ഫ്ലാഗ്ഷിപ്പ് ഓൾ-ഇലക്ട്രിക് EQS സെഡാൻ ഏപ്രിൽ 15-ന് അവതരിപ്പിക്കാൻ തയാറെടുത്ത് മെർസിഡീസ്

ഇലക്‌ട്രിക് വാഹന രംഗത്ത് വിപ്ലവം സൃഷ്‌ടിക്കാൻ തയാറെടുക്കുകയാണ് ജർമൻ ആഢംബര കാർ നിർമാതാക്കളായ മെർസിഡീസ് ബെൻസ്. ടെസ്‌ല മോഡൽ എസ്, ഔഡി ഇ-ട്രോൺ ജിടി എന്നിവയുമായി മാറ്റുരയ്ക്കാൻ പുതിയ ഓൾ-ഇലക്ട്രിക് EQS ഫ്ലാഗ്ഷിപ്പ് ഇവിയുമായി ബ്രാൻഡ് ഉടനെത്തും.

ഫ്ലാഗ്ഷിപ്പ് ഓൾ-ഇലക്ട്രിക് EQS സെഡാൻ ഏപ്രിൽ 15-ന് അവതരിപ്പിക്കാൻ തയാറെടുത്ത് മെർസിഡീസ്

മെർ‌സിഡീസ് ബെൻസ് ഏപ്രിൽ 15-ന് EQS ആഗോളതലത്തിൽ അവതരിപ്പിക്കുമെന്നാണ് സ്ഥിരീകരണം. അരങ്ങേറ്റം കുറിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് കാറിനെ കുറിച്ചുള്ള ചില വിശദാംശങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.

ഫ്ലാഗ്ഷിപ്പ് ഓൾ-ഇലക്ട്രിക് EQS സെഡാൻ ഏപ്രിൽ 15-ന് അവതരിപ്പിക്കാൻ തയാറെടുത്ത് മെർസിഡീസ്

സ്റ്റട്ട്ഗാർട്ടിലെ മെർസിഡീസിന്റെ ഹെഡെൽഫിംഗെൻ പ്ലാന്റിൽ നിർമിച്ച 108 കിലോവാട്ട് ബാറ്ററി പായ്ക്കാണ് EQS ഇവിക്ക് തുടിപ്പേകുന്നത്. ഇത് 700 കിലോമീറ്ററിലധികം WLTP ക്ലെയിം ചെയ്ത ശ്രേണി ലക്ഷ്യമിടുന്നതായാണ് ബ്രാൻഡ് പറയുന്നത്.

MOST READ: ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത് കടുപ്പമേറും; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

ഫ്ലാഗ്ഷിപ്പ് ഓൾ-ഇലക്ട്രിക് EQS സെഡാൻ ഏപ്രിൽ 15-ന് അവതരിപ്പിക്കാൻ തയാറെടുത്ത് മെർസിഡീസ്

ബാറ്ററി പായ്ക്ക് അതിവേഗ ചാർജിംഗിനെ പിന്തുണയ്‌ക്കും. വേഗതയേറിയ ചാർജർ ഉപയോഗിച്ച് 15 മിനിറ്റ് നേരത്തേക്ക് ചാർജ് ചെയ്‌താൽ 250 കിലോമീറ്റർ വരെ ശ്രേണി ഫ്ലാഗ്ഷിപ്പ് മോഡലിന് നൽകാനാകും.

ഫ്ലാഗ്ഷിപ്പ് ഓൾ-ഇലക്ട്രിക് EQS സെഡാൻ ഏപ്രിൽ 15-ന് അവതരിപ്പിക്കാൻ തയാറെടുത്ത് മെർസിഡീസ്

മെർസിഡീസ് EQS പവർട്രെയിൻ സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അത് അടിസ്ഥാനമാക്കിയുള്ള ഇവിഎ പ്ലാറ്റ്ഫോം 680 bhp കരുത്ത് നൽകാൻ പ്രാപ്‌തമായിരിക്കുമെന്നാണ് സൂചന.

