Astor എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ അറിയാം

ഒക്‌ടോബർ ആദ്യ വാരത്തിൽ ഇന്ത്യയിൽ പുതിയ ആസ്റ്റർ എസ്‌യുവി പുറത്തിറക്കാൻ തയാറെടുക്കുകയാണ് എംജി മോട്ടോർസ്. ഇതിനോടകം അവതരിപ്പിച്ച മിഡ്-സൈസ് എസ്‌യുവിയുടെ വില പ്രഖ്യാപനവും അന്നേ ദിവസം തന്നെയുണ്ടാകുമെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

Astor എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ അറിയാം

മികച്ച ഫീച്ചറുകളാൽ സമ്പന്നമായിരിക്കും എംജി ആസ്റ്റർ. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയായിരിക്കും അതിൽ ഏറ്റവും ശ്രദ്ധേയമാവുക. വിപണിയിൽ എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പുത്തൻ എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകളും മറ്റ് വിശദാംശങ്ങളും പുറത്തുവന്നിരിക്കുകയാണിപ്പോൾ.

Astor എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ അറിയാം

110 bhp കരുത്തിൽ 144 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ, 140 bhp പവറും 220 Nm torque ഉം വികസിപ്പിക്കുന്ന 1.3 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലായിരിക്കും എസ്‌യുവി വിപണിയിൽ എത്തുക.

Astor എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ അറിയാം

ആദ്യത്തേത് 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 8-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് ലഭിക്കും. അതേസമയം ടർബോ എഞ്ചിൻ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. അതായത് ഈ മോഡലിൽ മാനുവൽ ഓപ്ഷൻ ഉണ്ടാകില്ലെന്ന് സാരം.

Astor എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ അറിയാം

സ്റ്റൈൽ, സൂപ്പർ, സ്മാർട്ട് STD, സ്മാർട്ട്, ഷാർപ്പ് STD, ഷാർപ്പ് എന്നിങ്ങനെ ആറ് വേരിയന്റ് ശ്രേണിയിലായി ആസ്റ്റർ 1.5 ലിറ്റർ മാനുവൽ ഗിയർബോക്‌സ് മോഡൽ ലഭ്യമാകും. അതേസമയം എസ്‌യുവിയുടെ 1.5 ലിറ്റർ സിവിടി പതിപ്പിനെ സൂപ്പർ, സ്മാർട്ട് STD, സ്മാർട്ട്, ഷാർപ്പ് STD, ഷാർപ്പ്, സാവി, സാവി റെഡ് എന്നിങ്ങനെ ഏഴ് വകഭേദങ്ങളിലും എംജി മോട്ടോർസ് വാഗ്‌ദാനം ചെയ്യും.

Astor എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ അറിയാം

1.3 ലിറ്റർ ടർബോ ഓട്ടോമാറ്റിക്കിനെ സംബന്ധിച്ചിടത്തോളം ഇത് സൂപ്പർ, സ്മാർട്ട് STD, സ്മാർട്ട്, ഷാർപ്പ് STD, ഷാർപ്പ്, സാവി, സാവി റെഡ് എന്നിങ്ങനെ ഏഴ് വേരിയന്റുകളിലായി തെരഞ്ഞെടുക്കാം. വേരിയന്റുകൾ നോക്കുമ്പോൾ സാവി, സാവി റെഡ് മോഡലുകളിൽ പ്രത്യേകമായി 1.5 ലിറ്റർ സിവിടി, 1.3 ലിറ്റർ ടർബോ ഓട്ടോമാറ്റിക് പതിപ്പുകളിൽ മികച്ച ഉപകരണങ്ങളും സവിശേഷതകളും വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Astor എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ അറിയാം

1.5 ലിറ്റർ മാനുവൽ പതിപ്പിൽ മാത്രമാണ് അടിസ്ഥാന 'സ്റ്റൈൽ' വേരിയന്റ് സ്വന്തമാക്കാനാവുക. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, AI ടെക് എന്നിവയ്ക്ക് പുറമേ 10.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് കൺസോൾ, പനോരമിക് സൺറൂഫ് എന്നിവയും വരാനിരിക്കുന്ന ആസ്റ്റർ എസ്‌യുവിക്ക് മാറ്റേകും.

