Just In
- 58 min ago
വരാനിരിക്കുന്ന പുതുതലമുറ ഫാബിയയുടെ സവിശേഷതകൾ വെളിപ്പെടുത്തി സ്കോഡ
- 1 hr ago
ഒരുങ്ങുന്നത് പുതിയ തന്ത്രങ്ങൾ; XC40, S60 മോഡലുകളുടെ പ്രാദേശിക അസംബ്ലി ആരംഭിക്കാൻ വേൾവോ
- 1 hr ago
ഇലക്ട്രിക് സ്കൂട്ടര്‍ പ്ലാന്റിന്റെ നിര്‍മാണം വേഗത്തിലാക്കി ഓല; ഉത്പാദനം ഈ വർഷം തന്നെ ആരംഭിക്കും
- 1 hr ago
ഹോണ്ട സിറ്റിയുടെ പുതിയ എതിരാളി; വിർചസ് സെഡാന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ
Don't Miss
- Movies
ദീപികയുടെ തോളില്‍ കിടന്ന ബാഗ് പിടിച്ചു വലിച്ച് യുവതി; രക്ഷപ്പെട്ടത് പാടുപെട്ട്
- News
കേരളം പിടിക്കാന്‍ ബിജെപിയുടെ 'കന്നഡ' തന്ത്രം; ആസൂത്രണത്തിന് ഇറക്കുമതി നേതാക്കളും
- Finance
സ്വര്‍ണവില ഇന്നും കുറഞ്ഞു; 3 ദിവസം കൊണ്ട് പവന് കുറഞ്ഞത് 480 രൂപ
- Sports
IND vs ENG: 'തോല്‍വിയുടെ കുറ്റം പിച്ചില്‍ ആരോപിക്കരുത്'- ഇംഗ്ലണ്ടിനെ വിമര്‍ശിച്ച് നാസര്‍ ഹുസൈന്
- Lifestyle
അന്താരാഷ്ട്ര വനിതാ ദിനം: മറന്നു പോവരുതാത്ത പെണ്ശബ്ദങ്ങള്
- Travel
ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന് വാടകയ്ക്കെടുക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2020 -ൽ ഹെക്ടർ തരംഗം; 63 ശതമാനം വളർച്ച നേടി എംജി എസ്‌യുവി
ചൈനയുടെ SAIC -യുടെ ഉടമസ്ഥതയിലുള്ള എംജി മോട്ടോർ ഇന്ത്യയിൽ മികച്ച വിജയമാണ് നേടിയത്. ഹെക്ടർ, ഹെക്ടർ പ്ലസ്, ഗ്ലോസ്റ്റർ, ZS ഇവി എന്നിവ കമ്പനി ഇന്ത്യയിൽ വിൽക്കുന്നു. 2020 -ൽ എംജിയുടെ മൊത്തം വിൽപന 28,000 യൂണിറ്റായിരുന്നു.

ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ എന്നിവയുമായി മത്സരിക്കുന്ന എംജി ഗ്ലോസ്റ്റർ, സമാരംഭിച്ചതിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ 3,500 ബുക്കിംഗുകൾ പിന്നിട്ടു.

2020 ഡിസംബറിൽ മാത്രം ഹെക്ടർ എസ്‌യുവിക്കായി 5,000 -ലധികവും എംജി ZS ഇലക്ട്രിക്കിന് 200 ഉം ബുക്കിംഗ് ലഭിച്ചു. 2020 -ൽ മാത്രം എംജി മോട്ടോറിന് 80,000 ഓർഡറുകൾ ലഭിച്ചതായി ഇടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.
MOST READ: ജനഹൃയങ്ങൾ കീഴടക്കാൻ വീണ്ടും ടാറ്റ; ജനുവരിയിൽ മോഡലുകൾക്ക് സൂപ്പർ ഓഫറുകൾ

വൻ ബുക്കിംഗ് ഓർഡറിനും 8-9 ലക്ഷം രൂപ വിലയിൽ വരാനിരിക്കുന്ന ZS പെട്രോൾ എസ്‌യുവിയുടെ ലോഞ്ചിനിനാലും 2021 -ലെ വിൽപ്പന 70-80 ശതമാനം വരെ വളരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. അതായത് 2021 -ൽ ഇന്ത്യയിൽ മാത്രം 51,000 - 55,000 കാറുകൾ വിൽക്കാൻ എംജി ലക്ഷ്യമിടുന്നു.

