ബുക്കിംഗും ആരംഭിക്കുന്നു; പുതിയ MG Astor എസ്‌യുവി വിൽപ്പനയ്ക്ക് സജ്ജം

എങ്ങനെയും എസ്‌യുവി സെഗ്മെന്റ് കൈപിടിയിലാക്കാനുള്ള പരിശ്രമത്തിലാണ് എംജി മോട്ടോർസ്. അതിന്റെ ഭാഗമായി ഏറെ പുതുമകളും സാങ്കേതിക തികവുമായി ആസ്റ്റർ എന്നൊരു മോഡലിനെ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ്.

ബുക്കിംഗും ആരംഭിക്കുന്നു; പുതിയ MG Astor എസ്‌യുവി വിൽപ്പനയ്ക്ക് സജ്ജം

ലെവൽ 2 ഓട്ടോണമസ് ഫീച്ചർ മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സംവിധാനം വരെയാണ് ആസ്റ്ററിൽ കമ്പനി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. 2021 സെപ്റ്റംബർ 19 മുതൽ ബ്രാൻഡിന്റെ അംഗീകൃത ഷോറൂമുകളിൽ എംജി ആസ്റ്റർ പൊതു പ്രദർശനത്തിന് ലഭ്യമാകും. തുടർന്ന് വാഹനത്തിനായുള്ള ഔദ്യോഗിക ബുക്കിംഗും അന്നുതന്നെ ആരംഭിക്കും.

ബുക്കിംഗും ആരംഭിക്കുന്നു; പുതിയ MG Astor എസ്‌യുവി വിൽപ്പനയ്ക്ക് സജ്ജം

എന്നിരുന്നാലും ആസ്റ്റർ എസ്‌യുവിയുടെ വിപണനം അടുത്ത മാസത്തോടെ തുടങ്ങാനാണ് എംജി മോട്ടോർസ് പദ്ധതിയിട്ടിരിക്കുന്നത്. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ പുതിയ മോഡൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ് എന്നീ വമ്പൻമാരുമായാണ് മാറ്റുരയ്ക്കാൻ എത്തുന്നതും.

ബുക്കിംഗും ആരംഭിക്കുന്നു; പുതിയ MG Astor എസ്‌യുവി വിൽപ്പനയ്ക്ക് സജ്ജം

ഇവയ്ക്ക് പുറമെ സെപ്റ്റംബർ 23 ന് വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടൈഗൂണും ആസ്റ്ററിന് വെല്ലുവിളിയാകും. ആസ്റ്ററിന്റെ അടിസ്ഥാന മോഡലിന് ഏകദേശം 10 ലക്ഷം രൂപ വിലവരുമെന്നാണ് ഊഹം. അതേസമയം എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റിന് ഏകദേശം 17 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

ബുക്കിംഗും ആരംഭിക്കുന്നു; പുതിയ MG Astor എസ്‌യുവി വിൽപ്പനയ്ക്ക് സജ്ജം

കാൻഡി വൈറ്റ്, സ്റ്റാരി ബ്ലാക്ക്, അറോറ സിൽവർ, സ്പൈസ്ഡ് ഓറഞ്ച്, ഗ്ലേസ് റെഡ് എന്നീ അഞ്ച് കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയാകും പുത്തൻ എംജി ആസ്റ്റർ വിപണിയിലേക്ക് എത്തുക. എസ്‌യുവി മോഡൽ ലൈനപ്പിൽ സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ്, സാവി എന്നിങ്ങനെ അഞ്ച് വേരിയന്റുകളുമുണ്ടാകുമെന്നും ബ്രാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ബുക്കിംഗും ആരംഭിക്കുന്നു; പുതിയ MG Astor എസ്‌യുവി വിൽപ്പനയ്ക്ക് സജ്ജം

രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകുക. അതിൽ 1.4 ലിറ്റർ ടർബോ, 1.5 ലിറ്റർ VTi എന്നിവയാകും ഉൾപ്പെടുക. ആദ്യത്തേത് 136 bhp കരുത്തിൽ 220 Nm torque നൽകുമെന്ന് അവകാശപ്പെടുമ്പോൾ രണ്ടാമത്തേത് 107 bhp പവറും 144 Nm torque ഉം വികസിപ്പിക്കാനും പ്രാപ്‌തമാണ്.

ബുക്കിംഗും ആരംഭിക്കുന്നു; പുതിയ MG Astor എസ്‌യുവി വിൽപ്പനയ്ക്ക് സജ്ജം

1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് സ്വന്തമാക്കാം. മറുവശത്ത് 1.5 ലിറ്റർ ഗ്യാസോലിൻ യൂണിറ്റിന് 6 സ്പീഡ് മാനുവലും 8 സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായിരിക്കും തെരരഞ്ഞെടുക്കാൻ സാധിക്കുക.

