മുൻനിര EQS ആഢംബര ഇലക്ട്രിക് സെഡാൻ അവതരിപ്പിച്ച് മെർസിഡീസ്

സമ്പൂർണ്ണ-ഇലക്ട്രിക് EQS മോഡലുമായി ആഡംബര ഇലക്ട്രിക് വാഹന വിഭാഗത്തിന്റെ നേതൃത്ത്വം ഏറ്റെടുക്കാൻ മെർസിഡീസ് ബെൻസ് ഒരുങ്ങിയിരിക്കുകയാണ്. വാഹനത്തെ അതിന്റെ എല്ലാ മഹത്വത്തിലും ബ്രാൻഡ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

മുൻനിര EQS ആഢംബര ഇലക്ട്രിക് സെഡാൻ അവതരിപ്പിച്ച് മെർസിഡീസ്

ഉടൻ വിപണയിലെത്തുന്ന ഫ്യൂച്ചറിസ്റ്റ് EQS ഏകദേശം 478 മൈൽ/ 770 കിലോമീറ്റർ ശ്രേണി WLTP സാഹചര്യങ്ങളിൽ വാഗ്ദാനം ചെയ്യും. നിലവിൽ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന ഏതൊരു ഇലക്ട്രിക് വാഹനത്തിലും ഏറ്റവും ഉയർന്ന ശ്രേണി ഇതിൽ ഉണ്ടായിരിക്കും.

മുൻനിര EQS ആഢംബര ഇലക്ട്രിക് സെഡാൻ അവതരിപ്പിച്ച് മെർസിഡീസ്

മെർസിഡീസ് ബെൻസിന്റെ സമർപ്പിത EVA (ഇലക്ട്രിക് വെഹിക്കിൾ ആർക്കിടെക്ചർ) പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ആദ്യത്തെ വാഹനമാണ് EQS. ഇവി S-ക്ലാസ് സെഡാന് തുല്യമായ ഇലക്ട്രിക് ബദലായിരിക്കും എന്നാണ് ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കൾ വിശ്വസിക്കുന്നത്. ജർമനിയിലെ സിൻഡെൽ‌ഫിൻ‌ഗെനിൽ‌, ICE സഹോദരൻ‌ S-ക്ലാസിനൊപ്പം EQS നിർമ്മിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.

MOST READ: പോളോ കംഫർട്ട്‌ലൈൻ ടർബോ-പെട്രോൾ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

മുൻനിര EQS ആഢംബര ഇലക്ട്രിക് സെഡാൻ അവതരിപ്പിച്ച് മെർസിഡീസ്

പുതിയ EVA പ്ലാറ്റ്ഫോം വരാനിരിക്കുന്ന EQE, EQ എസ്‌യുവി, EQS എസ്‌യുവി എന്നിവയ്‌ക്കായി ഉപയോഗിക്കും, കൂടാതെ ഓരോ കോണിലും എയർ സസ്‌പെൻഷനും സ്റ്റാൻഡേർഡ് 4.5 ഡിഗ്രി റിയർ സ്റ്റിയറിംഗ് ആംഗിളുള്ള റിയർ-വീൽ സ്റ്റിയറിംഗ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്നു. 5,216 mm നീളവും 1,926 mm വീതിയും 1,512 mm ഉയരവും 3,210 mm വീൽബേസും EQS അളക്കുന്നു.

മുൻനിര EQS ആഢംബര ഇലക്ട്രിക് സെഡാൻ അവതരിപ്പിച്ച് മെർസിഡീസ്

വലിയ അളവുകൾ ഉണ്ടായിരുന്നിട്ടും, EQS -ന് 0.20 ഡ്രാഗ് കോഫിഫിഷ്യന്റ് മാത്രമാണുള്ളതെന്ന് മെർസിഡീസ് അവകാശപ്പെടുന്നു, അതായത് എയറോഡൈനാമിക് കാര്യക്ഷമതയിൽ ഇത് ഫെയ്‌സ്‌ലിഫ്റ്റഡ് ടെസ്‌ല മോഡൽ S -നേക്കാൾ ഒരു പടി മുകളിലാണ്. യഥാർത്ഥത്തിൽ, മെർസിഡീസ് EQS ഇപ്പോൾ ലോകമെമ്പാടും വിറ്റഴിക്കപ്പെടുന്ന ഏറ്റവും എയറോഡൈനാമിക് സീരീസ്-പ്രൊഡക്ഷൻ വാഹനമായി മാറി.