ഈ നേട്ടം കമ്പനി കൈവരിക്കുകയാണെങ്കിൽ, അത് അസാധാരണമായ വളർച്ചയാണ്, പ്രത്യേകിച്ച് മഹാമാരിയുടേയും സാമ്പത്തിക പ്രതിസന്ധിയുടേയും ഘട്ടങ്ങളിൽ.
MOST READ: കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് വിജയ് ബാബു

2019 -ൽ 15,930 ആയിരുന്ന എംജി ഹെക്ടറിന്റെ വിൽപ്പന 2020 -ൽ 25,935 ആയി ഉയർന്നു. വാർഷിക വിൽപ്പനയിൽ 62.81 ശതമാനം വർധനയാണ് മോഡൽ കൈവരിച്ചത്.

ടാറ്റാ ഹാരിയർ, മഹീന്ദ്ര XUV 500, ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോൺ എന്നിവയുടെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ കണക്കുകൾ വളരെ കൂടുതലാണ്.
MOST READ: 2020 -ൽ യൂറോപ്യൻ വിപണിയിലെ താരമായി ഫോക്‌സ്‌വാഗൺ ഗോൾഫ്

Rank | SUV | CY 2020 | CY 2019 | Growth (%) |
1 | MG Hector | 25,935 | 15,930 | 62.81 |
2 | Tata Harrier | 14,071 | 15,227 | -7.59 |
3 | Mahindra XUV500 | 7,053 | 17,175 | -58.93 |
4 | Jeep Compass | 5,209 | 10,935 | -52.36 |
5 | Hyundai Tucson | 597 | 970 | -38.45 |
ഹാരിയർ വിൽപ്പന 2020 -ൽ 7.59 ശതമാനം ഇടിഞ്ഞ് 2019 -ലെ 15,227 യൂണിറ്റിൽ നിന്ന് കഴിഞ്ഞ വർഷം 14,071 യൂണിറ്റായി കുറഞ്ഞു. XUV 500 വിൽപ്പന 58.93 ശതമാനം ഇടിഞ്ഞ് 2020 -ൽ 7,053 യൂണിറ്റായി.

ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോൺ എന്നിവയുടെ വിൽപ്പന യഥാക്രമം വിൽപ്പന 53.36 ശതമാനം ഇടിഞ്ഞ് 5,209 യൂണിറ്റും, 38.45 ശതമാനം 597 യൂണിറ്റുമായി കുറഞ്ഞു.
MOST READ: വാഹന ലോകത്തേക്കുള്ള ആപ്പിളിന്റെ ചുവടുവെപ്പ് ഹ്യുണ്ടായിയുടെ കൈപ്പിടിച്ച്; സാധ്യതകൾ ഇങ്ങനെ

ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോൺ എന്നിവയുടെ വിൽപ്പന യഥാക്രമം വിൽപ്പന 53.36 ശതമാനം ഇടിഞ്ഞ് 5,209 യൂണിറ്റും, 38.45 ശതമാനം 597 യൂണിറ്റുമായി കുറഞ്ഞു.

ഹാരിയർ MS 1.34 ശതമാനം വർധിച്ചപ്പോൾ XUV 500, കോമ്പസ് എന്നിവ യഥാക്രമം 15 ശതമാനവും 8 ശതമാനവും കുറഞ്ഞു. എംജി ഹെക്ടർ അതിന്റെ എതിരാളികളുടെ വിൽപനയിൽ സാരമായി ബാധിച്ചിട്ടുണ്ടെന്ന് സെയിൽസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
Source: ET Auto