ഗ്ലോസ്റ്ററിനും ഹെക്‌ടറിനും പുത്തൻ വേരിയന്റുകൾ എത്തുന്നു; അറിയാം കൂടുതൽ

ഹെക്‌ടർ, ഗ്ലോസ്റ്റർ വാഹനങ്ങളിലേക്ക് പുതിയ വേരിയന്റുകൾ ചേർക്കാൻ തയാറെടുക്കുകയാണ് എസ്‌യുവി മോഡലുകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ എംജി മോട്ടോർസ്. ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ കൂടുതൽ ഓപ്ഷൻ നൽകാൻ ഇത് സഹായിക്കുമെന്നതാണ് ശ്രദ്ധേയം.

ഗ്ലോസ്റ്ററിനും ഹെക്‌ടറിനും പുത്തൻ വേരിയന്റുകൾ എത്തുന്നു; അറിയാം കൂടുതൽ

ഈ രണ്ട് എസ്‌യുവികളുടേയും പുതിയ വേരിയന്റുകളെ ഡീലർമാരിലേക്ക് കൈമാറാനും എംജി ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ ഇവയുടെ ഔദ്യോഗിക അവതരണവും നടന്നേക്കുമെന്നാണ് സൂചന.

ഗ്ലോസ്റ്ററിനും ഹെക്‌ടറിനും പുത്തൻ വേരിയന്റുകൾ എത്തുന്നു; അറിയാം കൂടുതൽ

ഹെക്‌ടറിന്റെ പുതിയ വേരിയന്റ്

ഇന്ത്യയിലെത്തി രണ്ട് വർഷം പൂർത്തിയാക്കിയ ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ നിർമാതാക്കളായ എംജിക്ക് രാജ്യത്ത് ഒരു വ്യക്തിത്വം നൽകിയ മോഡലാണ് ഹെക്‌ടർ. എസ്‌യുവിയുടെ 5 സീറ്റർ പതിപ്പ് നിലവിൽ സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

ഗ്ലോസ്റ്ററിനും ഹെക്‌ടറിനും പുത്തൻ വേരിയന്റുകൾ എത്തുന്നു; അറിയാം കൂടുതൽ

ഈ ശ്രേണിയിലേക്കാണ് അഞ്ചാമതൊരു വേരിയന്റ് കൂടി എത്തുന്നത്. ഒരു പുതിയ മിഡ്-സ്പെക്ക് 'ഷൈൻ' വേരിയന്റാകും എംജി ഹെക്‌ടർ നിരയിൽ അവതരിപ്പിക്കാൻ തയാറെടുക്കുന്നത്. സൂപ്പർ, സ്മാർട്ട് വേരിയന്റുകൾക്കിടയിലാകും ഷൈൻ ഇടംപിടിക്കുക.

ഗ്ലോസ്റ്ററിനും ഹെക്‌ടറിനും പുത്തൻ വേരിയന്റുകൾ എത്തുന്നു; അറിയാം കൂടുതൽ

പുതിയ വകഭേദത്തിന്റെ കൃത്യമായ ഫീച്ചർ കോൺഫിഗറേഷൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സ്മാർട്ട് വേരിയന്റിന്റെ എല്ലാ സവിശേഷതകളോടും കൂടിയ ഈ ഷൈൻ കുറച്ച് അധിക പ്രീമിയം സുഖസൗകര്യങ്ങൾ കൂടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്ലോസ്റ്ററിനും ഹെക്‌ടറിനും പുത്തൻ വേരിയന്റുകൾ എത്തുന്നു; അറിയാം കൂടുതൽ

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പോലുള്ള സവിശേഷതകൾ സൂപ്പർ, സ്മാർട്ട് എന്നിവയിൽ വാഗ്ദാനം ചെയ്യുന്നതിനാൽ പുതിയ ഷൈൻ മോഡൽ ഇത്തരം സവിശേഷത സജ്ജമാകുമെന്നതിൽ സംശയമൊന്നുംവേണ്ട.

ഗ്ലോസ്റ്ററിനും ഹെക്‌ടറിനും പുത്തൻ വേരിയന്റുകൾ എത്തുന്നു; അറിയാം കൂടുതൽ

എന്നിരുന്നാലും എംജി ജിയോ ഫെൻസിംഗ്, റിയൽ-ടൈം വെഹിക്കിൾ ട്രാക്കിംഗ്, ഫൈൻഡ് മൈ കാർ ലൊക്കേഷൻ, സ്മാർട്ട് ആക്സസ് കാർഡ് എൻട്രി, വോയ്സ് ആക്ടിവേറ്റഡ് കമാൻഡുകൾ എന്നിവയും അതിലേറെയും വാഗ്‌ദാനം ചെയ്‌തേക്കും.

ഗ്ലോസ്റ്ററിനും ഹെക്‌ടറിനും പുത്തൻ വേരിയന്റുകൾ എത്തുന്നു; അറിയാം കൂടുതൽ

അതേസമയം കണക്റ്റഡ് കാർ സവിശേഷതകളായ ഐ-സ്മാർട്ട് എന്ന ഉൾച്ചേർത്ത സിം സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യില്ല. വയർലെസ് ഫോൺ ചാർജിംഗ്, വൈഫൈ കണക്റ്റിവിറ്റി, ടയർ പ്രഷർ മോണിറ്റർ തുടങ്ങിയ സവിശേഷതകളും ഈ വേരിയന്റിൽ ഉണ്ടായേക്കില്ലെന്നാണ് സൂചന.

