4,329 യൂണിറ്റ് വിൽപ്പന; ഫെബ്രുവരിയിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് എംജി

എം‌ജി മോട്ടോർ ഇന്ത്യ 2021 ഫെബ്രുവരി മാസത്തിൽ എക്കാലത്തെയും ഉയർന്ന ചില്ലറ വിൽപ്പന, ബുക്കിംഗ് നമ്പറുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മാസം 4,329 യൂണിറ്റുകൾ വിൽക്കാൻ ബ്രിട്ടീഷ് കാർ നിർമാതാക്കൾക്ക് കഴിഞ്ഞു.

4,329 യൂണിറ്റ് വിൽപ്പന; ഫെബ്രുവരിയിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് എംജി

ഇതോടെ കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 215 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. പുതിയ HT ബാറ്ററിയുള്ള 2021 എം‌ജി ZS ഇവി ഫെബ്രുവരിയിൽ 350 ലധികം ബുക്കിംഗുകൾ ശേഖരിച്ചു.

4,329 യൂണിറ്റ് വിൽപ്പന; ഫെബ്രുവരിയിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് എംജി

ഇത് 2021 ജനുവരിയിലെ വിൽപ്പനയുടെ ഇരട്ടിയിലധികമാണ്. സപ്ലൈ ചെയിൻ പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും, കമ്പനി ക്രമേണ കഴിഞ്ഞ മാസം ഗ്ലോസ്റ്റർ എസ്‌യുവിയുടെ ഉത്പാദനം വർധിപ്പിച്ചു.

MOST READ: ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ

4,329 യൂണിറ്റ് വിൽപ്പന; ഫെബ്രുവരിയിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് എംജി

ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിനൊപ്പം ഇലക്ട്രിക് വെഹിക്കിൾ (ഇവി) ഡിമാൻഡ് വർദിക്കുമെന്നാണ് കമ്പനി കരുതുന്നത് എന്ന് വിൽപ്പന പ്രകടനത്തെക്കുറിച്ച് അഭിപ്രായപ്പെട്ട എം‌ജി മോട്ടോർ ഇന്ത്യ സെയിൽസ് ഡയറക്ടർ രാകേഷ് സിദാന പറഞ്ഞു.

4,329 യൂണിറ്റ് വിൽപ്പന; ഫെബ്രുവരിയിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് എംജി

ഇത് ഇപ്പോൾ കൂടുതൽ നഗരങ്ങളിൽ ലഭ്യമാണ്. ഈ മാസവും വിൽപ്പന വേഗത നിലനിർത്താൻ ഇത് മതിയാവും എന്ന് ബ്രാൻഡ് പ്രതീക്ഷിക്കുന്നു. മറ്റ് അനുബന്ധ വാർത്തകളിൽ അടുത്തിടെ ഗുജറാത്തിലെ വഡോദരയിൽ എം‌ജി തങ്ങളുടെ 50,000-ാമത്തെ ഹെക്ടർ എസ്‌യുവി പുറത്തിറക്കി.

MOST READ: സൊനാറ്റയുടെ സ്പോർട്ടിയർ N-ലൈൻ വേരിയന്റിനെ ഓസ്ട്രേലിയയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി

4,329 യൂണിറ്റ് വിൽപ്പന; ഫെബ്രുവരിയിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് എംജി

വരും മാസങ്ങളിൽ ഹ്യുണ്ടായി ക്രെറ്റയെയും കിയ സെൽറ്റോസിനെയും വെല്ലുവിളിക്കാൻ എം‌ജി മോട്ടോർ ഇന്ത്യ ആസ്റ്റർ എന്ന് വിളിക്കുന്ന പുതിയ മോഡലുമായി മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലേക്കും പ്രവേശിക്കും.

4,329 യൂണിറ്റ് വിൽപ്പന; ഫെബ്രുവരിയിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് എംജി

എസ്‌യുവിക്ക് 120 bhp കരുത്ത് വികസിപ്പിക്കുന്ന, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ (NA), 163 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ടാവും.

MOST READ: പ്രതീക്ഷകളുമായി ഫോർഡ്; ഇക്കോസ്പോർട്ട് SE വേരിയന്റ് മാർച്ച് രണ്ടാം വാരം വിപണിയിലേക്ക്

4,329 യൂണിറ്റ് വിൽപ്പന; ഫെബ്രുവരിയിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് എംജി

അതിന്റെ എതിരാളികളായ ക്രെറ്റ, സെൽറ്റോസ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, വരാനിരിക്കുന്ന ആസ്റ്റർ കൂടുതൽ ശക്തമായിരിക്കും.

4,329 യൂണിറ്റ് വിൽപ്പന; ഫെബ്രുവരിയിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് എംജി

ആറ് സ്പീഡ് മാനുവൽ (NA പെട്രോൾ മാത്രം), CVT ഓട്ടോമാറ്റിക് (NA പെട്രോൾ മാത്രം), DCT ഓട്ടോമാറ്റിക് (ടർബോ-പെട്രോൾ മാത്രം) എന്നിങ്ങനെ മൂന്ന് ഗിയർ‌ബോക്‌സുകളുമായി ഇത് വരാൻ സാധ്യതയുണ്ട്.

MOST READ: 18 മണിക്കൂറിനുള്ളിൽ 25.54 കിലോമീറ്റർ റോഡ് നിർമ്മാണം; ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് NHAI

4,329 യൂണിറ്റ് വിൽപ്പന; ഫെബ്രുവരിയിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് എംജി

ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്) ഉൾപ്പെടെ നിരവധി സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളും എം‌ജി ആസ്റ്ററിൽ നിറയും. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പവർഡ് ഡ്രൈവർ സീറ്റ്, 360 ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് എസി യൂണിറ്റ്, പനോരമിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ എന്നിവയും പട്ടികയിൽ ഉൾപ്പെട്ടേക്കാം.

4,329 യൂണിറ്റ് വിൽപ്പന; ഫെബ്രുവരിയിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് എംജി

എം‌ജി ZS ഇ‌വിയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ എം‌ജി മിഡ്-സൈസ് എസ്‌യുവി എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള ഷാർപ്പ് ഹെഡ്‌ലാമ്പുകൾ, ചെറുതായി ട്വീക്ക്ഡ് ബമ്പറുകൾ, കൂടുതൽ പ്രമുഖ ഗ്രില്ല്, പുതിയ സെറ്റ് അലോയികൾ, പുതുക്കിയ എൽഇഡി ടെയിൽ‌ലാമ്പുകൾ എന്നിവ വഹിക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Clocks 215 Percent Growth In 2021 February Sales. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X