500 യൂണിറ്റുകൾ ഒന്നിച്ച് നിരത്തിലേക്ക്, Astor എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് MG Motors

എംജി ആസ്റ്ററിന്റെ വരവോടെ മിഡ്-സൈസ് എസ്‌യുവി ശ്രേണിയുടെ മുഖം തന്നെ ആകെ മാറിയിരിക്കുകയാണ്. ADAS ഉൾപ്പടെയുള്ള നൂതന സംവിധാനങ്ങളും സവിശേഷതകളുമായി എത്തിയ വാഹനത്തെ ആളുകൾ നെഞ്ചിലേറ്റി കഴിഞ്ഞിരിക്കുകയാണ്.

500 യൂണിറ്റുകൾ ഒന്നിച്ച് നിരത്തിലേക്ക്, Astor എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് MG Motors

ഇപ്പോൾ എസ്‌യുവിക്കായുള്ള ആദ്യ ബാച്ചിന്റെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ് എംജി മോട്ടോർസ്. ആദ്യ ദിവസം തന്നെ കമ്പനി എസ്‌യുവിയുടെ 500-ലധികം യൂണിറ്റുകൾ രാജ്യത്തുടനീളം വിതരണം ചെയ്‌താണ് വിതരണത്തിന് തുടക്കമിട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പുതിയ ആസ്റ്റർ എസ്‌യുവിയുടെ എല്ലാ ആദ്യ ബാച്ച് ഉടമകൾക്കും ഈ വർഷം തന്നെ വാഹനം കൈകളിലെത്തുമെന്നും ബ്രാൻഡ് അറിയിച്ചിട്ടുണ്ട്.

500 യൂണിറ്റുകൾ ഒന്നിച്ച് നിരത്തിലേക്ക്, Astor എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് MG Motors

അതിനു ശേഷം പുതിയ ബാച്ചിനായുള്ള ഡെലിവറി അടുത്ത വർഷം ആരംഭിക്കാനാണ് എംജിയുടെ പദ്ധതി. 9.78 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തിയ എംജി ആസ്റ്റർ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ വമ്പൻ എസ്‌യുവി നിരയുടെ എതിരാളിയായാണ് കടന്നുവന്നിരിക്കുന്നത്.

500 യൂണിറ്റുകൾ ഒന്നിച്ച് നിരത്തിലേക്ക്, Astor എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് MG Motors

ക്രെറ്റ, സെൽറ്റോസ് മോഡലുകളുടെ വിൽപ്പനയുമായി പൊരുത്തപ്പെടാനുള്ള ഉത്പാദന ശേഷി എംജി മോട്ടോർസിന്റെ ഇന്ത്യൻ വിഭാഗത്തിന് ഇല്ലെങ്കിലും ഡിമാൻഡ് അനുസരിച്ച് ക്രമേണ നിർമാണം വർധിപ്പിക്കാനാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് ലക്ഷ്യമിടുന്നത്. എംജി ആസ്റ്ററിന് നിലവിൽ മികച്ച സ്വീകാര്യതയാണുള്ളത്. ബുക്കിംഗ് തുറന്ന് വെറും 20 മിനിറ്റിനുള്ളിൽ 5,000 ബുക്കിംഗ് സ്വന്തമാക്കി ഞെട്ടിക്കാനും മോഡലിന് സാധിച്ചിട്ടുണ്ട്.

500 യൂണിറ്റുകൾ ഒന്നിച്ച് നിരത്തിലേക്ക്, Astor എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് MG Motors

ഇന്ത്യൻ വിപണിയിൽ ഹിറ്റായ ZS ഇലക്‌ട്രിക്കിന്റെ പെട്രോൾ വകഭേദമാണ് ആസ്റ്റർ എന്നുവേണമെങ്കിലും പറയാം. സ്റ്റൈലിംഗ് വിശദാംശങ്ങളിലേക്ക് നോക്കിയാൽ പുതിയ ഫ്രണ്ട് ഗ്രിൽ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎൽ, ഹാലൊജൻ ഫോഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ ഉൾപ്പെടുന്നതാണ് മിഡ്-സൈസ് എസ്‍യുവിയുടെ പ്രധാന സൗന്ദര്യം.

500 യൂണിറ്റുകൾ ഒന്നിച്ച് നിരത്തിലേക്ക്, Astor എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് MG Motors

മറ്റ് ഡിസൈൻ വിശദാംശങ്ങളിൽ സ്‌പോർട്ട് ഡ്യുവൽ ടോൺ അലോയ് വീലുകൾ, ഉയർന്ന മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ് ഉള്ള ഒരു സംയോജിത സ്‌പോയിലർ, റിയർ വാഷർ, വൈപ്പർ എന്നിവയും വാഹനത്തിൽ ഉൾപ്പെടും. പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ് എന്നിവയിലേക്കാണ് എംജി ആസ്റ്ററിന്റെ സവിശേഷതകൾ നീളുന്നത്.