ബുക്കിംഗും ആരംഭിക്കുന്നു; പുതിയ MG Astor എസ്‌യുവി വിൽപ്പനയ്ക്ക് സജ്ജം

എം‌ജി ആസ്റ്റർ അതിന്റെ പ്ലാറ്റ്ഫോം, ഡിസൈൻ ഘടകങ്ങൾ, സവിശേഷതകൾ എന്നിവ ZS ഇലക്‌ട്രിക്കുമായി പങ്കിടുന്നു. എന്നിരുന്നാലും ഇത് സാങ്കേതികവിദ്യയിൽ ഉയർന്നതാണ് എന്ന കാര്യവും ശ്രദ്ധേയമാണ്.

ബുക്കിംഗും ആരംഭിക്കുന്നു; പുതിയ MG Astor എസ്‌യുവി വിൽപ്പനയ്ക്ക് സജ്ജം

കൂടാതെ ADAS നൂതന ഡ്രൈവർ സഹായ സംവിധാനം, ലെവൽ 2 ഓട്ടോണമസ് ടെക്നോളജി, ഒരു വ്യക്തിഗത AI അസിസ്റ്റന്റ് സിസ്റ്റം, 80-ൽ അധികം ഇന്റർനെറ്റ് സവിശേഷതകളും അതിലധികവും ഉൾപ്പെടെ നിരവധി സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു.

ബുക്കിംഗും ആരംഭിക്കുന്നു; പുതിയ MG Astor എസ്‌യുവി വിൽപ്പനയ്ക്ക് സജ്ജം

കൂടാതെ വരാനിരിക്കുന്ന എംജി ആസ്റ്റർ എസ്‌യുവിയിൽ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, പിഎം 2.5 ഫിൽട്ടർ, 6-വേ പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റുകൾ, മുന്നിലും പിന്നിലും ആംറെസ്റ്റ് എന്നിവയെല്ലാം ഉണ്ടാകും.

ബുക്കിംഗും ആരംഭിക്കുന്നു; പുതിയ MG Astor എസ്‌യുവി വിൽപ്പനയ്ക്ക് സജ്ജം

തീർന്നില്ല, ഇവയോടൊപ്പം വാഹനത്തിന്റെ അകത്തളത്തിൽ 360 ഡിഗ്രി ക്യാമറ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ബ്ലൂടൂത്ത് ഉള്ള ഡിജിറ്റൽ കീ, സ്റ്റാൻഡേർഡ്, അർബൻ, ഡൈനാമിക് എന്നിങ്ങനെ 3 സ്റ്റിയറിംഗ് മോഡുകൾ, 6 എയർബാഗുകൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവയും അതിലേറെയും സംവിധാനങ്ങളും എംജി ഒരുക്കിയിട്ടുണ്ട്.

ബുക്കിംഗും ആരംഭിക്കുന്നു; പുതിയ MG Astor എസ്‌യുവി വിൽപ്പനയ്ക്ക് സജ്ജം

സുരക്ഷയിലും ആസ്റ്റർ ഒട്ടും പിന്നോട്ടല്ല. ആറ് എയർബാഗുകൾ, ഇലക്ട്രിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TSC), ഇബിഡിയുള്ള എബിഎസ്, ഹിൽ ഡിസന്റ് കൺട്രോൾ (HDC), 360 ഡിഗ്രി ക്യാമറ എന്നിവയും മിഡ്-സൈസ് എസ്‌യുവിയിൽ ഉണ്ടാകും.

ബുക്കിംഗും ആരംഭിക്കുന്നു; പുതിയ MG Astor എസ്‌യുവി വിൽപ്പനയ്ക്ക് സജ്ജം

എംജി ZS ഇലക്ട്രിക്കിന്റെ പെട്രോൾ പതിപ്പാണെങ്കിലും വ്യത്യാസത്തിനായി പുതിയ സെലിസ്റ്റിയൽ ഗ്രിൽ, പുതിയ മുൻ ബംബർ, ഡേറ്റം എൽഇഡി ലാമ്പോടുകൂടിയ പുതിയ ഹെഡ്‌ലാമ്പ്, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയും ആസ്റ്റർ മിഡ്-സൈസ് എസ്‌യുവിയിൽ ചൈനീസ് വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്.

ബുക്കിംഗും ആരംഭിക്കുന്നു; പുതിയ MG Astor എസ്‌യുവി വിൽപ്പനയ്ക്ക് സജ്ജം

മൊത്തം 4.3 m നീളമുള്ള വാഹനം എംജി മോട്ടോർസിന്റെ മോഡൽ നിരയിൽ ഹെക്‌ടർ എസ്‌യുവിക്ക് താഴെയായി സ്ഥാപിക്കും. ഇന്ത്യയിൽ റഡാർ അധിഷ്‌ഠിത സുരക്ഷയും ഡ്രൈവർ അസിസ്റ്റ് സവിശേഷതകളും നൽകുന്ന ആദ്യ ഇടത്തരം എസ്‌യുവിയായി ആസ്റ്റർ മാറുന്നതോടെ വിപണിയിൽ ശ്രദ്ധേയമായ മാറ്റങ്ങൾക്കായിരിക്കും തുടക്കമിടുക.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg astor official bookings will be commenced from september 19 details
Story first published: Friday, September 17, 2021, 12:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X