ADAS ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്ന വില കുറഞ്ഞ കാര്‍; Astor-ന് പുതിയ വേരിയന്റ് സമ്മാനിച്ച് MG

ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് നിര്‍മാതാക്കളായ എംജി മോട്ടോര്‍, ഏറ്റവും പുതിയ ആസ്റ്റര്‍ മിഡ്-സൈസ് എസ്‌യുവി രാജ്യത്ത് അവതരിപ്പിക്കുന്നത്. എംജി ആസ്റ്ററിന് 9.78 ലക്ഷം രൂപ മുതല്‍ 16.78 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

ADAS ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്ന വില കുറഞ്ഞ കാര്‍; Astor-ന് പുതിയ വേരിയന്റ് സമ്മാനിച്ച് MG

വില അല്‍പ്പം ഉയര്‍ന്നതാണെങ്കിലും, കൈ നിറയെ ഫീച്ചറുകളുമായിട്ടാണ് വാഹനം എത്തുന്നത്. ലെവല്‍ -2 ADAS ടോപ്പ്-സ്‌പെക്ക് ഷാര്‍പ്പ് ഓട്ടോമാറ്റിക് വേരിയന്റുകളില്‍ ഒരു ഓപ്ഷനായി ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചെങ്കിലും അതിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ADAS ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്ന വില കുറഞ്ഞ കാര്‍; Astor-ന് പുതിയ വേരിയന്റ് സമ്മാനിച്ച് MG

ഇതിന് ഇടയിലാണ് ഇപ്പോള്‍, എംജി മോട്ടോര്‍, ആസ്റ്ററിന്റെ ഒരു പുതിയ ടോപ്പ്-സ്‌പെക്ക് സാവി വേരിയന്റ് സമ്മാനിച്ചിരിക്കുന്നത്. ലെവല്‍ -2 ADAS സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്ന വേരിയന്റാണിത്. പുതിയ എംജി ആസ്റ്റര്‍ സാവി വേരിയന്റിന് 15.78 ലക്ഷം രൂപ മുതലാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.

ADAS ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്ന വില കുറഞ്ഞ കാര്‍; Astor-ന് പുതിയ വേരിയന്റ് സമ്മാനിച്ച് MG

രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളുമായാണ് എംജി ആസ്റ്റര്‍ ഇന്ത്യയില്‍ എത്തുന്നത്. ആദ്യത്തേത് 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ മോട്ടോറാണ്. ഇത് 110 bhp കരുത്തും 144 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 8-സ്റ്റെപ്പ് CVT- യും ചേര്‍ത്തിരിക്കുന്നു.

ADAS ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്ന വില കുറഞ്ഞ കാര്‍; Astor-ന് പുതിയ വേരിയന്റ് സമ്മാനിച്ച് MG

1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ യൂണിറ്റ് 140 bhp പരമാവധി കരുത്തും 220 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഈ എഞ്ചിന്‍ 6 സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി മാത്രമാണ് ജോടിയാക്കിയിരിക്കുന്നത്.

ADAS ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്ന വില കുറഞ്ഞ കാര്‍; Astor-ന് പുതിയ വേരിയന്റ് സമ്മാനിച്ച് MG

പുതിയൊരു വേരിയന്റ് കൂടി വന്നതോടെ മിഡ്-സൈസ് എസ്‌യുവി ഇപ്പോള്‍ അഞ്ച് ട്രിം ലെവലില്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. അതായത് സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്, സവി.

ADAS ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്ന വില കുറഞ്ഞ കാര്‍; Astor-ന് പുതിയ വേരിയന്റ് സമ്മാനിച്ച് MG

1.5 ലിറ്റര്‍ പെട്രോള്‍ സിവിടി സവി വേരിയന്റിന് 15.78 ലക്ഷം രൂപയും, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ഓട്ടോമാറ്റിക് സവി വേരിയന്റിന് 17.38 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. കാറിന്റെ പുതിയ ടോപ്പ്-സ്‌പെക്ക് സാവീ വേരിയന്റിന് അതിന്റെ രണ്ടാമത്തെ ടോപ്പ് ഷാര്‍പ്പ് വേരിയന്റിനേക്കാള്‍ 80,000 രൂപ വരെ വില കൂടുതലാണ്.

ADAS ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്ന വില കുറഞ്ഞ കാര്‍; Astor-ന് പുതിയ വേരിയന്റ് സമ്മാനിച്ച് MG

വില വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും കുറച്ച് ഫീച്ചറുകളും അതിന് അധികമായി തന്നെ നല്‍കിയിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ഫ്രണ്ട് കൂട്ടിയിടി മുന്നറിയിപ്പ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, പൈലറ്റ് അസിസ്റ്റ്, ഹൈ-ബീം അസിസ്റ്റ്, തുടങ്ങിയ ഫീച്ചറുകളുള്ള ലെവല്‍ -2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ADAS ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്ന വില കുറഞ്ഞ കാര്‍; Astor-ന് പുതിയ വേരിയന്റ് സമ്മാനിച്ച് MG

മറ്റ് വേരിയന്റുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന മറ്റ് പ്രധാന സവിശേഷതകള്‍ ഏതൊക്കെയെന്ന് നോക്കാം.

