പുറംമോടി പോലെ അകത്തളത്തിലും കാര്യമായ പുതുമകൾ; ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

ഹെക്ടർ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി പുതുവർഷം കേമമാക്കാൻ ഒരുങ്ങുകയാണ് എം‌ജി മോട്ടോർ ഇന്ത്യ. മുഖംമിനുക്കിയെത്തുന്ന മോഡലിനെ ജനുവരിയിൽ തന്നെ വിപണിയിൽ അവതരിപ്പിക്കാനാണ് ബ്രാൻഡിന്റെ പദ്ധതി.

പുറംമോടി പോലെ അകത്തളത്തിലും കാര്യമായ പുതുമകൾ; ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

ഇപ്പോൾ എസ്‌യുവിയിൽ വരുത്തിയ ഇന്റീരിയർ മാറ്റങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ഫെയ്‌സ്‌ലിഫ്റ്റ് ഹെക്‌ടറിന്റെ പുതിയ ചിത്രങ്ങൾ കാർ ആൻഡ് ബൈക്ക് വെബ്സൈറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

പുറംമോടി പോലെ അകത്തളത്തിലും കാര്യമായ പുതുമകൾ; ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

എസ്‌യുവിയിൽ വയർലെസ് സ്മാർട്ട്‌ഫോൺ ചാർജറും ചാർജിംഗ് പാഡിന് അടുത്തുള്ള യുഎസ്ബി പോർട്ടും ഇടംപിടിച്ചേക്കുന്നതാണ് ഏറെ ശ്രദ്ധേയമാകുന്നത്. ഹെക്‌ടറിന്റെ നിലവിലെ മോഡലിലെ കറുത്ത നിറത്തിലുള്ള അകത്തളത്തിന് വിപരീതമായി ഇന്റീരിയറിന് ഇപ്പോൾ ഡ്യുവൽ-ടോൺ ഫിനിഷാണ് എംജി സമ്മാനിച്ചിരിക്കുന്നത്.

MOST READ: വിപണിയിൽ ജൈത്രയാത്ര തുടർന്ന് മഹീന്ദ്ര ഥാർ; ഡിസംബറിൽ നേടിയത് 6,500 ബുക്കിംഗുകൾ

പുറംമോടി പോലെ അകത്തളത്തിലും കാര്യമായ പുതുമകൾ; ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

പുതിയ ബീജ്, ബ്ലാക്ക് കളറിലാണ് മുഖംമിനുക്കിയെത്തുന്ന ഹെക്‌ടറിന്റെ എസ്‌യുവിയുടെ പുതിയ ക്യാബിൻ ഒരുങ്ങിയിരിക്കുന്നത്. കൂടാതെ പുതിയ മാറ്റങ്ങളിൽ ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റിന് ഡ്രൈവർക്കും കോ-പാസഞ്ചറിനും വെന്റിലേറ്റഡ് സീറ്റുകളും ലഭിക്കും.

പുറംമോടി പോലെ അകത്തളത്തിലും കാര്യമായ പുതുമകൾ; ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

വെന്റിലേറ്റഡ് സീറ്റ് ഫംഗ്ഷൻ പ്രവർത്തിപ്പിക്കുന്നതിന് സെന്റർ കൺസോളിന്റെ വശത്ത് ഒരു ബട്ടൺ സ്ഥാപിച്ചിരിക്കുന്നത് കാണാം. അധിക സൗകര്യത്തിനായി സ്മാർട്ട്‌ഫോണിനായി യുഎസ്ബി എ-ടൈപ്പ് ചാർജിംഗ് സ്ലോട്ടും ഉണ്ട്. അതോടൊപ്പം ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റിന് ഒരു ഓട്ടോ ഡിമ്മിംഗ് ഐആർവിഎമ്മും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ബൈക്ക് റൈഡുകള്‍ ആസ്വദിക്കുന്നു; ഡ്യുക്കാട്ടി പാനിഗാലെ V2 സ്വന്തമാക്കി ഉണ്ണി മുകുന്ദന്‍

പുറംമോടി പോലെ അകത്തളത്തിലും കാര്യമായ പുതുമകൾ; ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

ഈ മാറ്റങ്ങൾക്ക് പുറമെ മൊത്തത്തിലുള്ള ക്യാബിൻ ലേഔട്ട് അതേപടി തുടരും. 10.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ് എന്നിവയും മറ്റ് സവിശേഷതകളും എസ്‌യുവിയുടെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ നിന്ന് എംജി മുന്നോട്ട് കൊണ്ടുപോകും.

