ഇലക്ട്രിക്, സ്വയംഭരണ വാഹന മേഖലയിലെ ഗവേഷണം; IIT ഡല്‍ഹിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് എംജി

IIT ഡല്‍ഹി - സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് ആന്‍ഡ് ട്രൈബോളജി (CART) യുമായി പങ്കാളിത്തം പ്രഖ്യാപിച്ച് എംജി മോട്ടോര്‍ ഇന്ത്യ.

ഇലക്ട്രിക്, സ്വയംഭരണ വാഹന മേഖലയിലെ ഗവേഷണം; IIT ഡല്‍ഹിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് എംജി

ഇലക്ട്രിക്, സ്വയംഭരണ വാഹന മേഖലയിലെ വിപുലമായ ഗവേഷണത്തിന്റെ ഭാഗമായിട്ടാണ് പങ്കാളിത്തമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്ത്യയിലെ നഗരങ്ങളിലൂടെ ഇലക്ട്രിക്, ഓട്ടോണമസ് വാഹനങ്ങള്‍ വിന്യസിക്കുന്നതിനുള്ള ഗവേഷണത്തിലൂടെ കണക്റ്റഡ് - ഓട്ടോണമസ്-ഷെയര്‍ഡ് - ഇലക്ട്രിക് (CASE) ശ്രമം മുന്നോട്ട് കൊണ്ടുപോകുന്നതിലായിരിക്കും IIT ഡല്‍ഹിയുടെ ശ്രദ്ധ.

ഇലക്ട്രിക്, സ്വയംഭരണ വാഹന മേഖലയിലെ ഗവേഷണം; IIT ഡല്‍ഹിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് എംജി

പുതിയ ഗവേഷണ വിഷയത്തിന് അനുസൃതമായി, എംജി മോട്ടോര്‍ IIT ഡല്‍ഹിക്ക് ബ്രാന്‍ഡിന്റെ ഇലക്ട്രിക് കാറായ ZS ഇവി സംഭാവന ചെയ്യുകയും ചെയ്തു. കൂടാതെ റൂട്ട് പ്ലാനിംഗ്, നാവിഗേഷന്‍, തടസ്സങ്ങള്‍ കണ്ടെത്തല്‍, തടസ്സമില്ലാത്തതും പ്രകൃതിദത്തവുമായ മനുഷ്യ ഇടപെടല്‍, അനുമാനിക്കുന്നതിനും തീരുമാനിക്കുന്നതിനുമുള്ള കണക്റ്റഡ് മൊബിലിറ്റി എന്നിവയും ഗവേഷണത്തില്‍ ഉള്‍പ്പെടും.

MOST READ: കയറ്റുമതിയില്‍ മത്സരം കൊഴുപ്പിക്കാന്‍ ഹ്യുണ്ടായിയും മാരുതിയും; ലക്ഷ്യം ആദ്യസ്ഥാനം

ഇലക്ട്രിക്, സ്വയംഭരണ വാഹന മേഖലയിലെ ഗവേഷണം; IIT ഡല്‍ഹിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് എംജി

എംജി മോട്ടോറിനായി IIT ഡല്‍ഹി നടത്തിയ ആദ്യ പഠനമല്ല ഇത്. ജിയോഫെന്‍സിംഗ് വഴി ഇന്‍-കാര്‍ ചൈല്‍ഡ് സേഫ്റ്റി സീറ്റ് പ്രോജക്റ്റ് വര്‍ദ്ധിപ്പിക്കുന്നതിന് നേരത്തെ വാഹന നിര്‍മാതാവ് IIT ഡല്‍ഹിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു.

ഇലക്ട്രിക്, സ്വയംഭരണ വാഹന മേഖലയിലെ ഗവേഷണം; IIT ഡല്‍ഹിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് എംജി

IIT ഡല്‍ഹിയുമായി സഹകരിച്ച് ഹാക്കത്തോണ്‍സ് ഇന്നൊവേഷന്‍ ചലഞ്ചിലേക്കും ഈ പഠനം വ്യാപിച്ചു. എംജി ZS ഇവി ആദ്യത്തെ ഇന്റര്‍നെറ്റ് ഇലക്ട്രിക് എസ്‌യുവിയാണെന്നും ഗ്ലോസ്റ്റര്‍ ആദ്യത്തെ ഓട്ടോണമസ് ലെവല്‍ 1 പ്രീമിയം എസ്‌യുവിവിയാണെന്നും കമ്പനി അറിയിച്ചു.