Astor എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ അറിയാം

അതോടൊപ്പം തന്നെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 6 തരത്തിൽ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ബ്ലൂടൂത്ത് ഡിജിറ്റൽ കീ, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹെഡ്‌ലാമ്പുകൾ തുടങ്ങി നിരവധി സവിശേഷതകൾ എംജി ആസ്റ്റർ എസ്‌യുവിക്ക് സമ്മാനിക്കും.

Astor എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ അറിയാം

വാഹനത്തിന്റെ സുരക്ഷാ സവിശേഷതകളിൽ ഇഎസ്പി, ഹിൽ ഡിസന്റ് കൺട്രോൾ, ആറ് എയർബാഗുകൾ, എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, ടിപിഎംഎസ് തുടങ്ങിയ സജ്ജീകരണങ്ങളും മോഡലിലേക്ക് ചേക്കേറും. ഫോർവേഡ് കൊളീഷൻ വാർണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് എന്നിവയെല്ലാം ADAS സംവിധാനത്തിന്റെ ചുവടുപിടിച്ചാകും എത്തുക.

Astor എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ അറിയാം

തീർന്നില്ല, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ലേൺ കീപ്പ് അസിസ്റ്റ്, സ്പീഡ് അസിസ്റ്റ് സിസ്റ്റം, ലെയ്ൻ ഡിപ്പാർച്ചർ പ്രിവൻഷൻ, റിയർ ഡ്രൈവ് അസിസ്റ്റ് (RDA), ഇന്റലിജന്റ് ഹെഡ്‌ലാമ്പ് കൺട്രോൾ (IHC) എന്നിവയും ആസ്റ്ററിന്റെ സുരക്ഷാ സവിശേഷതകളുടെ പട്ടികയിൽ ഉൾപ്പെടും.

Astor എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ അറിയാം

എംജി മോട്ടോർസിന്റെ ഏറ്റവും പുതിയ കൺസെപ്റ്റ് ഓഫ് കാർ എന്ന എന്ന പുതിയ പ്ലാറ്റ്ഫോമിലാണ് (CAAP) ആസ്റ്റർ നിർമിച്ചിരിക്കുന്നത്. ശരിക്കും ഇന്ത്യയിലെ ZS ഇലക്‌ട്രിക് എസ്‌യുവിയുടെ പെട്രോൾ മോഡലാണ് ആസ്റ്റർ എന്നുവേണമെങ്കിലും പറയാം.

Astor എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ അറിയാം

ബ്ലാക്ക്, വൈറ്റ്, ഓറഞ്ച്, റെഡ്, സിൽവർ എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാകും ആസ്റ്റർ എസ്‌യുവി വിപണിയിൽ എത്തുക. എംജി ആസ്റ്ററിന് ഏകദേശം 11 ലക്ഷം രൂപയാണ് പ്രാരംഭ വിലയായി പ്രതീക്ഷിക്കുന്നത്.

Astor എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ അറിയാം

ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ വരാനിരിക്കുന്ന എംജി ആസ്റ്റർ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, മാരുതി സുസുക്കി എസ്-ക്രോസ്, മഹീന്ദ്ര XU700 5 സീറ്റർ, റെനോ ഡസ്റ്റർ എന്നീ വമ്പൻമാരുമായാണ് മാറ്റുരയ്ക്കുക.

Astor എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ അറിയാം

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) വാഗ്ദാനം ചെയ്യുന്ന ആദ്യ വാഹനമാകും ഈ എംജി വാഹനം എന്ന കാര്യവും ശ്രദ്ധേയമാകും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg astor variant details are out suv will launch on october first week
Story first published: Sunday, September 26, 2021, 9:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X