പുറംമോടി പോലെ അകത്തളത്തിലും കാര്യമായ പുതുമകൾ; ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

എന്നിരുന്നാലും ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് ബ്രാൻഡിന്റെ I-സ്മാർട്ട് A-അസിസ്റ്റഡ് കണക്റ്റുചെയ്ത സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ ആവർത്തനം ലഭിക്കും എന്നത് ശ്രദ്ധേയമാണ്. I-സ്മാർട്ട് സവിശേഷതകൾ ഉപയോഗിച്ച്, ഹെക്ടർ എസ്‌യുവി ഉടമകൾക്ക് ഓൺ‌ബോർഡ് വോയ്‌സ് അസിസ്റ്റന്റുമായി സംസാരിച്ച് എസ്‌യുവി നിയന്ത്രിക്കാൻ കഴിയും.

MOST READ: കൂട്ടുപിരിഞ്ഞെങ്കിലും ഫോർഡ്-മഹീന്ദ്ര എസ്‌യുവി വിപണിയിൽ എത്തും

പുറംമോടി പോലെ അകത്തളത്തിലും കാര്യമായ പുതുമകൾ; ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

കാഴ്ച്ചയിൽ പുതുമകൾ നൽകുന്നതിന് പരിഷ്ക്കരിച്ച ഫ്രണ്ട് ഗ്രിൽ‌ ഇൻ‌സേർ‌ട്ടുകൾ‌, പുതിയ ഡ്യുവൽ-ടോൺ‌ 18 ഇഞ്ച് അലോയ് വീലുകൾ‌ എന്നിവയെല്ലാം കമ്പനി ഉപയോഗിച്ചിട്ടുണ്ട്. ബാക്കിയുള്ള ഘടകങ്ങളെല്ലാം പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് സമാനമായിരിക്കും.

പുറംമോടി പോലെ അകത്തളത്തിലും കാര്യമായ പുതുമകൾ; ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

അതിൽ സ്പ്ലിറ്റ്-ഹെഡ്‌ലാമ്പ് ഡിസൈൻ, ഫ്രണ്ട് ബമ്പറുകളിൽ താഴ്ന്ന എയർ ഡാം, സ്പ്ലിറ്റ്-എൽഇഡി ടെയിലാമ്പുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. പുതിയ മാറ്റങ്ങളിൽ ഹെക്‌ടറിന് 4×4 വേരിയന്റും പ്രതീക്ഷിക്കുന്നുണ്ട്.

MOST READ: 35,000 ബുക്കിംഗുകളും കടന്ന് പുത്തൻ ഹ്യുണ്ടായി i20

പുറംമോടി പോലെ അകത്തളത്തിലും കാര്യമായ പുതുമകൾ; ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

അതോടൊപ്പം ഗ്ലോസ്റ്ററിൽ അവതരിപ്പിച്ച ലെവൽ 1 റഡാർ അധിഷ്ഠിത ഓട്ടോണമസ് സാങ്കേതികവിദ്യയും ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമായേക്കും. എഞ്ചിൻ ഓപ്ഷനിലോ മറ്റ് മെക്കാനിക്കൽ സംവിധാനങ്ങളിലോ പരിഷ്ക്കരണങ്ങൾ കൊണ്ടുവരില്ല.

പുറംമോടി പോലെ അകത്തളത്തിലും കാര്യമായ പുതുമകൾ; ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

1.5 ലിറ്റർ പെട്രോളും ഫിയറ്റിൽ നിന്നുള്ള 2.0 ലിറ്റർ ഡീസൽ എഞ്ചിനും 1.5 ലിറ്റർ പെട്രോളിന്റെ മൈൽഡ്-ഹൈബ്രിഡ് പതിപ്പും ഹെക്‌ടറിൽ എംജി വാഗ്ദാനം ചെയ്യും. ഗിയർബോക്സ് ഓപ്ഷനുകളിൽ പെട്രോൾ, ഡീസൽ പതിപ്പുകൾക്കായി ആറ് സ്പീഡ് മാനുവൽ ഉൾപ്പെടും. 1.5 ലിറ്റർ പെട്രോൾ മോഡലിനൊപ്പം 6 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്കും ഇടംപിടിക്കും.

Most Read Articles

Malayalam
English summary
MG Hector Facelift Interior Revealed In Spy Images. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X