Astor-നായി വമ്പന്‍ പദ്ധതികള്‍ അണിയറയില്‍ ഒരുക്കി MG Motor

അടുത്തിടെ പുറത്തിറക്കിയ ആസ്റ്റര്‍ എസ്‌യുവിക്കായി പുതിയൊരു പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് എംജി മോട്ടോര്‍ ഇന്ത്യ. CAAP (Car-as-a-Platform) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി സബ്സ്‌ക്രിപ്ഷന്‍ രീതിയിലാണ് കമ്പനി അവതരിപ്പിക്കുന്നത്.

Astor-നായി വമ്പന്‍ പദ്ധതികള്‍ അണിയറയില്‍ ഒരുക്കി MG Motor

CAAP എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വ്യവസായത്തിലെ ആദ്യത്തെ ആശയമാണെന്നും കമ്പനി അറിയിച്ചു. സമീപഭാവിയില്‍ യൂട്ടിലിറ്റി, വിനോദം, സുരക്ഷ, ഉപഭോക്തൃ പേയ്മെന്റ് എന്നിവയും അതിലേറെയും മേഖലകളില്‍ ആവശ്യാനുസരണം ഇന്‍-കാര്‍ സേവനങ്ങളും സബ്സ്‌ക്രിപ്ഷനുകളും എസ്‌യുവി അവതരിപ്പിക്കും.

Astor-നായി വമ്പന്‍ പദ്ധതികള്‍ അണിയറയില്‍ ഒരുക്കി MG Motor

ഇന്‍-കാര്‍ കണക്റ്റിവിറ്റിക്കായി എംബഡ് ചെയ്ത സിമ്മിനായി എംജി ജിയോയുമായി സഹകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജിയോയുടെ eSIM, IoT സൊല്യൂഷനുകള്‍ എംജി ഉപയോക്താക്കള്‍ക്ക് തത്സമയ കണക്റ്റിവിറ്റി, ഇന്‍ഫോടെയ്ന്‍മെന്റ്, ടെലിമാറ്റിക്‌സ് എന്നിവ ആക്സസ് ചെയ്യാന്‍ പ്രാപ്തമാക്കും.

Astor-നായി വമ്പന്‍ പദ്ധതികള്‍ അണിയറയില്‍ ഒരുക്കി MG Motor

60 ദശലക്ഷം ബോളിവുഡ്, ഇംഗ്ലീഷ്, ഹിന്ദി, പോഡ്കാസ്റ്റുകള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രാദേശിക ട്രാക്കുകള്‍ ആക്‌സസ് ചെയ്യുന്നതിലൂടെ, സംഗീതം സ്ട്രീം ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് ജിയോസാവണ്‍ ഉപയോഗിക്കാം. എസ്‌യുവിയില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി 4 ജിബി പ്രതിമാസ ഇന്റര്‍നെറ്റ് പാക്കും ലഭിക്കും, ഇത് അധിക നിരക്കില്‍ 9 ജിബി, 14 ജിബി വരെ ഇച്ഛാനുസൃതമാക്കാനാകുമെന്നും കമ്പനി വ്യക്തമാക്കുന്നു.

Astor-നായി വമ്പന്‍ പദ്ധതികള്‍ അണിയറയില്‍ ഒരുക്കി MG Motor

കൂടാതെ, പാര്‍ക്ക്+ മായും എംജി പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പങ്കാളിത്തം ഉപയോഗിച്ച്, ഉപഭോക്താക്കള്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുമുമ്പ് പാര്‍ക്കിംഗിനായി മുന്‍കൂട്ടി ബുക്ക് ചെയ്യാനും മുന്‍കൂട്ടി പണമടയ്ക്കാനും കഴിയും.