സ്‌റ്റൈല്‍

  • മൂന്ന് മോഡുകളുള്ള ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗ്
  • ഡ്യുവല്‍ സ്റ്റിച്ചിംഗ്, ഡോര്‍ ട്രിം, ഡോര്‍ ആംറെസ്റ്റ്, സെന്‍ട്രല്‍ കണ്‍സോള്‍ എന്നിവയുള്ള ഡാഷ്ബോര്‍ഡിലെ ലെതര്‍ അപ്‌ഹോള്‍സ്റ്ററി
  • ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ (HDC)
  • ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍
  • എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍ (DRL)
  • PM 2.5 ഫില്‍ട്ടറിനൊപ്പം ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍
  • പിന്‍ ഡിഫോഗര്‍ & ഫോഗ് ലാമ്പ്
  • റിമോട്ട് കീലെസ് എന്‍ട്രി
  • ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP)
  • 10.1 ഇഞ്ച് എച്ച്ഡി ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം
  • ADAS ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്ന വില കുറഞ്ഞ കാര്‍; Astor-ന് പുതിയ വേരിയന്റ് സമ്മാനിച്ച് MG

    സൂപ്പര്‍

    • 17 ഇഞ്ച് സില്‍വര്‍ അലോയ് വീലുകള്‍
    • റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ
    • എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍
    • സാറ്റിന്‍ സില്‍വര്‍ ഫിനിഷ് റൂഫ് റെയിലുകള്‍
    • കോര്‍ണറിംഗ് അസിസ്റ്റുള്ള ഫ്രണ്ട് ഫോഗ് ലാമ്പുകള്‍
    • ഓട്ടോഹോള്‍ഡുള്ള ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക് (ഓട്ടോമാറ്റിക് മാത്രം)
    • എല്‍ഇഡി ഇന്റീരിയര്‍ ലാമ്പ്
    • അന്‍ഡ്രോയിഡ് ഓട്ടോ + ആപ്പിള്‍ കാര്‍പ്ലോ
    • സ്പീക്കറുകള്‍ + ട്വിറ്ററുകള്‍ (4)
    • സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍
    • ADAS ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്ന വില കുറഞ്ഞ കാര്‍; Astor-ന് പുതിയ വേരിയന്റ് സമ്മാനിച്ച് MG

      സ്മാര്‍ട്ട്

      • വ്യക്തിഗത AI അസിസ്റ്റന്റ്
      • ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ഡിജിറ്റല്‍ കാര്‍ കീ
      • ഹീറ്റഡ് & മടക്കാവുന്ന ORVM
      • iSMART കണക്റ്റഡ് കാര്‍ ടെക് (80+ സവിശേഷതകള്‍)
      • 7.0 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍
      • പുഷ് ബട്ടണ്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് / സ്‌റ്റോപ്പ്
      • സൈഡ് എയര്‍ബാഗ്
      • സുഷിരങ്ങളുള്ള ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി
      • ക്രൂയിസ് കണ്‍ട്രോള്‍
      • ഓട്ടോ ഹെഡ്‌ലൈറ്റുകള്‍
      • ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS)
      • സ്പീഡ് അസിസ്റ്റ് സിസ്റ്റം മാനുവല്‍ മോഡ്
      • BRIT ഡൈനാമിക് എക്സ്റ്റീരിയര്‍ സ്‌പോര്‍ട്ടി ബ്ലാക്ക് തീം
      • ടക്‌സീഡോ ബ്ലാക്ക് ഇന്റീരിയര്‍ തീം
      • ADAS ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്ന വില കുറഞ്ഞ കാര്‍; Astor-ന് പുതിയ വേരിയന്റ് സമ്മാനിച്ച് MG

        ഷാര്‍പ്പ്

        • ഇരട്ട പാനല്‍ പനോരമിക് സണ്‍റൂഫ്
        • റിയര്‍ ഡ്രൈവ് അസിസ്റ്റന്റ് (RDA)
        • മുന്നിലും പിന്നിലും ചുവന്ന ബ്രേക്ക് കാലിപ്പര്‍
        • 17 ഇഞ്ച് ടര്‍ബൈന്‍ അലോയ് വീലുകള്‍
        • കര്‍ട്ടന്‍ എയര്‍ബാഗ്
        • 360 ഡിഗ്രി സറൗണ്ട് ക്യാമറ
        • ആറ് വേ പവര്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്
        • മഴ സെന്‍സിംഗ് വൈപ്പറുകള്‍
        • ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍ (BSD)
        • ലെയ്ന്‍ ചേഞ്ച് അസിസ്റ്റ് (LA)

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg motor launched new savvy variant for astor find here price and feature list
Story first published: Tuesday, October 19, 2021, 10:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X