EQA-യുടെ ടീസര്‍ ചിത്രവുമായി മെര്‍സിഡീസ്; അവതരണം ഉടന്‍

ഇലക്ട്രിക് വാഹന നിര വിപുലീകരിക്കാനൊരുങ്ങി നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്. നിലവില്‍ EQC എന്നൊരു മോഡല്‍ മാത്രമാണ് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

EQA-യുടെ ടീസര്‍ ചിത്രവുമായി മെര്‍സിഡീസ്; അവതരണം ഉടന്‍

EQA എന്നൊരു പുതിയ മോഡലിനെ അവതരിപ്പിച്ച് നിര വിപുലീകരിക്കാനൊരുങ്ങുകയാണ് കമ്പനി. ജനുവരി 20-ന് വാഹനത്തെ ആഗോള തലത്തില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

EQA-യുടെ ടീസര്‍ ചിത്രവുമായി മെര്‍സിഡീസ്; അവതരണം ഉടന്‍

ഇതിന്റെ മുന്നോടിയായി ഇപ്പോള്‍ വാഹനത്തിന്റെ ടീസര്‍ ചിത്രം മെര്‍സിഡീസ് ബെന്‍സ് പങ്കുവെച്ചു. യൂറോപ്യന്‍ ഉപയോക്താക്കള്‍ക്ക് മാര്‍ച്ച് മാസത്തോടെ EQA ലഭ്യമാക്കും.

MOST READ: സ്‌ക്രാപ് നയം ഉടന്‍ നടപ്പാക്കും; വാഹന വ്യവസായത്തിന് ശക്തി പകരുക ലക്ഷ്യം

EQA-യുടെ ടീസര്‍ ചിത്രവുമായി മെര്‍സിഡീസ്; അവതരണം ഉടന്‍

പുതിയ EQA-യുടെ പ്രോട്ടോടൈപ്പ് മോഡല്‍ നേരത്തെ പൊതു റോഡുകളില്‍ കണ്ടെത്തിയിട്ടുണ്ട്, ഇത് സാധാരണ GLA-ക്ലാസുമായുള്ള സാമ്യം സൂചിപ്പിക്കുന്നു, സീല്‍ ചെയ്ത ഗ്രില്‍ ഉള്‍പ്പെടെയുള്ള വ്യക്തമായ ഇവി ഐഡന്റിഫയറുകളും എക്സ്ഹോസ്റ്റ് സജ്ജീകരണവുമില്ല.

EQA-യുടെ ടീസര്‍ ചിത്രവുമായി മെര്‍സിഡീസ്; അവതരണം ഉടന്‍

GLA-യെ അടിസ്ഥാനമാക്കിയാണ് EQA വരുന്നത്. ബാഹ്യ സ്‌റ്റൈലിംഗും ഇത് അവതരിപ്പിക്കും. അതേസയമയം കാറിനെ സംബന്ധിച്ചുള്ള ഔദ്യോഗിക സാങ്കേതിക വിശദാംശങ്ങളും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

MOST READ: ആവേശമുണര്‍ത്തി മാഗ്നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം നിരത്തിലെത്തിച്ചത് 100 യൂണിറ്റുകള്‍

EQA-യുടെ ടീസര്‍ ചിത്രവുമായി മെര്‍സിഡീസ്; അവതരണം ഉടന്‍

പൂര്‍ണ്ണ ചാര്‍ജില്‍ 400 കിലോമീറ്റര്‍ ശ്രേണിയും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 2019 ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് വാഹനത്തിന്റെ കണ്‍സെപ്റ്റ് പതിപ്പിനെ അവതരിപ്പിക്കുന്നത്.

EQA-യുടെ ടീസര്‍ ചിത്രവുമായി മെര്‍സിഡീസ്; അവതരണം ഉടന്‍

പുറമേയുള്ളതുപോലെ തന്നെ EQA -യുടെ അകത്തളവും GLA -ക്ക് സമാനമായിരിക്കാം. നിര്‍മ്മാതാക്കളുടെ MBUX UI -ല്‍ പ്രവര്‍ത്തിക്കുന്ന മെര്‍സിഡീസിന്റെ ട്രേഡ്മാര്‍ക്ക് ഇരട്ട സ്‌ക്രീന്‍ സജ്ജീകരണം ഇതില്‍ ഉള്‍പ്പെടുത്തിയേക്കും.

MOST READ: നിറംമങ്ങി ഫോർഡ് ഇന്ത്യ; ഡിസംബർ മാസത്തെ മോഡൽ തിരിച്ചുള്ള വിൽപ്പന ഇങ്ങനെ

EQA-യുടെ ടീസര്‍ ചിത്രവുമായി മെര്‍സിഡീസ്; അവതരണം ഉടന്‍

അതേസമയം വാഹനം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഈ മോഡലിനെയും കമ്പനി ഇന്ത്യയിലും വില്‍പ്പനയ്ക്ക് എത്തിച്ചേക്കും.

EQA-യുടെ ടീസര്‍ ചിത്രവുമായി മെര്‍സിഡീസ്; അവതരണം ഉടന്‍

നിലവില്‍ EQC എന്നൊരു മോഡലിനെ കമ്പനി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നു. ഇലക്ട്രിക് വാഹനത്തിന് ആവശ്യക്കാര്‍ ഏറെയെന്നാണ് കമ്പനി പറയുന്നു. EQC-യുടെ മുഴുവന്‍ പതിപ്പും വിറ്റതായി കമ്പനി അറിയിച്ചു.

MOST READ: ഡീസൽ മോഡലുകളിൽ നിന്ന് പിൻമാറാൻ ഹ്യുണ്ടായിയും; ലക്ഷ്യം ഇലക്ട്രിക് കാറുകൾ

EQA-യുടെ ടീസര്‍ ചിത്രവുമായി മെര്‍സിഡീസ്; അവതരണം ഉടന്‍

99.30 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ആദ്യ ഘട്ടത്തില്‍ മുംബൈ, പൂനെ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലായിരുന്നു വാഹനത്തിന്റെ വില്‍പ്പന. എന്നാല്‍ മറ്റ് നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കും ഇത് വാങ്ങാനും ഓണ്‍ലൈനില്‍ വാഹനം ബുക്ക് ചെയ്യാനും സാധിച്ചിരുന്നു.

EQA-യുടെ ടീസര്‍ ചിത്രവുമായി മെര്‍സിഡീസ്; അവതരണം ഉടന്‍

നിലവില്‍ പൂര്‍ണമായി വിറ്റഴിച്ചെങ്കിലും ആവശ്യക്കാര്‍ക്ക് ഇപ്പോഴും വാഹനം ബുക്ക് ചെയ്യാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഡെലിവറിക്കായി കാറുകളില്ല. ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഫെബ്രുവരി അല്ലെങ്കില്‍ മാര്‍ച്ച് മാസങ്ങളില്‍ ഡെലിവറികള്‍ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

Most Read Articles

Malayalam
English summary
Mercedes EQA Teased Ahead Of World Premiere. Read in Malayalam.
Story first published: Saturday, January 16, 2021, 17:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X