Astor-നായി വമ്പന്‍ പദ്ധതികള്‍ അണിയറയില്‍ ഒരുക്കി MG Motor

ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നീ മൂന്ന് നഗരങ്ങളില്‍ ഇന്‍-കാര്‍ സവിശേഷത ലഭ്യമാണ്, ഇത് സമീപഭാവിയില്‍ ഒമ്പത് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഒരു ഉദ്ഘാടന ഓഫര്‍ എന്ന നിലയില്‍, ഉപഭോക്താക്കള്‍ക്ക് മൂന്ന് മാസത്തേക്ക് പരിധിയില്ലാത്ത സൗജന്യ പാര്‍ക്കിംഗ് ലഭിക്കും, തുടര്‍ന്ന് ആറ് മാസത്തേയ്ക്ക് 1,199 രൂപ അധികമായി ഉപഭോക്താക്കള്‍ നല്‍കുകയും ചെയ്യണം.

Astor-നായി വമ്പന്‍ പദ്ധതികള്‍ അണിയറയില്‍ ഒരുക്കി MG Motor

അതിനൊപ്പം തന്നെ ഇന്ത്യയിലെ ആദ്യത്തെ വാഹന ഡിജിറ്റല്‍ പാസ്പോര്‍ട്ട് സൃഷ്ടിക്കാന്‍ എംജി, KoineArth-മായി സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ബ്ലോക്ക്‌ചെയിന്‍ സുരക്ഷിതമാക്കി, KoineArth ഡാറ്റ സ്വകാര്യത ഉറപ്പാക്കുകയും ഉപഭോക്താക്കള്‍ക്ക് അവരുടെ ഡിജിറ്റല്‍ പാസ്പോര്‍ട്ടുകള്‍ ഇന്‍ഷുറന്‍സ് പങ്കാളികള്‍ അല്ലെങ്കില്‍ ഉപയോഗിച്ച കാര്‍ പോര്‍ട്ടലുകള്‍ പോലുള്ള മൂന്നാം കക്ഷികളുമായി പങ്കിടാന്‍ സഹായിക്കുകയും ചെയ്യുന്നു.

Astor-നായി വമ്പന്‍ പദ്ധതികള്‍ അണിയറയില്‍ ഒരുക്കി MG Motor

ഉപഭോക്താക്കള്‍ക്ക് അവരുടെ ഡ്രൈവിംഗ് പെരുമാറ്റത്തിന്റെയും സേവനത്തിന്റെയും അടിസ്ഥാനത്തില്‍ ഉയര്‍ന്ന റീസെയ്ല്‍ മൂല്യവും മികച്ച ഇന്‍ഷുറന്‍സ് പ്രീമിയവും ലഭിക്കാന്‍ ഇത് ഉപകരിക്കുമെന്ന് നിര്‍മ്മാതാവ് പറയുന്നു. ഒരു പ്രാരംഭ ഓഫര്‍ എന്ന നിലയില്‍, ഡിജിറ്റല്‍ പാസ്പോര്‍ട്ട് ആദ്യ വര്‍ഷത്തേക്ക് 1,000 രൂപയ്ക്ക് ലഭിക്കുമെന്നും എംജി അറിയിച്ചു.

Astor-നായി വമ്പന്‍ പദ്ധതികള്‍ അണിയറയില്‍ ഒരുക്കി MG Motor

എംജി മോട്ടോര്‍ ഇന്ത്യ ഈ മാസം ആദ്യമാണ് ആസ്റ്റര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. നിരവധി സവിശേഷതകളോടെ എത്തുന്ന വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 9.78 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

Astor-നായി വമ്പന്‍ പദ്ധതികള്‍ അണിയറയില്‍ ഒരുക്കി MG Motor

രാജ്യത്ത് എംജിയില്‍ നിന്നുള്ള അഞ്ചാമത്തെ ഉല്‍പ്പന്നമാണിത്. മോഡല്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി എസ്-ക്രോസ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, നിസാന്‍ കിക്‌സ് എന്നിവയ്‌ക്കെതിരെയാകും മത്സരിക്കുക. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്, സാവി എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ഇത് വില്‍ക്കുന്നത്.