MOST READ: ബിഎസ് VI യുഗത്തിൽ ഓയിൽ ബർണറുകൾക്ക് ഡിമാൻഡ് ഉണ്ടാവില്ലേ! പെട്രോൾ ഡീസൽ കാർ വിൽപ്പന നോക്കാം

ഫ്ലാഗ്ഷിപ്പ് ഓൾ-ഇലക്ട്രിക് EQS സെഡാൻ ഏപ്രിൽ 15-ന് അവതരിപ്പിക്കാൻ തയാറെടുത്ത് മെർസിഡീസ്

മെർസിഡീസിൽ നിന്നുള്ള അതിശയകരമായ ഹൈപ്പർസ്ക്രീൻ EQS അവതരിപ്പിക്കും. ഡാഷ്‌ബോർഡ് വീതിയിലുടനീളം നീണ്ടുനിൽക്കുന്ന 56 ഇഞ്ച് വളഞ്ഞ ഡിസ്‌പ്ലേയാണ് ഇലക്‌ട്രിക് കാറിന്റെ മറ്റൊരു പ്രധാന ആകർഷണം.

ഫ്ലാഗ്ഷിപ്പ് ഓൾ-ഇലക്ട്രിക് EQS സെഡാൻ ഏപ്രിൽ 15-ന് അവതരിപ്പിക്കാൻ തയാറെടുത്ത് മെർസിഡീസ്

കോ-ഡ്രൈവറിനായി ഒരു പ്രത്യേക സ്ക്രീൻ ഉണ്ടെന്നതും ശ്രദ്ധേയമാണ്. അത് രാജ്യത്തിന്റെ നിയന്ത്രണങ്ങൾ അനുസരിച്ച് ലഭ്യമാകും. മെർസിഡീസ് ബെൻസിൽ നിന്നുള്ള ആദ്യത്തെ ഗ്രൗണ്ട്-അപ്പ് EQ ബാഡ്ജ് കാറാണ് EQS. ഇത് ബ്രാൻഡിന്റെ മുൻനിര സെഡാൻ ആയിരിക്കും.

MOST READ: മാഗ്നൈറ്റിനും കൈഗറിനും വെല്ലുവിളി; ടാറ്റയുടെ മൈക്രോ എസ്‌യുവി മെയ് മാസം വിപണിയിലേക്ക്?

ഫ്ലാഗ്ഷിപ്പ് ഓൾ-ഇലക്ട്രിക് EQS സെഡാൻ ഏപ്രിൽ 15-ന് അവതരിപ്പിക്കാൻ തയാറെടുത്ത് മെർസിഡീസ്

മെർസിഡീസ് ബെൻസ് ഇതിനകം തന്നെ EQA, EQC, EQV എന്നിങ്ങനെ നിരവധി EQ-ബാഡ്ജ് കാറുകൾ പരിചയപ്പെടുത്തിയിട്ടുണ്ട്. ഈ ഇലക്ട്രിക് മോഡലുതളെല്ലാം GLA, GLC, V-ക്ലാസ് എന്നിവയുടെ ഇലക്ട്രിക് പതിപ്പുകളാണ് എന്നത് കൗതുകമുണർത്തിയേക്കാം.

ഫ്ലാഗ്ഷിപ്പ് ഓൾ-ഇലക്ട്രിക് EQS സെഡാൻ ഏപ്രിൽ 15-ന് അവതരിപ്പിക്കാൻ തയാറെടുത്ത് മെർസിഡീസ്

മെർസിഡീസ് ഓൾ-ഇലക്ട്രിക് EQS ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന് ഇനിയും വ്യക്തമല്ല. രാജ്യത്തെ നിലവിലെ ചാർജിംഗ് സൗകര്യങ്ങൾ മെച്ചപ്പെട്ടാൽ തീർച്ചയായും ജർമൻ ബ്രാൻഡ് വാഹനത്തെ ആഭ്യന്തര വിപണിയിലും അവതരിപ്പിക്കും.

ഫ്ലാഗ്ഷിപ്പ് ഓൾ-ഇലക്ട്രിക് EQS സെഡാൻ ഏപ്രിൽ 15-ന് അവതരിപ്പിക്കാൻ തയാറെടുത്ത് മെർസിഡീസ്

2025 ഓടെ EQB എസ്‌യുവി, EQE സെഡാൻ, EQS സെഡാൻ എന്നിവയുൾപ്പെടെ 10 ഇലക്ട്രിക് ആഢംബര വാഹനങ്ങൾ ആഗോളതലത്തിൽ വിപണിയിലെത്തിക്കാനാണ് മെർസിഡീസ് ബെൻസ് പദ്ധതിയിടുന്നത്.

Most Read Articles

Malayalam
English summary
Mercedes-Benz Will Unveil Flagship Electric Sedan On 2021 April 15. Read in Malayalam
Story first published: Friday, March 26, 2021, 14:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X