ഇന്ത്യയില്‍ വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് എനര്‍ജി സ്വീകരിക്കുന്ന ആദ്യ കാര്‍ നിര്‍മാതാവായി MG

വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് എനര്‍ജി സ്വീകരിക്കുന്ന ആഭ്യന്തര വിപണിയിലെ ആദ്യത്തെ പാസഞ്ചര്‍ കാര്‍ നിര്‍മാതാക്കളായി മാറി എംജി മോട്ടോര്‍. ഗുജറാത്തിലെ ഹാലോളിലെ ഉല്‍പ്പാദന പ്ലാന്റ് ക്ലീന്‍മാക്‌സ് വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് പാര്‍ക്കില്‍ നിന്നാണ് 50 ശതമാനം വൈദ്യുതി വരുന്നതെന്ന് വാഹന നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ഇന്ത്യയില്‍ വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് എനര്‍ജി സ്വീകരിക്കുന്ന ആദ്യ കാര്‍ നിര്‍മാതാവായി MG

ഹരിത ഊര്‍ജം ലഭിക്കാന്‍ എംജി രാജ്കോട്ടിലെ ക്ലീന്‍മാക്സ് വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് പാര്‍ക്കുമായി കൈകോര്‍ത്തതായി വാഹന നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 4.85 മെഗാവാട്ട് വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് വൈദ്യുതി വിതരണം ചെയ്യുന്നതിനായിട്ടാണ് ബ്രിട്ടീഷ് ബ്രാന്‍ഡ്, ക്ലീന്‍ മാക്‌സ് എന്‍വിറോ എനര്‍ജി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി കൈകോര്‍ത്തിരിക്കുന്നത്.

ഇന്ത്യയില്‍ വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് എനര്‍ജി സ്വീകരിക്കുന്ന ആദ്യ കാര്‍ നിര്‍മാതാവായി MG

ഇത് ഹാലോളിലെ മോറിസ് ഗാരേജിന്റെ നിര്‍മ്മാണ ഫാക്ടറിയിലേക്ക് വിതരണം ചെയ്യും, ഈ ബന്ധത്തിന് കീഴില്‍, എംജി 15 വര്‍ഷത്തിനുള്ളില്‍ ഏകദേശം രണ്ട് ലക്ഷം MT CO2 കുറയ്ക്കും - പതിമൂന്ന് ലക്ഷത്തിലധികം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് എനര്‍ജി സ്വീകരിക്കുന്ന ആദ്യ കാര്‍ നിര്‍മാതാവായി MG

ആഭ്യന്തര വിപണിയിലെ കമ്പനിയുടെ രണ്ടാമത്തെ ഉല്‍പന്നമായി എംജി മോട്ടോര്‍ ZS ഇവി കൊണ്ടുവന്നു, ഇതിന് ഈ വര്‍ഷം ആദ്യം ഒരു അപ്ഡേറ്റും ലഭിച്ചു. 44.5kWh ബാറ്ററി പാക്കിന് iCAT സൈക്കിളില്‍ 419 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

ഇന്ത്യയില്‍ വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് എനര്‍ജി സ്വീകരിക്കുന്ന ആദ്യ കാര്‍ നിര്‍മാതാവായി MG

യഥാര്‍ത്ഥ ലോക സാഹചര്യങ്ങളില്‍ ഒറ്റ ചാര്‍ജില്‍ 300-400 കിലോമീറ്റര്‍ റേഞ്ച് പ്രതീക്ഷിക്കാമെന്നും ഇലക്ട്രിക് മോട്ടോര്‍ 143 bhp കരുത്തും 353 Nm torque ഉം നല്‍കുന്നത് തുടരുമെന്നും എംജി പറയുന്നു. സീറോ എമിഷന്‍ വാഹനങ്ങള്‍ സ്വീകരിക്കാന്‍ ആളുകളെ പ്രേരിപ്പിച്ച 'നിങ്ങള്‍ക്ക് കഴിയുന്നത് മാറ്റുക' എന്ന മുന്‍കൈയോടെയാണ് ഇലക്ട്രിക് എസ്‌യുവിയെ നിര്‍മാതാക്കള്‍ അവതരിപ്പിച്ചത്.

ഇന്ത്യയില്‍ വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് എനര്‍ജി സ്വീകരിക്കുന്ന ആദ്യ കാര്‍ നിര്‍മാതാവായി MG

സ്വകാര്യ ഉപഭോക്താക്കള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ക്ലീന്‍ എനര്‍ജി വില്‍ക്കുന്നതിനായി ഗുജറാത്തില്‍ വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് പവര്‍ പാര്‍ക്ക് സ്ഥാപിക്കുന്ന ആദ്യത്തെ പുനരുപയോഗ ഊര്‍ജ കമ്പനിയാണ് ക്ലീന്‍മാക്സ്, അടുത്ത വര്‍ഷത്തോടെ 150 മെഗാവാട്ടായി വികസിപ്പിക്കാന്‍ പദ്ധതിയിടുകയും ചെയ്യുന്നു.

