2022 മോഡൽ AMG GT 4-ഡോർ കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി മെർസിഡീസ്

പുതുക്കിയ 2022 മോഡൽ AMG GT 4-ഡോർ കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി ജർമൻ ആഢംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ്. ആറ് സിലിണ്ടർ GT43, GT53 എന്നിവ ഇപ്പോൾ ചെറിയ ഡിസൈൻ മാറ്റങ്ങൾ, പുതിയ വ്യക്തിഗത സവിശേഷതകൾ, പുതിയ ഓപ്ഷനുകൾ എന്നിവയുമായാണ് വിപണിയിൽ എത്തുന്നത്.

2022 മോഡൽ AMG GT 4-ഡോർ കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി മെർസിഡീസ്

AMG GT 4-ഡോർ കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റിൽ പരിഷ്ക്കരിച്ച ഡ്രൈവിംഗ് സഹായ സംവിധാനങ്ങളും MBUX മൾട്ടിമീഡിയ സിസ്റ്റം ഉൾപ്പെടെയുള്ള വൈഡ്‌സ്ക്രീൻ കോക്ക്പിറ്റും ഉൾപ്പെടുത്തിയാണ് ജർമൻ ബ്രാൻഡ് പുറത്തിയിരിക്കുന്നത്.

2022 മോഡൽ AMG GT 4-ഡോർ കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി മെർസിഡീസ്

വിശാലമായ വീലുകളുമായാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ വാഗ്ദാനം ചെയ്യുന്നത്. ഇവയിൽ 20 ഇഞ്ച് ലൈറ്റ്-അലോയ് വീലുകൾ അല്ലെങ്കിൽ 5-ട്വിൻ-സ്പോക്ക് രൂപകൽപ്പനയിൽ 21 ഇഞ്ച് ഫോർഗ്ഡ് വീലുകളാണ് ഉൾപ്പെടുന്നത്.

2022 മോഡൽ AMG GT 4-ഡോർ കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി മെർസിഡീസ്

6 സിലിണ്ടർ മോഡലുകൾക്കായി ഉപയോക്താക്കൾക്ക് റെഡ്-പെയിന്റ് ബ്രേക്ക് കോളിപ്പറുകളും ചേർക്കാം. കാഴ്ച്ചയിൽ പുതുമ നിലനിർത്തുന്നതിനായി പുതിയ കളർ ഓപ്ഷനുകൾ ആഢംബര പെർഫോമൻസ് കാറിൽ കൂട്ടിച്ചേർത്തതാണ് ഏറെ സ്വാഗതാർഹമായ ഒരു മാറ്റം.

2022 മോഡൽ AMG GT 4-ഡോർ കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി മെർസിഡീസ്

സ്റ്റാർലിംഗ് ബ്ലൂ മെറ്റാലിക്, സ്റ്റാർലിംഗ് ബ്ലൂ മാഗ്നോ, കാഷ്മീർ വൈറ്റ് മാഗ്നോ എന്നിവ ഉൾപ്പെടുന്ന മൂന്ന് പുതിയ ഓപ്ഷനുകളിലാകും മെർസിഡിസ്-AMG GT 4-ഡോർ കൂപ്പെ ഉപഭോക്താക്കൾക്ക് ഇനി തെരഞ്ഞെടുക്കാനാവുക.

2022 മോഡൽ AMG GT 4-ഡോർ കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി മെർസിഡീസ്

മുമ്പത്തെ GT 4-ഡോർ‌ മോഡലിലേതുപോലെ നാലുപേർ‌ക്ക് പകരം അഞ്ച് പേരെ ഉൾക്കൊള്ളാൻ‌ വാഹനം പ്രാപ്‌തമാണ് എന്നതാണ് 2022 AMG GT പതിപ്പിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന്‌.

നിശ്ചിത സെന്റർ കൺസോൾ മെർസിഡീസ് നീക്കം ചെയ്തതിനാൽ പുതിയ മോഡലിന് പിന്നിൽ ബെഞ്ച് സീറ്റുകളാണ് ഇടംപിടിച്ചിരിക്കുന്നത്.

2022 മോഡൽ AMG GT 4-ഡോർ കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി മെർസിഡീസ്

ലഗേജുകൾക്ക് കൂടുതൽ ഇടം നൽകുന്നതിന് ബെഞ്ച് സീറ്റുകൾ പൂർണമായും മടക്കാനാകും. യാച് ബ്ലൂ സ്കീം, ഡീപ് വൈറ്റ് എന്നിവയുൾപ്പെടെ പുതിയ ഇന്റീരിയർ കളർ ഓപ്ഷനുകളും ക്യാബിന് കമ്പനി സമ്മാനിച്ചിട്ടുണ്ട്.

2022 മോഡൽ AMG GT 4-ഡോർ കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി മെർസിഡീസ്

ഉടൻ തന്നെ ആദ്യത്തെ ഇ-പെർഫോമൻസ് ഹൈബ്രിഡുകൾ അവതരിപ്പിക്കുമെന്നും മെർസിഡീസ്-AMG സി‌ഇ‌ഒ ഫിലിപ്പ് ഷീമർ പറഞ്ഞു. ഇതുവഴി എഞ്ചിൻ വൈദ്യുതീകരണം മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2022 മോഡൽ AMG GT 4-ഡോർ കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി മെർസിഡീസ്

വികസിതമായ 2022 മെർസിഡീസ്-AMG GT43 4-ഡോറിന് അതേ 3.0 ലിറ്റർ ടർബോചാർജ്ഡ് ഇൻലൈൻ-ആറ് എഞ്ചിൻ തന്നെയാണ് തുടിപ്പേകുന്നത്. എന്നാൽ പവർ കണക്കുകൾ പരിഷ്ക്കരിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

2022 മോഡൽ AMG GT 4-ഡോർ കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി മെർസിഡീസ്

ഇപ്പോൾ ഈ എഞ്ചിൻ പരമാവധി 367 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. GT53 മോഡലിൽ 435 എഞ്ചിൻ കരുത്ത് 435 bhp ആയും മെച്ചപ്പെടുത്തി. എഞ്ചിൻ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് മെർസിഡീസ് ജോടിയാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Mercedes Introduced The All-New 2022 AMG GT53 4-Door Coupe With Some Major Changes. Read in Malayalam
Story first published: Tuesday, June 15, 2021, 12:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X