MG Astor എസ്‌യുവിക്കായുള്ള ബുക്കിംഗ് 21-ന് ആരംഭിക്കും, ഡെലിവറി നവംബർ-ഡിസംബർ മാസത്തോടെ

അതിനൂതന സാങ്കേതികവിദ്യകളും ഫീച്ചർ മേളവുമായി ഇന്ത്യയിൽ എത്തിയ ആസ്റ്റർ എസ്‌യുവിക്കായുള്ള പ്രീ-ബുക്കിംഗ് ഒക്‌ടോബർ 21-ന് ആരംഭിക്കുമെന്ന് അറിയിച്ച് എംജി മോട്ടോർസ്. മിഡ്-സൈസ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഓൺലൈനായോ അടുത്തുള്ള എംജി ഡീലർഷിപ്പിലൂടെയോ ബുക്ക് ചെയ്യാം.

MG Astor എസ്‌യുവിക്കായുള്ള ബുക്കിംഗ് 21-ന് ആരംഭിക്കും, ഡെലിവറി നവംബർ-ഡിസംബർ മാസത്തോടെ

ആസ്റ്ററിന്റെ ആമുഖ വില 9.78 ലക്ഷം മുതൽ 16.78 ലക്ഷം രൂപ വരെയാണെന്നും എംജി വ്യക്തമാക്കിയിട്ടുണ്ട്. എസ്‌യുവിയുടെ ആദ്യ ബാച്ചിനായുള്ള ഡെലിവറികൾ നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുമെന്ന് അവതരണ വേളയിൽ കമ്പനി പറഞ്ഞിട്ടുണ്ട്.

MG Astor എസ്‌യുവിക്കായുള്ള ബുക്കിംഗ് 21-ന് ആരംഭിക്കും, ഡെലിവറി നവംബർ-ഡിസംബർ മാസത്തോടെ

ആഗോള തലത്തിൽ നേരിടുന്ന സെമി കണ്ടക്‌ടർ ചിപ്പ് ക്ഷാമത്തിനാൽ ആദ്യഘട്ടത്തിൽ ആസ്റ്ററിന്റെ 5,000 യൂണിറ്റുകൾ മാത്രമായിരിക്കും ഡെലിവറി ചെയ്യുക. സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് എംജി ആസ്റ്റർ വിപണിയിൽ എത്തുന്നത്.

MG Astor എസ്‌യുവിക്കായുള്ള ബുക്കിംഗ് 21-ന് ആരംഭിക്കും, ഡെലിവറി നവംബർ-ഡിസംബർ മാസത്തോടെ

ടോപ്പ് എൻഡ് മോഡലായ ഷാർപ്പിലേക്ക് ഓപ്ഷണലായാണ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ചേർക്കുക. എന്നാൽ അധികം വൈകാതെ തന്നെ സാവി എന്നൊരു പുതിയ വേരിയന്റു കൂടി നിരത്തിലേക്ക് എത്തും. ഇതിൽ ADAS സംവിധാനം എംജി സ്റ്റാൻഡേർഡായി അണിനിരത്തും.

MG Astor എസ്‌യുവിക്കായുള്ള ബുക്കിംഗ് 21-ന് ആരംഭിക്കും, ഡെലിവറി നവംബർ-ഡിസംബർ മാസത്തോടെ

എസ്‌യുവിയിലെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനത്തിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, പൈലറ്റ് അസിസ്റ്റ്, ഹൈ-ബീം അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ഫ്രണ്ട് കൊളീഷൻ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്.

MG Astor എസ്‌യുവിക്കായുള്ള ബുക്കിംഗ് 21-ന് ആരംഭിക്കും, ഡെലിവറി നവംബർ-ഡിസംബർ മാസത്തോടെ

ഈ സവിശേഷത വാഗ്ദാനം ചെയ്യുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ ഒരേയൊരു കാർ ആസ്റ്റർ മാത്രമാണെന്നതും ശ്രദ്ധേയമാണ്. ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇഎസ്പി, ട്രാക്ഷൻ കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയാണ് യാത്രക്കാരുടെ സുരക്ഷക്കായി കമ്പനി ഒരുക്കിയിരിക്കുന്നതും.

MG Astor എസ്‌യുവിക്കായുള്ള ബുക്കിംഗ് 21-ന് ആരംഭിക്കും, ഡെലിവറി നവംബർ-ഡിസംബർ മാസത്തോടെ

ഇതിനു പുറമെ എസ്‌യുവിയുടെ സവിശേഷതകളിൽ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ഐ-സ്മാർട്ട് കണക്റ്റഡ് കാർ ടെക്, പനോരമിക് സൺറൂഫ്, മൂന്ന് സ്റ്റിയറിംഗ് വീൽ മോഡുകൾ, വ്യക്തിഗത AI അസിസ്റ്റന്റ് എന്നിവയും എംജി മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MG Astor എസ്‌യുവിക്കായുള്ള ബുക്കിംഗ് 21-ന് ആരംഭിക്കും, ഡെലിവറി നവംബർ-ഡിസംബർ മാസത്തോടെ

എസ്‌യുവിയിലെ AI വ്യക്തിഗത അസിസ്റ്റന്റ് വോയ്‌സ് കമാൻഡുകളുടെ സഹായത്തോടെ ഡ്രൈവിംഗ് അനുഭവം വളരെ എളുപ്പമാക്കാനാകും സഹായിക്കുക. ഇതിന് സൺറൂഫ്, ക്ലൈമറ്റ് കൺട്രോൾ, നാവിഗേഷൻ, മ്യൂസിക് കൺട്രോൾ എന്നിവ പ്രവർത്തിപ്പിക്കാനും വിവരങ്ങൾ നൽകാനും കഴിയും.