Astor-നായി വമ്പന്‍ പദ്ധതികള്‍ അണിയറയില്‍ ഒരുക്കി MG Motor

ഡിസൈന്‍ അടിസ്ഥാനത്തില്‍, പുതിയ എംജി ആസ്റ്റര്‍ ഓള്‍-ഇലക്ട്രിക് ZS ഇവിക്ക് സമാനമായ ഒരു സിലൗറ്റ് വഹിക്കുന്നു, എന്നിരുന്നാലും, ഫ്രണ്ട് എന്‍ഡ് കൂടുതല്‍ വ്യത്യസ്തമായി കാണപ്പെടുന്നുവെന്ന് വേണം പറയാന്‍. ഫുള്‍ എല്‍ഇഡി ഹോക്ക് ഐ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, റീപ്രൊഫൈല്‍ഡ് ഫ്രണ്ട് ബമ്പറുകള്‍, ഒരു വലിയ ഷഡ്ഭുജ ഗ്രില്‍ എന്നിവയാണ് മുന്നിലെ പ്രധാന സവിശേഷതകള്‍.

Astor-നായി വമ്പന്‍ പദ്ധതികള്‍ അണിയറയില്‍ ഒരുക്കി MG Motor

പിന്‍ഭാഗത്തേക്ക് നീങ്ങുമ്പോള്‍, ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളില്‍ പുതിയ ടെയില്‍ലാമ്പുകള്‍, റീപ്രൊഫൈല്‍ഡ് ബമ്പറുകള്‍, ഡ്യുവല്‍ ഫാക്‌സ് എക്‌സോസ്റ്റ് പൈപ്പുകളുടെ സാന്നിധ്യം എന്നിവ ഉള്‍പ്പെടുന്നു.

Astor-നായി വമ്പന്‍ പദ്ധതികള്‍ അണിയറയില്‍ ഒരുക്കി MG Motor

അകത്തേക്ക് വന്നാല്‍, എംജി ആസ്റ്ററിന്റെ ഇന്റീരിയറിന് എംജി ZS ഇവിക്ക് സമാനമായ ഒരു ലേ ഔട്ട് ഉണ്ട്, പക്ഷേ എംജി ഇത് ഡ്യുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡ്, ഒരു വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, AI പേഴ്സണല്‍ അസിസ്റ്റന്റ്, റോട്ടറിക്ക് പകരം ഒരു പുതിയ പരമ്പരാഗത ഗിയര്‍ സെലക്ടര്‍ എന്നിവ ഉപയോഗിച്ച് വളരെയധികം അപ്ഡേറ്റുചെയ്തുവെന്ന് വേണം പറയാന്‍.

Astor-നായി വമ്പന്‍ പദ്ധതികള്‍ അണിയറയില്‍ ഒരുക്കി MG Motor

എംജി ആസ്റ്ററിന് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുത് 108.5 bhp കരുത്തും 144 Nm ടോര്‍ക്കുമുള്ള 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ യൂണിറ്റാണ് ആദ്യ എഞ്ചിന്‍ ഓപ്ഷന്‍. ഈ എഞ്ചിന്‍ ഒന്നുകില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ 8 സ്പീഡ് CVT ഗിയര്‍ബോക്‌സ് ഉപയോഗിച്ച് ജോടിയാക്കുന്നു.

Astor-നായി വമ്പന്‍ പദ്ധതികള്‍ അണിയറയില്‍ ഒരുക്കി MG Motor

അടുത്ത എഞ്ചിന്‍ 138 bhp കരുത്തും 220 Nm ടോര്‍ക്കുമുള്ള ഒരു ടര്‍ബോചാര്‍ജ്ഡ് 1.3 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ്. എന്നിരുന്നാലും, ഈ എഞ്ചിന്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി മാത്രമാണ് ജോടിയാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg motor introduced car as a platform astor find here all details
Story first published: Wednesday, October 20, 2021, 12:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X