500 യൂണിറ്റുകൾ ഒന്നിച്ച് നിരത്തിലേക്ക്, Astor എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് MG Motors

വൈറ്റ്, റെഡ്, ഓറഞ്ച്, ബ്ലാക്ക്, സിൽവർ എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് പുതിയ ആസ്റ്റർ എത്തുന്നത്. ഒരു ഡ്യുവൽ ടോൺ സാങ്രിയ റെഡ് നിറം കൂടി എസ്‌‌യുവിയിലേക്ക് അവതരിപ്പിക്കുമെന്ന് എംജി മോട്ടോർസ് അറിയിച്ചിട്ടുണ്ട്. സ്‌റ്റൈൽ, സൂപ്പർ, സ്‌മാർട്ട്, ഷാർപ്പ്, സാവി എന്നിങ്ങനെ മൊത്തം 5 വേരിയന്റുകളിൽ എം‌ജി ആസ്റ്റർ തെരഞ്ഞെടുക്കാനാവും.

500 യൂണിറ്റുകൾ ഒന്നിച്ച് നിരത്തിലേക്ക്, Astor എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് MG Motors

നേരത്തെ പറഞ്ഞതുപോലെ തന്നെ ZS ഇലക്ട്രിക്കിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, അതേ ഡിസൈൻ ഭാഷ്യം പങ്കിടുന്ന മോഡലാണ് ആസ്റ്റർ. കൂടാതെ മാറ്റുകൂട്ടാനായി അപ്‌ഡേറ്റ് ചെയ്‌ത സാങ്കേതികവിദ്യയുടെയും സുരക്ഷാ ഉപകരണങ്ങളുടെയും വിപുലമായ പട്ടികയും എംജിയുടെ മിഡ്-സൈസ് എസ്‌യുവിയിൽ കാണാനാകും.

500 യൂണിറ്റുകൾ ഒന്നിച്ച് നിരത്തിലേക്ക്, Astor എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് MG Motors

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിനോടൊപ്പം (ADAS) ഓട്ടോണമസ് ലെവൽ 2 സാങ്കേതികവിദ്യയും ആസ്റ്ററിന് ലഭിക്കുന്നുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളിഷൻ വാണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ലെയ്ൻ ഡിപ്പാർച്ചർ പ്രിവൻഷൻ, ഇന്റലിജന്റ് ഹെഡ്‌ലാമ്പ് കൺട്രോൾ, റിയർ ഡ്രൈവ് അസിസ്റ്റ്, സ്പീഡ് അസിസ്റ്റ് സിസ്റ്റം തുടങ്ങിയ നൂതന ഫീച്ചറുകളാണ് എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്.

500 യൂണിറ്റുകൾ ഒന്നിച്ച് നിരത്തിലേക്ക്, Astor എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് MG Motors

രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് എംജി ആസ്റ്ററിന് തുടിപ്പേകുന്നത്. അതിൽ ആദ്യത്തേത് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റും, മറ്റൊന്ന് 1.30 ലിറ്റർ ടർബോ എഞ്ചിനുമാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ തെരഞ്ഞെടുക്കുന്ന എഞ്ചിൻ, വേരിയന്റ് അനുസരിച്ച് 6 സ്പീഡ് മാനുവൽ ഒരു സിവിടി ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവയാണ് ലഭ്യമാവുക.

500 യൂണിറ്റുകൾ ഒന്നിച്ച് നിരത്തിലേക്ക്, Astor എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് MG Motors

ആഡ് ഓൺ സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങളോടു കൂടിയ iSmart Hub, 4D മാപ്പുകൾ ഉപയോഗിച്ച് ബിൽറ്റ് ഇൻ നാവിഗേഷൻ ഓഫർ ചെയ്യുന്നതിനായി MapMyIndia എന്നീ സവിശേഷതകളും എംജി ആസ്റ്റർ എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി എംബഡഡ് ജിയോ സിമ്മുമായുള്ള ഓൺ ദ ഗോ കണക്റ്റിവിറ്റിക്കായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോയുമായി കമ്പനി സഹകരണത്തിൽ ഏർപ്പെടുകയും ചെയ്‌തിരുന്നു.

500 യൂണിറ്റുകൾ ഒന്നിച്ച് നിരത്തിലേക്ക്, Astor എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് MG Motors

അതേസമയം ആസ്റ്ററിന്റെ ഉപയോക്താക്കൾക്കും ജിയോസാവൻ ആപ്പിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും. എംജി ആസ്റ്ററിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്ന എല്ലാ ഡാറ്റയും മൈക്രോസോഫ്റ്റ് Azure ക്ലൗഡ് പ്ലാറ്റ്‌ഫോമിൽ സംരക്ഷിക്കപ്പെടും എന്നതും മേൻമയാണ്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg astor suv first batch delivery started in india details
Story first published: Wednesday, November 3, 2021, 9:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X