MG Astor എസ്‌യുവിക്കായുള്ള ബുക്കിംഗ് 21-ന് ആരംഭിക്കും, ഡെലിവറി നവംബർ-ഡിസംബർ മാസത്തോടെ

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.3 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് എംജി ആസ്റ്ററിന് തുടിപ്പേകുന്നത്. ആദ്യത്തേത് 6-സ്പീഡ് മാനുവൽ, 8-സ്റ്റെപ്പ് സിവിടി ഓപ്ഷനുകളുമായി ജോടിയാക്കാം. ഇത് പരമാവധി 110 bhp കരുത്തിൽ 144 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MG Astor എസ്‌യുവിക്കായുള്ള ബുക്കിംഗ് 21-ന് ആരംഭിക്കും, ഡെലിവറി നവംബർ-ഡിസംബർ മാസത്തോടെ

ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമാണ് ലഭ്യമാവുക. ഇത് 140 bhp പവറിൽ 220 Nm torque വികസിപ്പിക്കാനാണ് പ്രാപ്‌തമാക്കിയിരിക്കുന്നത്. പുതിയ ആസ്റ്ററിന് 3,323 മില്ലീമീറ്റർ നീളവും 1,809 മില്ലീമീറ്റർ വീതിയും 1,650 മില്ലീമീറ്റർ ഉയരവും 2,585 മില്ലീമീറ്റർ വീൽബേസുമാണുള്ളത്.

MG Astor എസ്‌യുവിക്കായുള്ള ബുക്കിംഗ് 21-ന് ആരംഭിക്കും, ഡെലിവറി നവംബർ-ഡിസംബർ മാസത്തോടെ

215/55 സെക്ഷൻ ടയറുകളുള്ള 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളുമായാണ് എസ്‌യുവി എത്തുന്നത്. അതേസമയം വാഹനത്തിലെ ബേസ് വേരിയന്റിൽ 215/60 സെക്ഷൻ ടയറുള്ള 16 ഇഞ്ച് സ്റ്റീൽ വീലുകളാണ് കമ്പനി നൽകിയിരിക്കുന്നത്. സസ്പെൻഷൻ സജ്ജീകരണത്തിൽ ആസ്റ്ററിന് മുന്നിൽ മാക്ഫേഴ്സൺ സ്ട്രറ്റും പിന്നിൽ ടോർഷൻ ബീമും ലഭിക്കുന്നു.

MG Astor എസ്‌യുവിക്കായുള്ള ബുക്കിംഗ് 21-ന് ആരംഭിക്കും, ഡെലിവറി നവംബർ-ഡിസംബർ മാസത്തോടെ

മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളാണ് പുതിയ ആസ്റ്റർ അവതരിപ്പിക്കുന്നത്. എംജിയുടെ പുതിയ കൺസെപ്റ്റ് കാർ ഓഫ് പ്ലാറ്റ്‌ഫോം (CAAP) എന്ന ആശയത്തിലാണ് ആസ്റ്റർ ഒരുങ്ങിയിരിക്കുന്നതും. ഇതിനെ ഐസ്മാർട്ട് ഹബ് എന്നാണ് കമ്പനി വിളിക്കുന്നത്.

MG Astor എസ്‌യുവിക്കായുള്ള ബുക്കിംഗ് 21-ന് ആരംഭിക്കും, ഡെലിവറി നവംബർ-ഡിസംബർ മാസത്തോടെ

സ്പൈസ്ഡ് ഓറഞ്ച്, അറോറ സിൽവർ, ഗ്ലേസ് റെഡ്, കാൻഡി വൈറ്റ്, സ്റ്റാരി ബ്ലാക്ക് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലും വാഹനം തെരഞ്ഞെടുക്കാനാകും. ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക സവിശേഷതകൾ കോർത്തിണക്കിയ മിഡ്-സൈസ് എസ്‌യുവിയാണ് ഇതെന്നാണ് എംജിയുടെ വാദം.

MG Astor എസ്‌യുവിക്കായുള്ള ബുക്കിംഗ് 21-ന് ആരംഭിക്കും, ഡെലിവറി നവംബർ-ഡിസംബർ മാസത്തോടെ

ഇന്ത്യൻ വിപണിയിൽ എംജി അവതരിപ്പിക്കുന്ന അഞ്ചാമത്തെ ഉൽപന്നമാണ് ആസ്റ്റർ. രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, സ്കോഡ കുഷാഖ്, നിസാൻ കിക്‌സ്, റെനോ ഡസ്റ്റർ, മാരുതി സുസുക്കി എസ്-ക്രോസ് എന്നീ വമ്പൻമാരുമായാണ് ആസ്റ്റർ മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg astor bookings will commence from october 21 first batch deliveries in november and december
Story first published: Tuesday, October 12, 2021, 16:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X