ഇന്ത്യയില്‍ വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് എനര്‍ജി സ്വീകരിക്കുന്ന ആദ്യ കാര്‍ നിര്‍മാതാവായി MG

മോറിസ് ഗാരേജിന്റെ ഹാലോള്‍ പ്ലാന്റില്‍ രാജ്കോട്ടിലെ ക്ലീന്‍മാക്സിന്റെ ഹൈബ്രിഡ് പാര്‍ക്കില്‍ നിന്ന് 2022 ഫെബ്രുവരിയില്‍ പവര്‍ ഡ്രോയിംഗ് ആരംഭിക്കുമെന്നും അടുത്ത പതിനഞ്ച് വര്‍ഷത്തേക്ക് ഇത് തുടരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് എനര്‍ജി സ്വീകരിക്കുന്ന ആദ്യ കാര്‍ നിര്‍മാതാവായി MG

''സുസ്ഥിരമായ ഭാവിയിലേക്കുള്ള തങ്ങളുടെ പ്രതിബദ്ധത ഉറപ്പാക്കിയിട്ടുണ്ട്, ഇത് സീറോ എമിഷന്‍ വാഹനങ്ങള്‍ സ്വീകരിക്കാനും പരിസ്ഥിതി സംരക്ഷിക്കുന്നതിന് സംഭാവന നല്‍കാനും പലരെയും പ്രേരിപ്പിച്ചുവെന്നാണ് പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച, എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചാബ പറഞ്ഞത്.

ഇന്ത്യയില്‍ വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് എനര്‍ജി സ്വീകരിക്കുന്ന ആദ്യ കാര്‍ നിര്‍മാതാവായി MG

ക്ലീന്‍മാക്സുമായുള്ള തങ്ങളുടെ ബന്ധം ഒരു വൃത്തിയുള്ള നിര്‍മ്മാണ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ്. ഈ നീക്കത്തിലൂടെ, സുസ്ഥിരമായ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതില്‍ തങ്ങളുടെ പങ്ക് വര്‍ധിപ്പിക്കുമെന്നും അതോടൊപ്പം ഊര്‍ജ്ജ ചെലവ് കുറയ്ക്കുമെന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് എനര്‍ജി സ്വീകരിക്കുന്ന ആദ്യ കാര്‍ നിര്‍മാതാവായി MG

ഹൈബ്രിഡ് ഫാമില്‍ നിന്ന് ആവശ്യമായ വൈദ്യുതിയുടെ 50 ശതമാനം വിതരണം ചെയ്യുന്നതിലൂടെ, എംജി മോട്ടോര്‍ ഇന്ത്യയ്ക്ക് കാര്യമായ പ്രവര്‍ത്തന ചെലവ് ലാഭിക്കാമെന്നും, ഇത് CO2 ഉദ്വമനത്തില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്നും ക്ലീന്‍മാക്സിന്റെ സ്ഥാപകനും എംഡിയുമായ കുല്‍ദീപ് ജെയിന്‍ പറഞ്ഞു.

ഇന്ത്യയില്‍ വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് എനര്‍ജി സ്വീകരിക്കുന്ന ആദ്യ കാര്‍ നിര്‍മാതാവായി MG

ക്ലീന്‍മാക്സ് ഒരു തടസ്സരഹിത പരിഹാരത്തിന് ചെലവ് ആനുകൂല്യങ്ങളും നല്‍കും, കൂടാതെ ഒറ്റപ്പെട്ട സോളാര്‍ അല്ലെങ്കില്‍ വിന്‍ഡ് പവര്‍ പോലെയല്ല, വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് പവര്‍ എല്ലാ സമയത്തും വൈദ്യുതി വിതരണം നല്‍കുന്നു, അതേസമയം പുനരുപയോഗ ഊര്‍ജം ഉപയോഗിച്ച് ദൈനംദിന വൈദ്യുതി ആവശ്യങ്ങളുടെ വലിയ ശതമാനം നിറവേറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് എനര്‍ജി സ്വീകരിക്കുന്ന ആദ്യ കാര്‍ നിര്‍മാതാവായി MG

രാജ്യത്ത് വലിയ പദ്ധതികളാണ് എംജി മോട്ടോര്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, രാജ്യത്ത് ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ബാറ്ററികള്‍ റീസൈക്കിള്‍ ചെയ്യുന്നതിനായി നോയിഡ ആസ്ഥാനമായുള്ള ആറ്റെറോയുമായി കമ്പനി പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയില്‍ വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് എനര്‍ജി സ്വീകരിക്കുന്ന ആദ്യ കാര്‍ നിര്‍മാതാവായി MG

വാഹന നിര്‍മ്മാതാവിന്റെ ZS ഇവി യൂണിറ്റുകളില്‍ ഉപയോഗിക്കുന്ന Li-ion ബാറ്ററികള്‍ അവരുടെ ജീവിതാവസാനത്തിന് ശേഷം റീസൈക്കിള്‍ ചെയ്യുന്നതിനും പുനരുപയോഗിക്കുന്നതിനും ഇരു കമ്പനികളും സംയുക്തമായി പ്രവര്‍ത്തിക്കുമെന്ന് പ്രസ്താവനയില്‍ കമ്പനി അറിയിച്ചു.

ഇന്ത്യയില്‍ വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് എനര്‍ജി സ്വീകരിക്കുന്ന ആദ്യ കാര്‍ നിര്‍മാതാവായി MG

എംജി മോട്ടോര്‍ നിലവില്‍ അതിന്റെ ഇന്ത്യന്‍ പോര്‍ട്ട്ഫോളിയോയില്‍ ഒരു പൂര്‍ണ്ണ വൈദ്യുത വാഹനം വാഗ്ദാനം ചെയ്യുന്നു. രാജ്യത്ത് കൂടുതല്‍ വാഹനങ്ങള്‍ എത്തിക്കുന്നതിനൊപ്പം ചാര്‍ജിംഗ് സ്റ്റേഷനുകളും നിര്‍മ്മിക്കുന്നതിലും കമ്പനി കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യുന്നു.

Most Read Articles

Malayalam
English summary
Mg motor becomes first passenger carmaker to adopt wind solar hybrid energy in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X