് L ലോംഗ് വീൽബേസ് മോഡൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്

മെർസിഡീസ് ബെൻസ് 2021 -ലെ ഷാങ്ഹായ് ഓട്ടോ ഷോ നിരവധി മോഡലുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരമായി ഉപയോഗിച്ചു. പുതിയ C-ക്ലാസ് L എന്ന മോഡലും നിർമ്മാതാക്കൾ ഇതിനോടൊപ്പം അവതരിപ്പിച്ചു.

പുത്തൻ C-ക്ലാസ് L ലോംഗ് വീൽബേസ് മോഡൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്

C-ക്ലാസ് സെഡാന്റെ ലോംഗ് വീൽബേസ് ആകർഷകമായ രൂപത്തിൽ മാത്രമല്ല, മെയ്ബാക്ക് നാമകരണത്തോടുകൂടിയ ഒരു പുതിയ മോഡലായി വരുന്നു. പുതുതലമുറ C-ക്ലാസ് സെഡാനെ അടിസ്ഥാനമാക്കിയാണ് മെർസിഡീസ് ബെൻസ് C-ക്ലാസ് L ഒരുക്കിയിരിക്കുന്നത്.

പുത്തൻ C-ക്ലാസ് L ലോംഗ് വീൽബേസ് മോഡൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്

ജർമ്മൻ ആഢംബര കാർ നിർമ്മാതാക്കളുടെ ഏറ്റവും പുതിയ ഡിസൈൻ തത്ത്വചിന്ത പിന്തുടരുന്ന സ്ലീക്ക് ഹെഡ്‌ലാമ്പുകൾ കൊണ്ട് തികച്ചും പുതിയതും ക്ലാസിക് രൂപത്തിലുള്ളതുമായ ഫ്രണ്ട് ഗ്രില്ല് ഡിസൈനാണ് ഇതിൽ വരുന്നത്.

പുത്തൻ C-ക്ലാസ് L ലോംഗ് വീൽബേസ് മോഡൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്

പേര് സൂചിപ്പിക്കുന്നത് പോലെ, പുതിയ മെർസിഡീസ് ബെൻസ് C-ക്ലാസ് L പിൻ യാത്രക്കാർക്ക് അധിക ലെഗ് റൂം നൽകുന്നു. കൂടാതെ, കാറിന്റെ പുറകുവശത്ത് പ്ലഷർ ഹെഡ് കൺട്രോളുകൾ, കൂടുതൽ വിശാലമായ സ്റ്റോറേജ് കമ്പാർട്ടുമെന്റുള്ള വലിയ ആംസ്ട്രെസ്റ്റ്, യുഎസ്ബി പോർട്ടുകൾ, കപ്പ് ഹോൾഡറുകൾ എന്നിവയുൾപ്പെടെയുള്ള സൗകര്യവും ഇത് വർധിപ്പിക്കുന്നു.

പുത്തൻ C-ക്ലാസ് L ലോംഗ് വീൽബേസ് മോഡൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്

പുതിയ കംഫർട്ട് സസ്‌പെൻഷൻ മെർസിഡീസ് ബെൻസ് C-ക്ലാസ് L -ന് സുഗമവും സൗകര്യപ്രദവുമായ സവാരി വാഗ്ദാനം ചെയ്യുന്നു.

പുത്തൻ C-ക്ലാസ് L ലോംഗ് വീൽബേസ് മോഡൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്

എന്നിരുന്നാലും, സൗണ്ട് പ്രൂഫിംഗ്, കംഫർട്ട് സസ്പെൻഷൻ സവിശേഷതകൾ ചൈനീസ് മാർക്കറ്റ്-സ്പെക്ക് മോഡലിൽ മാത്രമേ ലഭ്യമാകൂ എന്ന് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു.

പുത്തൻ C-ക്ലാസ് L ലോംഗ് വീൽബേസ് മോഡൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്

C-ക്ലാസ് L -ന്റെ അളവുകൾ മെർസിഡീസ് ബെൻസ് വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ചൈനീസ് മാധ്യമങ്ങൾ ഇതിന് 4,882 mm നീളവും 1,820 mm വീതിയും 1,461 mm ഉയരവും അളക്കുന്നുവെന്ന് അവകാശപ്പെടുന്നു.

പുത്തൻ C-ക്ലാസ് L ലോംഗ് വീൽബേസ് മോഡൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്

ചൈനയിൽ മാത്രമായി കാർ നിർമ്മിച്ച് വിൽക്കും. C200 L, C260 L എന്നിങ്ങനെ രണ്ട് ട്രിം ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. C200 L -ന്റെ 1.5 ലിറ്റർ എഞ്ചിൻ 168 bhp കരുത്ത് ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുത്തൻ C-ക്ലാസ് L ലോംഗ് വീൽബേസ് മോഡൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്

മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 201 bhp 1.5 ലിറ്റർ എഞ്ചിൻ അല്ലെങ്കിൽ 201 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ മോട്ടോർ C260 L -ന് ലഭിക്കും.

പുത്തൻ C-ക്ലാസ് L ലോംഗ് വീൽബേസ് മോഡൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്

ഇരു C-ക്ലാസ് L വേരിയന്റുകളിലും ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭിക്കും, അതേസമയം 4-മാറ്റിക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ടോപ്പ്-സ്പെക്ക് മോഡലുകളിൽ ലഭ്യമാകും.

Most Read Articles

Malayalam
English summary
Mercedes Benz Unveiled New C-Class L At Shanghai Auto Show. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X