ഗ്ലോസ്റ്ററിനും ഹെക്‌ടറിനും പുത്തൻ വേരിയന്റുകൾ എത്തുന്നു; അറിയാം കൂടുതൽ

എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ടിൽറ്റ്, ടെലിസ്കോപ്പിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റ്, ലെതർ അപ്ഹോൾസ്റ്ററി, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ആന്റി പിഞ്ച് പവർ വിൻഡോകൾ എന്നിവ ഈ പുതിയ വേരിയന്റിൽ എംജി വാഗ്ദാനം ചെയ്തേക്കാം.

ഗ്ലോസ്റ്ററിനും ഹെക്‌ടറിനും പുത്തൻ വേരിയന്റുകൾ എത്തുന്നു; അറിയാം കൂടുതൽ

നാല് എയർബാഗുകൾ, ഓട്ടോ ഡേ/നൈറ്റ് ഐആർവിഎം മുതലായ സവിശേഷതകൾ അടങ്ങുന്ന സ്മാർട്ട് പതിപ്പിന്റെ മുഴുവൻ സുരക്ഷാ കിറ്റും ഷൈൻ വേരിയന്റിന് ലഭിക്കാൻ സാധ്യതയുണ്ട്. സെമികണ്ടക്‌ടർ ചിപ്പുകളുടെ ആഗോള ക്ഷാമം പരിഹരിക്കുന്നതിനാണ് ഇത് ചെയ്തിരിക്കുന്നത്.

ഗ്ലോസ്റ്ററിനും ഹെക്‌ടറിനും പുത്തൻ വേരിയന്റുകൾ എത്തുന്നു; അറിയാം കൂടുതൽ

കൂടുതൽ ഇറക്കുമതി ആവശ്യമുള്ള സവിശേഷതകൾ പുതിയ ഷൈൻ വേരിയന്റിൽ നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കാം. 1.5 ലിറ്റർ ടർബോ-പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിൻ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് എംജി ഹെക്‌ടർ വാഗ്ദാനം ചെയ്യുന്നത്.

ഗ്ലോസ്റ്ററിനും ഹെക്‌ടറിനും പുത്തൻ വേരിയന്റുകൾ എത്തുന്നു; അറിയാം കൂടുതൽ

ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം പെട്രോൾ യൂണിറ്റിൽ സിവിടി, ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സുകളുടെ ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാകും.

ഗ്ലോസ്റ്ററിനും ഹെക്‌ടറിനും പുത്തൻ വേരിയന്റുകൾ എത്തുന്നു; അറിയാം കൂടുതൽ

ഗ്ലോസ്റ്ററിന്റെ പുത്തൻ വേരിയന്റ്

ഗ്ലോസ്റ്ററിന്റെ ടോപ്പ് സാവി വേരിയന്റിന്റെ 7 സീറ്റർ പതിപ്പാകും അധികമായി എസ്‌യുവിയിലേക്ക് ചേർക്കുന്നത്. ഇതുവരെ മുൻനിര എസ്‌യുവിയുടെ സാവി വകഭേദം ആറ് സീറ്റർ ലേഔട്ടിൽ മാത്രമായിരിക്കുന്നു വിൽപ്പനയ്ക്ക് എത്തിയിരുന്നത്.

ഗ്ലോസ്റ്ററിനും ഹെക്‌ടറിനും പുത്തൻ വേരിയന്റുകൾ എത്തുന്നു; അറിയാം കൂടുതൽ

പുതിയ സാവി വേരിയന്റിന്റെ 7 സീറ്റർ പതിപ്പ് 6 സീറ്റർ മോഡലിനേക്കാൾ കൂടുതൽ താങ്ങാനാവുന്നതാകും എന്നതും ശ്രദ്ധേയമാകും. രണ്ട് വ്യത്യ‌സ്‌ത ട്യൂണിലുള്ള 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് എംജി ഗ്ലോസ്റ്ററിന്റെ ഹൃദയം.

ഗ്ലോസ്റ്ററിനും ഹെക്‌ടറിനും പുത്തൻ വേരിയന്റുകൾ എത്തുന്നു; അറിയാം കൂടുതൽ

അതിൽ സിംഗിൾ ടർബോചാർജ്ഡ് പതിപ്പ് 161 bhp കരുത്തും 375 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. അതേസമയം ഇരട്ട ടർബോചാർജ്ഡ് ഫോം 215 bhp പവറിൽ 480 Nm torque സൃഷ്‌ടിക്കാൻ ശേഷിയുള്ളതാണ്.

ഗ്ലോസ്റ്ററിനും ഹെക്‌ടറിനും പുത്തൻ വേരിയന്റുകൾ എത്തുന്നു; അറിയാം കൂടുതൽ

രണ്ട് യൂണിറ്റുകളും സ്റ്റാൻഡേർഡായി എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ട്വിൻ-ടർബോ പതിപ്പിൽ മാത്രമാണ് 4 4 ഡ്രൈവ്‌ട്രെയിൻ സംവിധാനം എംജി വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
MG Motor Adding New Variants To The Hector And Gloster Lineup. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X