MOST READ: പൾസർ 180 മോഡലിനും പുതിയ കളർ ഓപ്ഷൻ സമ്മാനിച്ച് ബജാജ്

ഇലക്ട്രിക്, സ്വയംഭരണ വാഹന മേഖലയിലെ ഗവേഷണം; IIT ഡല്‍ഹിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് എംജി

ഈ രണ്ട് കാറുകളും ഓട്ടോണമസ് വാഹനങ്ങളുടെ ഭാവി വികസിപ്പിക്കുന്നതിന് അനുയോജ്യമായ കേസ് പഠനങ്ങള്‍ നടത്തുന്നു, പ്രത്യേകിച്ചും ലോകത്തിലെ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഒരു സ്ഥാപനത്തില്‍.

ഇലക്ട്രിക്, സ്വയംഭരണ വാഹന മേഖലയിലെ ഗവേഷണം; IIT ഡല്‍ഹിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് എംജി

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍, ഓട്ടോണമസ്, ഇതര ഊര്‍ജ്ജ സ്രോതസ്സുകള്‍, സ്വയംഭരണവും ബന്ധിതവുമായ വാഹനങ്ങള്‍ എന്നിവയെക്കുറിച്ച് CART ഉന്നത ഗവേഷണം നടത്തുന്നു.

MOST READ: കൈഗർ ഹിറ്റായി; വൻ ഡിമാന്റ്, ബുക്കിംഗ് കാലയളവ് രണ്ട് മാസത്തിലധികം

ഇലക്ട്രിക്, സ്വയംഭരണ വാഹന മേഖലയിലെ ഗവേഷണം; IIT ഡല്‍ഹിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് എംജി

ടാറ്റ നെക്‌സോണ്‍ ഇവി, ഹ്യുണ്ടായി കോന ഇവി എന്നിവയുമായി എംജി ZS ഇവി വിപണിയില്‍ മത്സരിക്കുന്നു. അടുത്തിടെ, ICOTY-യുടെ ഗ്രീന്‍ കാര്‍ അവാര്‍ഡില്‍ ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി കോന, ZS ഇവി എന്നിവ യഥാക്രമം 106 പോയിന്റും 99 പോയിന്റും 93 പോയിന്റും നേടി.

ഇലക്ട്രിക്, സ്വയംഭരണ വാഹന മേഖലയിലെ ഗവേഷണം; IIT ഡല്‍ഹിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് എംജി

എംജി ഗ്ലോസ്റ്റര്‍, ZS ഇവി എന്നിവയും കമ്പനി വില്‍പനയില്‍ വലിയ സംഭാവന നല്‍കുന്നു. ഫെബ്രുവരി 21-ന് എംജി മോട്ടോര്‍ ഇന്ത്യ അവരുടെ ഏറ്റവും ഉയര്‍ന്ന ഉല്‍പാദനവും ബുക്കിംഗും വില്‍പനയും രേഖപ്പെടുത്തി. 4,329 യൂണിറ്റുകള്‍ വിറ്റഴിച്ചുവെന്നാണ് കമ്പനി അറിയിച്ചത്.

MOST READ: പെട്രോള്‍ വില വര്‍ധനവ് ഗുണം ചെയ്തു; ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവെന്ന് ഒഖിനാവ

ഇലക്ട്രിക്, സ്വയംഭരണ വാഹന മേഖലയിലെ ഗവേഷണം; IIT ഡല്‍ഹിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് എംജി

ZS ഇവി, ഗ്ലോസ്റ്റര്‍ എന്നിവയാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് കാരണം. എംജി മോട്ടോര്‍ ഇന്ത്യ അവരുടെ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിപുലീകരിക്കുന്നതിനും പവര്‍ട്രെയിനുകളുടെ പ്രാദേശികവല്‍ക്കരണത്തിനുമായി പ്രവര്‍ത്തിക്കുന്നു. അടുത്തിടെ ഹെക്ടറിന്റെ 50,000-ാമത്തെ യൂണിറ്റ് ഉല്‍പാദനവും പൂര്‍ത്തിയാക്കിയിരുന്നു.

ഇലക്ട്രിക്, സ്വയംഭരണ വാഹന മേഖലയിലെ ഗവേഷണം; IIT ഡല്‍ഹിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് എംജി

2022 ഓടെ പ്രതിവര്‍ഷം ഒരു ലക്ഷം യൂണിറ്റ് ഹാലോള്‍ പ്ലാന്റില്‍ നിന്ന് ഉത്പാദിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. നിലവിലെ ഉല്‍പാദനം 80,000 യൂണിറ്റാണ്. ബ്രാന്‍ഡില്‍ നിന്നും അധികം വൈകാതെ നിരവധി മോഡലുകള്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor Made Alliance With IIT Delhi, Find Here More Details. Read in Malayalam.
Story first published: Tuesday, March 16, 2021, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X