MOST READ: കോണ്ടനെന്റൽ GT സ്പീഡ് കൂപ്പെയ്ക്ക് പിന്നാലെ കൺവെർട്ടിബിൾ മോഡലും അവതരിപ്പിച്ച് ബെന്റ്ലി

മുൻനിര EQS ആഢംബര ഇലക്ട്രിക് സെഡാൻ അവതരിപ്പിച്ച് മെർസിഡീസ്

കമ്പനിയുടെ മുൻ‌നിര MBUX ഹൈപ്പർ‌സ്ക്രീൻ ഉൾക്കൊള്ളുന്ന ആദ്യത്തെ മെർസിഡീസ് ബെൻസ് കാറാണ് പൂർണ്ണ വലുപ്പത്തിലുള്ള സെഡാൻ, മൂന്ന് വ്യക്തിഗത ഇൻഫർമോഷൻ ഡിസ്പ്ലേകൾ ഉൾക്കൊള്ളുന്ന ഒരു വലിയ ഗ്ലാസ് ഡാഷ്‌ബോർഡ്, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സെൻട്രൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കൂടാതെ ഒരു ഓക്സിലറി പാസഞ്ചർ സൈഡ് ടച്ച്‌സ്‌ക്രീൻ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.

മുൻനിര EQS ആഢംബര ഇലക്ട്രിക് സെഡാൻ അവതരിപ്പിച്ച് മെർസിഡീസ്

2022 മെർസിഡീസ് EQS രണ്ട് ട്രിമ്മുകളിൽ ലഭ്യമാണ്, ഇവ രണ്ടും 108.7 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് വാഗ്ദാനം ചെയ്യുന്നത്. എൻ‌ട്രി ലെവൽ EQS 450+ ൽ 329 bhp കരുത്തും 550 Nm torque ഉം പുറപ്പെടുവിക്കുന്ന റിയർ ആക്‌സിലിൽ ഒരൊറ്റ ഇലക്ട്രിക് മോട്ടോർ അവതരിപ്പിക്കും.

MOST READ: ഹെക്ടറിൽ ക്ലൈമറ്റ് കൺട്രോൾ ഇനി ആപ്പിൾ വാച്ചിലൂടെ നിയന്ത്രിക്കാം; പുത്തൻ അപ്പ്ഡേറ്റുമായി എംജി

മുൻനിര EQS ആഢംബര ഇലക്ട്രിക് സെഡാൻ അവതരിപ്പിച്ച് മെർസിഡീസ്

മറുവശത്ത് EQS 580 4-മാറ്റിക് ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനുമായി വാഗ്ദാനം ചെയ്യും, ഇതിനൊരു അധിക ഫ്രണ്ട് ഇലക്ട്രിക് മോട്ടോർ ലഭിക്കും.

മുൻനിര EQS ആഢംബര ഇലക്ട്രിക് സെഡാൻ അവതരിപ്പിച്ച് മെർസിഡീസ്

EQS 580 516 bhp കരുത്തും, 828 Nm torque ഉം ഉൽ‌പാദിപ്പിക്കുന്നു, ഇത് അളവുകളും ഭാരവും ഉണ്ടായിരുന്നിട്ടും വെറും 4.1 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സഹായിക്കുന്നു.

MOST READ: 520 കിലോമീറ്റർ ശ്രേണി, Q4 ഇ-ട്രോൺ, Q4 സ്‌പോർട്ബാക്ക് ഇ-ട്രോൺ എസ്‌യുവികൾ അവതരിപ്പിച്ച് ഔഡി

മുൻനിര EQS ആഢംബര ഇലക്ട്രിക് സെഡാൻ അവതരിപ്പിച്ച് മെർസിഡീസ്

110 കിലോവാട്ട് DC ഫാസ്റ്റ് ചാർജറിന്റെ സഹായത്തോടെ EQS -ന് വെറും 35 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ റീചാർജ് ചെയ്യാൻ കഴിയും, അതേസമയം 240 വോൾട്ട് ഗാർഹിക വോൾ ബോക്സിലൂടെ 10 ശതമാനത്തിൽ നിന്ന് ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ 12 മണിക്കൂർ എടുക്കും.

Most Read Articles

Malayalam
English summary
Mercedes Unveiled All New EQS Luxury Electric Sedan. Read in Malayalam.
Story first published: Friday, April 16, 2021, 12:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X