സുരക്ഷക്കാണ് പ്രാധാന്യം, S-ക്ലാസിന്റെ പുതിയ S680 ഗാർഡ് പുറത്തിറക്കി മെർസിഡീസ് ബെൻസ്

S-ക്ലാസിന്റെ പുതിയ S680 ഗാർഡ് പുറത്തിറക്കി ജർമൻ ആഢംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ്. വിഐപികളെ മാത്രം ലക്ഷ്യമാക്കി വിപണിയിൽ എത്തിച്ചിരിക്കുന്ന മോഡലാണിത്.

സുരക്ഷക്കാണ് പ്രാധാന്യം, S-ക്ലാസിന്റെ പുതിയ S680 ഗാർഡ് പുറത്തിറക്കി മെർസിഡീസ് ബെൻസ്

അതായത് സ്റ്റാൻഡേർഡ് കാറിനേക്കാൾ കൂടുതൽ സുരക്ഷിതമായ പതിപ്പായാണ് പുതിയ വേരിയന്റിനെ പരിചയപ്പെടുത്തിയിരിക്കുന്നതെന്ന് സാരം. വിഐപികളുടെ സംരക്ഷണം ഉറപ്പുനൽകാനായി പലവിധ സന്നാഹങ്ങളാണ് വാഹനത്തിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.

സുരക്ഷക്കാണ് പ്രാധാന്യം, S-ക്ലാസിന്റെ പുതിയ S680 ഗാർഡ് പുറത്തിറക്കി മെർസിഡീസ് ബെൻസ്

സിവിലിയൻ വാഹനത്തിന് ഏറ്റവും ഉയർന്ന ബാലിസ്റ്റിക് പരിരക്ഷയുടെ VPAM VR10 സർട്ടിഫിക്കേഷൻ ഉണ്ടെന്നാണ് മെർസിഡീസ് ബെൻസ് അവകാശപ്പെടുന്നത്. അടിസ്ഥാനപരമായി സെഡാൻ സ്ഫോടനങ്ങളും ചെറിയ ആയുധങ്ങളിൽ നിന്നുണ്ടാകുന്ന തീയിൽ നിന്നും പരിരക്ഷ നൽകും.

സുരക്ഷക്കാണ് പ്രാധാന്യം, S-ക്ലാസിന്റെ പുതിയ S680 ഗാർഡ് പുറത്തിറക്കി മെർസിഡീസ് ബെൻസ്

റൺ-ഫ്ലാറ്റ് ടയറുകൾ, മൾട്ടി-ലെയർ ഗ്ലാസ്, പോളികാർബണേറ്റ് വിൻഡോകൾ എന്നിവയാണ് പുതിയ S-ക്ലാസ് S680 ഗാർഡിലെ മറ്റ് കവചിത സവിശേഷതകൾ. അടിയന്തിര ഓക്സിജൻ ടാങ്കും അഗ്നിശമന ഉപകരണവും മാറ്റിനിർത്തിയാൽ S-ക്ലാസ് ഗാർഡിന്റെ ക്യാബിൻ സ്റ്റാൻഡേർഡ് മോഡലിന് സമാനമാണ്.

സുരക്ഷക്കാണ് പ്രാധാന്യം, S-ക്ലാസിന്റെ പുതിയ S680 ഗാർഡ് പുറത്തിറക്കി മെർസിഡീസ് ബെൻസ്

12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, 12.8 ഇഞ്ച് എംബിഎക്സ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, അതുപോലെ പ്രീമിയം ലെതർ, വുഡ് ഫിനിഷുകൾ എന്നിവയെല്ലാം സാധാരണ S-ക്ലാസിൽ നിന്ന് അതേപടി കമ്പനി മുന്നോട്ടു കൊണ്ടുപോകുന്നു.

സുരക്ഷക്കാണ് പ്രാധാന്യം, S-ക്ലാസിന്റെ പുതിയ S680 ഗാർഡ് പുറത്തിറക്കി മെർസിഡീസ് ബെൻസ്

ഇത് നാലോ അഞ്ചോ സീറ്റർ കോൺഫിഗറേഷനുകളിലും ലഭ്യമാക്കും. 6 ലിറ്റർ V12 പെട്രോൾ എഞ്ചിനാണ് S-ക്ലാസ് S680 ഗാർഡ് പതിപ്പിന് തുടിപ്പേകുന്നത്. ഇത് പരമാവധി 604 bhp കരുത്തിൽ 830 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

സുരക്ഷക്കാണ് പ്രാധാന്യം, S-ക്ലാസിന്റെ പുതിയ S680 ഗാർഡ് പുറത്തിറക്കി മെർസിഡീസ് ബെൻസ്

ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഫോർ വീൽ ഡ്രൈവാണ് ഈ ആഢംബര സെഡാൻ. മെർസിഡീസ് ബെൻസ് അടുത്തിടെയാണ് 2.17 കോടി രൂപയുടെ എക്സ്ഷോറൂം വിലയിൽ പുതുതലമുറ S-ക്ലാസിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്.

സുരക്ഷക്കാണ് പ്രാധാന്യം, S-ക്ലാസിന്റെ പുതിയ S680 ഗാർഡ് പുറത്തിറക്കി മെർസിഡീസ് ബെൻസ്

എന്നാൽ പുതിയ S680 ഗാർഡ് വേരിയന്റ് ഇന്ത്യയിൽ എത്തുമോ എന്നകാര്യം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിപണിയിൽ എത്തിയാലും ഇത് രാജ്യത്തെ ഉയർന്ന ഉദ്യോഗസ്ഥർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് സാധ്യത.

സുരക്ഷക്കാണ് പ്രാധാന്യം, S-ക്ലാസിന്റെ പുതിയ S680 ഗാർഡ് പുറത്തിറക്കി മെർസിഡീസ് ബെൻസ്

S-ക്ലാസ് ആഢംബര സെഡാൻ ഔഡി A8L, ബിഎംഡബ്ല്യു 7 സീരീസ് എന്നിവയ്‌ക്കെതിരെയാണ് ഇന്ത്യയിൽ മാറ്റുരയ്ക്കുന്നത്. രാജ്യത്ത് ഒരേയൊരു വേരിയന്റിൽ രണ്ട് എഞ്ചിൻ ഓഫ്ഷനുകളുമായിട്ടാണ് ആഢംബര മോഡൽ എത്തുന്നത്.

Most Read Articles

Malayalam
English summary
Mercedes-Benz Unveiled The S-Class S680 Guard Luxury Sedan. Read in Malayalam
Story first published: Friday, July 30, 2021, 13:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X